Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]
പോലീസ് ഇൻസ്‌പെക്ടറെ നേരിട്ട് പരിചയമുണ്ടോ
ഉണ്ടോന്നോ സാറിന്റെ മക്കളെ നൃത്തം പഠിപ്പിച്ചുകഴിഞ്ഞ തവണ ജില്ലാ തലത്തിൽ ഒന്നാം സമ്മാനം വാങ്ങി കൊടുത്തതു അമ്മയാ.. അതിനു ശേഷം സാറും ഫാമിലിയും ഒരിക്കൽ വീട്ടിൽ വരികയും ചെയ്തു. അതെന്താ പെട്ടന്ന് അങ്ങനെ ചോദിച്ചത്?
ദൈവമേ ആകെ പ്രശനം ആയി -- അവൻ നടന്ന സംഭവങ്ങൾ അവളെ പറഞ്ഞു കേൾപ്പിച്ചു..
ദൈവമേ കേട്ടിട്ട് തല കറങ്ങുന്നു - സ്മിത ആകെ പരിഭ്രാന്തയായി പറഞ്ഞു
എനിക്കും എന്ത് ചെയ്യണം എന്നറിയില്ല - അവനും ആകെ പേടിച്ചു
ചേട്ടായി ഞാൻ ഇപ്പൊ വന്നാൽ എന്തേലും ചെയ്യാൻ പറ്റുമോ എന്തേലും പറഞ്ഞു സമാധാനിപ്പിക്കാനോ മറ്റോ
നീ എങ്ങനെയാ ഇപ്പൊ പെട്ടന്ന് വരുന്നത് ..അവിടെ നിന്നും വരണമെങ്കിൽ എട്ടു പത്തു മണിക്കൂർ എടുക്കില്ലേ
ചേട്ടായി ഞാൻ വീട്ടിൽ നിന്നും മാറി നില്ക്കാൻ ഒരു കാരണം പറഞ്ഞതല്ലേ ഞാൻ ഇവിടെ ടൗണിൽ ജൂലി ചേച്ചിയുടെ വീട്ടിൽ ഉണ്ട് ..ഗിരിയേട്ടന്റെ സ്കൂൾ കൂട്ടുകാർ എല്ലാം കൂടി ഒരു ഗെറ്റ് ടുഗതർ നടത്തുന്നുണ്ട്.അതിനു പോകണം എന്ന് പറഞ്ഞപ്പോ ഞാനാ പറഞ്ഞത് എന്തേലും കാരണം ഒപ്പിച്ചു എനിക്ക് കൂടി രണ്ടു ദിവസം മാറി നില്ക്കണമെന്നു..ഗിരിയേട്ടന്റെ കൂടി ആവശ്യം ആയതു കൊണ്ട് പുള്ളി സമ്മതിച്ചു.. അല്ലാതെ ജൂലി ചേച്ചിയുടെ വീട്ടിൽ പോകാൻ എന്ന് പറഞ്ഞാൽ ആ തള്ള സമ്മതിക്കില്ലല്ലോ
അത് ശരി.. പക്ഷേ നീ ഇപ്പൊ ഇങ്ങോട്ട് വന്നിട്ട് എന്ത് ചെയ്യാനാ ..ഞാൻ എങ്ങനെ എങ്കിലും സോൾവ് ചെയ്യാമോ എന്ന് നോക്കട്ടെ
ചേട്ടായി കാലു പിടിച്ചിട്ടു ആണേലും എങ്ങനെ എങ്കിലും കേസ് ആക്കാതെ നോക്ക്..
💬 Comments
View all comments