0%

Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]

Author : Kambikathakal Read All Parts 2.1K
ഗീതുവിന്റെ വീട്ടിലേക്കു യാത്ര തിരിച്ചു  പോകുന്ന വഴി അവന്റെ മനസ്സിൽ പല വിധ ചിന്തകൾ കടന്നു വന്നു.. സ്മിത പറഞ്ഞ പോലെ തന്നെ അവൾ വീട്ടിൽ നിന്നും മാറി നില്ക്കാൻ ഉള്ള അവസരം ഉണ്ടാക്കിയിരിക്കുന്നു. ലീലാമ്മയുടെ അടുത്ത് തനിക്കു തനിയെ നില്ക്കാൻ അവൾ ഒരു അവസരം ഉണ്ടാക്കി തന്നിരിക്കുന്നു. ഇനി എല്ലാം തന്റെ കഴിവ് പോലെ ഇരിക്കും. അമ്മായിയമ്മ എന്ന നിലയിൽ ഒരു ബഹുമാനത്തോടെ മാത്രമേ അവരെ ഇതുവരെ സേവിച്ചൻ നോക്കിയിട്ടുള്ളു..  കോലിൽ തുണി ചുറ്റി ഒരു പെണ്ണ് പോയാലും ആരും അറിയാതെ അവളുടെ അളവെടുപ്പുകൾ നടത്തിയിരുന്ന അവനൊരിക്കലും ലീലാമ്മയെ ഒരു സ്ത്രീ എന്ന നിലയിൽ ശ്രദ്ദിച്ചില്ല എന്നതായിരുന്നു വാസ്തവം.. നന്നേ ചെറുപ്പത്തിൽ വിധവയായി പിന്നീട് സ്വന്തം പ്രയത്നം കൊണ്ട് തന്നെ മക്കളെ വളർത്തി നാട്ടുകാർക്ക് ആർക്കും ഒരു കുറ്റം പറയാൻ അവസരം നൽകാതെ ജീവിച്ചു പോന്ന ലീലാമ്മയെ അവനു സത്യത്തിൽ ബഹുമാനം ആയിരുന്നു. സ്മിത പറഞ്ഞതിനെ പറ്റി അവൻ വീണ്ടും ആലോചിച്ചു.. തന്നോട് എപ്പോഴും ക്രൂരമായി പെരുമാറുന്ന അമ്മായിയമ്മയോടു ഉള്ള വൈരാഗ്യം അല്ലേ അവളെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത്.. ഒറ്റ മകന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് ഭാര്യ ആയി കടന്നു വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെ അല്ലേ ഇവിടെയും.. രാപകൽ അധ്വാനം കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോ ആരും കാണാതെ സ്വന്തം മുറിക്കുള്ളിൽ വച്ച് അല്പം മദ്യപാനം നടത്തുന്നതാണ് അവൾ വലിയ ഒരു മഹാ അപരാധം ആയി പൊക്കിപ്പിടിച്ചു കൊണ്ട് വന്നിരിക്കുന്നത്.. സ്മിത പറഞ്ഞത് പോലെ ചെയ്യണോ വേണ്ടയോ എന്ന ഒരു ആത്മ സംഘർഷത്തിലായി അവൻ.. ഒരു വശത്തു

💬 Comments

View all comments