Chapter Title : സേവിച്ചന്റെ രാജയോഗം [നകുലൻ]
ബസിനു അങ്ങ് വന്നോളാം. 'അമ്മ ഗീതുവിന്റെ അടുത്ത് പോണം എന്നല്ലേ പറഞ്ഞത്. - ഗിരീഷ് ധൃതിയിൽ പറഞ്ഞു
എന്തോന്നാടെ ഇത്ര ധൃതി അവര് വന്നതല്ലേ ഉള്ളൂ ഒരു ചായ എങ്കിലും മേടിച്ചു കൊടുക്കേടെ - സേവിച്ചൻ കളിയാക്കി
അയ്യോ ഞാൻ അത് മറന്നു - ചമ്മിയ മുഖവുമായി ഗിരീഷ് പറഞ്ഞു
അല്ലേലും ഇവന് എല്ലാത്തിനും ഭയങ്കര ധൃതി ആണ് - ലീലാമ്മയും ഏറ്റു പിടിച്ചു
അതാണല്ലോ ഈ കാണുന്നത് -- ചെറു ചിരിയോടെ സേവിച്ചൻ കുഞ്ഞിനെ നോക്കി പറഞ്ഞപ്പോ സ്മിത ഒഴികെ എല്ലാരും ചിരിച്ചു പോയി.. സ്മിത ദേഷ്യ ഭാവത്തിൽ സേവിച്ചനെ നോക്കി
നോക്കിക്കേ അമ്മെ ഈ കുഞ്ഞേലിക്കു ഞാൻ ഒരു തമാശ പറഞ്ഞത് പോലും പിടിച്ചില്ല അവളുടെ ഒരു നോട്ടം നോക്കിക്കേ.. മര്യാദക്ക് ആണേൽ വീട്ടിൽ കൊണ്ട് വിടും അല്ലേൽ ബസിനു പോകേണ്ടി വരും - സേവിച്ചൻ സ്വതസിദ്ധമായ തമാശ രീതിയിൽ അവളെ കളിയാക്കി
ഓ പിന്നെ ഈ ഗൾഫ്കാരൊക്കെ വരുന്നെന്നു മുൻപും ഞാൻ ഈ നാട്ടിലൊക്കെ തന്നെ ആരുന്നു ജീവിച്ചിരുന്നത് ആരും കൊണ്ട് വിട്ടില്ലേലും ഞാൻ തന്നെ അങ്ങ് പോകും ഞാൻ ജനിച്ചു വളർന്ന മണ്ണാ ഇത് - സ്മിത ചൊടിച്ചു പറഞ്ഞു
കണ്ടില്ലേ അമ്മേ ഇവളുടെ ഒരു അഹങ്കാരം ..ഇവളുടെ കൂടെ താമസിക്കുന്ന അളിയന്റെ കാര്യം ഹോ ഓർക്കാൻ കൂടി വയ്യ - സേവിച്ചൻ വിടാൻ ഭാവമില്ല
ഓ പിന്നെ അളിയന് എന്നെ പോലെ ഒരാളെ കിട്ടാൻ പുണ്യം ചെയ്യണം പുണ്യം ..അല്ലേ ഗിരീഷേട്ടാ - സ്മിത ഗിരിയുടെ സപ്പോർട് തേടി
ഇവൾ
💬 Comments
View all comments