Chapter Title : സേവ് ദ ഡേറ്റ് [ജംഗിള് ബോയ്സ്]
എല്ലാവരും എന്നോട് ചോദിച്ചിട്ടുണ്ട്. ഞാന് ആര്ക്കും ചെയ്തുകൊടുത്തിട്ടില്ല. മോന് ആവശ്യപ്പെട്ടപ്പോള് ചെയ്യാതിരിക്കാന് ആവുന്നും ഇല്ല. കാരണം ഞാന് കണ്ട ചെറുപ്പക്കാരില് നിന്ന് നീ വ്യത്യസ്തനാണ്. വരൂ ഞാന് ചെയ്തു തരാം.
ഞാന്: താങ്ക്സ് തിരുമേനി...
നാരായണന്: പിന്നെ ഒരു കാര്യം കേരള വേഷമേ നിങ്ങള് ധരിക്കാവൂ. അല്ലാതെ മോഡേണ് ആയി വന്നാല് ഞാന് ഫോട്ടോ എടുക്കില്ല.
ഞാന്: അയ്യോ തിരുമേനി അവള് ചുരിദാറെ ധരിക്കൂ.
നാരായണന്: ആയിക്കോട്ടെ. പക്ഷെ, സെറ്റ് സാരിയും കേരള സ്കേട്ടും ടോപ്പും ധരിക്കണം. അതാണ് മലയാളി പെണ്കുട്ടികളുടെ സൗന്ദര്യം.
ഞാന്: ശരി ഞാന് പറയാം. എന്നാ വരേണ്ടത്.
നാരായണന്: മറ്റെന്നാള് വന്നോളൂ.
ഞാന്: ശരി
നാരായണന്: പിന്നെ വരുമ്പോള് രാവിലെ വരണം. ഭക്ഷണം ഇവിടെയുണ്ടാവും.
ഞാന്: നന്ദി തിരുമേനി..
നാരായണന്: ശരി മോനെ..
ഞാന് ഈ കാര്യം വിജിതയോട് പറഞ്ഞു. അവള്ക്ക് സന്തോഷമായി. പക്ഷെ അവള്ക്ക് സാരിയുടുക്കാന് അറിയില്ല. പക്ഷെ അവളുടെ അമ്മയോട് ഉടുപ്പിക്കാമെന്ന് അവള് പറഞ്ഞു. അങ്ങനെ അവളുടെ അമ്മയുടുത്തുകൊടുത്ത സെറ്റ് സാരിയും ചുരിദാറും സ്കേട്ടും ടോപ്പും എടുത്ത് ഫോട്ടോ ഷൂട്ടിന് വിജിത വീട്ടില് നിന്ന് യാത്ര തിരിച്ചു. കൂടെ പാന്റും ഷര്ട്ടും മുണ്ടും എടുത്ത് അനുരാഗും. അവര് രാവിലെ ഒമ്പതുമണിക്ക് തന്നെ നാരായണനെ കാണാന് പുറപ്പെട്ടു. വല്ലാതെ ബ്ലോക്കില്ലാത്തതുകൊണ്ട് 10ന് മുമ്പ് തന്നെ അവര് അവിടെയെത്തി. കാറില് നിന്ന് സെറ്റ് സാരി ധരിച്ച് വിജിതയും മുണ്ടും ഷര്ട്ടുമിട്ട് അനുരാഗും ഇറങ്ങി നടന്നു. അവര് ആ ഇടവഴിയിലൂടെ മുന്നോട്ട് നടന്നു. വിജിതയുടെ ശരീരവും അവളുടെ സ്പ്രേയുടെ മനവും അനുരാഗിനെ അനുരാഗം ഉണ്ടാക്കി.
💬 Comments
View all comments