Chapter Title : സേവിച്ചന്റെ രാജയോഗം [നകുലൻ]
സ്നേഹത്തിലാണോ
ഗിരിയേട്ടൻ കുഴപ്പമൊന്നും ഇല്ല കൊച്ചാട്ടാ..പഴയ അലമ്പ് സ്വഭാവം ഒക്കെ ഇപ്പൊ മാറി മര്യാദക്കാരൻ ആയി.. ഇവൻ ഉണ്ടായതിൽ പിന്നെ എന്നേക്കാൾ ഇഷ്ടം ഇവനോടാ എന്നെ വല്യ മൈൻഡ് ചെയ്യാറില്ല
ഒത്തിരി മൈൻഡ് ചെയ്താൽ അടുത്ത ആളും ഉടനെ ഉണ്ടാവും അത് കൊണ്ടാവും മൈൻഡ് ചെയ്യാത്തത് -
ദേ കൊച്ചാട്ടാ വേണ്ടാട്ടോ.. ആക്കിയുള്ള വർത്താനം കുറച്ചു നേരം ആയി കേൾക്കുന്നു ഇനി ഞാൻ പുറകിൽ നിന്നും നല്ല കുത്തു വച്ച് തരും
കുറച്ചു നേരമോ അതിനു ഞാൻ വേറൊന്നും പറഞ്ഞില്ലല്ലോ
ഇല്ലേ ഒന്ന് ഓർത്തു നോക്ക്
ഇല്ല ഞാൻ ഒന്നും പറഞ്ഞില്ല
അയ്യടാ കടയിൽ വച്ച് പറഞ്ഞില്ലേ ധൃതി കൂടിയതിന്റെയാ മോൻ ഉണ്ടായത് എന്ന്
ഓ അതോ അത് നീ ഇപ്പോഴും ഓർത്തിരിക്കുവാണോ.. അല്ലേലും സത്യമല്ലേ ഇച്ചിരി സന്തോഷിച്ചു ജീവിച്ചു ശേഷം പോരാരുന്നോ കൊച്ചൊക്കെ .. ഇതിപ്പോ കല്യാണം കഴിഞ്ഞു കൊല്ലം ഒന്നാവുന്നതിനു മുൻപ് കൊച്ചായി ..
സത്യത്തിൽ എനിക്കും അതാരുന്നു കൊച്ചാട്ടാ ആഗ്രഹം.. പക്ഷേ എന്ത് പറയാനാ ഗിരിയേട്ടൻ ആ സമയത്തു പറഞ്ഞില്ല - സ്മിത അറിയാതെ പറഞ്ഞു പോയി
ഏതു സമയത്തു - സേവിച്ചൻ ചിരിച്ചോണ്ട് ചോദിച്ചു
ഒരു സമയത്തും അല്ല കൊച്ചാട്ടൻ വാചകം അടിക്കാതെ വണ്ടി ഓടിക്കൂ - ചമ്മിയ ചിരിയോടെ സ്മിത പറയുന്നത് സേവിച്ചൻ റിയർ വ്യൂ മിറർ വഴി കണ്ടു
അതല്ലെടീ ഞാൻ ചോദിച്ചത് ഞാൻ കൂടി മുന്നിട്ടു ഇറങ്ങി നടത്തിയ കല്യാണം ആണല്ലോ നിനക്ക് സന്തോഷം ആണോ എന്നറിയാന് ഉള്ള ആഗ്രഹം അത് കൊണ്ട് ചോദിച്ചതാ - സേവിച്ചൻ
💬 Comments
View all comments