Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]
നിങ്ങൾ രണ്ടും അല്ലെ ഉള്ളൂ ആരും അറിയില്ല
ഞാൻ നോക്കമെടീ ഇതിപ്പോ എന്റെ ജീവിത പ്രശനം ആയി പ്പോയില്ലേ
ചേട്ടായി എന്തേലും ഉണ്ടെങ്കിൽ ഒന്ന് വിളിച്ചു പറയണേ ,,എനിക്കിവിടെ കാലും കയ്യും തളരുന്ന പോലെ തോന്നുന്നു
എന്റെ അവസ്ഥയും അത് തന്നെയാ ..നീ പേടിക്കേണ്ട നിനക്ക് കുഴപ്പം ഒന്നും വരാതെ ഞാൻ നോക്കിക്കോളാം ..പയ്യെ വീട്ടിൽ ഒന്നുകയറി നോക്കട്ടെ എങ്ങനെ എങ്കിലും സോൾവ് ചെയ്യാൻ പറ്റുമോ എന്ന്
അതെ ചേട്ടായി ..എങ്ങനെ എങ്കിലും സമാധാനിപ്പിക്കു ..ഇനി അഥവാ രണ്ടു തല്ലു കിട്ടിയാൽ പോലും എന്നെ ഓർത്തു എങ്കിലും ക്ഷമിക്കണം ..ഭാവി അല്ലെ പ്രധാനം
അതൊക്കെ ഞാൻ നോക്കിക്കോളാം നീ ടെൻഷൻ അടിക്കേണ്ട ഞാൻ വീട്ടിലോട്ടു കയറട്ടെ നീ ഇനി വിളിക്കേണ്ട കേട്ടോ എന്തേലും ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വിളിച്ചോളാം
ഓക്കേ ചേട്ടായി
സേവിച്ചൻ പതിയെ വീട്ടിലേക്കു കയറി.. അനക്കം ഒന്നും കാണുന്നില്ല.. ലീലാമ്മയുടെ മുറി ചാരിയിട്ടേ ഉള്ളൂ ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം.. 'അമ്മ ടോയ്‌ലെറ്റിൽ ആണെന്ന് അവനു മനസ്സിലായി.. ഇനിയെന്ത് എന്നാലോചിച്ചു നിന്നപ്പോഴാണ് മേശപ്പുറത്തു ഇരിക്കുന്ന ലീലാമ്മയുടെ ഫോൺ അവൻ കണ്ടത്. ബേസിക് ഫോൺ ആയതു കൊണ്ട് അവൻ പെട്ടന്ന് അത് കയ്യിലെടുത്തു അൺലോക്ക് ചെയ്തു.. കാൾ ഹിസ്റ്ററി നോക്കിയതും അവൻ ഞെട്ടി ലാസ്റ്റ് കാൾ സി ഐ മാധവൻ സർ എന്ന നമ്പർ ആണ്.പെട്ടന്ന് പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് അവൻ ഞെട്ടി തിരിഞ്ഞു നോക്കി. വാതിലിൽ എളിക്കു കയ്യും കൊടുത്തു ഗൗരവ ഭാവത്തിൽ നിൽക്കുന്ന ലീലാമ്മ .. ടോയ്‌ലെറ്റ്
💬 Comments
View all comments