Chapter Title : സേവിച്ചന്റെ രാജയോഗം 2 [നകുലൻ]
ഇങ്ങനെ നല്ല വമ്പൻ സ്രാവുകളെ കിട്ടും.. രണ്ടോ മൂന്നോ മാസം കൂടുമ്പോ ഇങ്ങനെ ഒരെണ്ണം കിട്ടിയാൽ മതി
അത് ശരിയാ ഇവനൊക്കെ എന്ത് വേണേൽ കൊടുത്തു ഊരിപ്പോരാനെ നോക്കൂ ..
കുപ്പിയും പന്നിയും നമുക്ക് ഹറാം ആണല്ലോ ഇത് എവിടെ ചെലവാകും എന്ന് കരുതി ഇരുന്നപ്പോഴാ നിന്നെ കണ്ടത്
അത് കലക്കി ഒത്തിരി നാളായി വെടി ഇറച്ചി തിന്നണം എന്ന് കരുതിയിട്ടു ഇത് വരെ സാധിച്ചില്ല
ഞങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ കിട്ടും മാനോ പോത്തോ ഒക്കെആണെങ്കിൽ ഞങ്ങൾ കറി വെക്കും അല്ലെങ്കിൽ വിശ്വസിക്കാവുന്ന ആർക്കെങ്കിലും കൊടുക്കും
അവർ സംസാരിച്ചു നിന്നപ്പോഴേക്കും ഫാത്തിമ ഒരു ആക്ടിവയിൽ അവിടെ എത്തി. സ്കൂളിൽ നിന്നും വന്ന വഴി ബഷീറിന്റെ വീട്ടിൽ ആക്കിയിരുന്ന കുഞ്ഞുങ്ങളെ കൂട്ടി കൊണ്ട് വരാൻ പോയതാരുന്നു അവൾ.. സേവിച്ചനെ കണ്ടതേ നാലു വയസ്സുള്ള മൂത്ത മകൾ ഓടി അവന്റെ അരികിൽ വന്നു അവൻ കയ്യിൽ കരുതിയിരുന്ന ചോക്കോലേറ്റ് അവർക്കു കൊടുത്തു..കുറച്ചു നേരം സംസാരം കഴിഞ്ഞു ചായയും കുടിച്ചു ഇറങ്ങാൻ നേരം ബഷീർ പറഞ്ഞു
'എടാ നീ പോകുമ്പോ എന്റെ കാര് എടുത്തോ നാളെയോ മറ്റന്നാളോ നിന്റെ ആവശ്യം കഴിയുമ്പോ ഗിരീഷിന്റെ കടയുടെ മുന്നിൽ ഇട്ടാൽ മതി..ഞാൻ ഇപ്പൊ ബൈക്ക് ആണ് കൊണ്ട് പോകുന്നത്.. നീ ഈ ഇറച്ചിയും കൊണ്ട് വല്ലവന്റെയും മുന്നിൽ പോയി പെട്ടാൽ നമ്മൾ രണ്ടിന്റെയും കാര്യത്തിൽ ഒരു തീരുമാനം ആകും' - വന്യമൃഗത്തിന്റെ മാംസവും ആയി പോയി പോലീസിന്റെ കയ്യിൽ എങ്ങാനും പെട്ടാൽ ഉണ്ടാവുന്ന അപകടം ഓർത്തു ഫാത്തിമയും നിർബന്ധിച്ചപ്പോ അവൻ ബഷീറിന്റെ കാറും എടുത്തു
💬 Comments
View all comments