0%

Chapter Title : സേവിച്ചന്റെ രാജയോഗം [നകുലൻ]

Author : Nakulan Read All Parts 662

ചെന്നു

നീ എന്താടീ പെണ്ണെ ഈ കാണിക്കുന്നത്..ഈ നിൽക്കുന്നത് നിന്റെ കളിപ്പിള്ള ആണെന്ന് കരുതിയോ മൂത്ത ചേച്ചിയുടെ ഭർത്താവ് ആണ്..കുടുംബത്തിൽ ഇപ്പൊ മൂത്ത ആൾ.. പിതൃസ്ഥാനീയന് നേരെയാണോ തല്ലാൻ കൈ പൊക്കുന്നത്. ക്ഷിപ്രകോപിയായ ലീലാമ്മ കടയിൽ ആണെന്ന് പോലും നോക്കാതെ സ്മിതയെ വഴക്കു പറഞ്ഞു. ലീലാമ്മയുടെ പെട്ടന്നുള്ള രോക്ഷ പ്രകടനത്തിൽ സ്മിത അന്ധാളിച്ചു പോയി. അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു.  പെട്ടന്ന് അന്തരീക്ഷം ലഘൂകരിക്കാൻ സേവിച്ചൻ പറഞ്ഞു.

അയ്യോ അമ്മേ ഇത് സീരിയസ് ആയിട്ട് എടുത്തോ .. ഞാൻ എടുത്തോണ്ട് നടന്ന കൊച്ചല്ലേ ഇവൾ ..മാമോദീസ പേര് ഏലിയാമ്മ എന്നിട്ടതിന്റെ പേരിൽ ഇവൾ എന്നും വഴക്കായിരുന്നു. അതുകൊണ്ട് ഇവളെ ചൊടിപ്പിക്കാൻ വേണ്ടി തന്നെയാ ഞാൻ കളിയാക്കിയത്.

എന്നാലും അതല്ലല്ലോ മോനെ ..നമ്മൾ സ്ഥാനത്തിന്  ഒരു വില കൊടുക്കേണ്ട .. ഉദാഹരണത്തിന് നമ്മുടെ കൂടെ പഠിച്ച ആൾ വികാരി അച്ചൻ ആയി വന്നാൽ എടാ അച്ചാ എന്ന് നമ്മൾ വിളിക്കുമോ അത് പോലെയാണ് - ലീലാമ്മ വിട്ടു കൊടുക്കാൻ തയാറായില്ല

എന്റെ കുഞ്ഞേലി അമ്മ പറഞ്ഞത് കേട്ട് നീ വിഷമിക്കേണ്ട കേട്ടോ .. ഈ കുഞ്ഞേലി വിളി പണ്ട് എന്റെ  തോളിൽ കയറി ഇരുന്നു മൂത്രം ഒഴിച്ചതിന്റെ പകരം വീട്ടുന്നതു ആണെന്ന് കൂട്ടിയാൽ മതി . സേവിച്ചൻ വീണ്ടും കളിയാക്കിയതോടെ പറഞ്ഞതും തുടുത്ത മുഖവുമായി സ്മിത ഗിരീഷിന്റെ പിന്നിലേക്ക് മാറി.

ഏതായാലും അളിയൻ ഇവിടെ ഉള്ളത് നന്നായി ഇവളെ വീട്ടിലോട്ടു ഒന്ന് എത്തിക്കാമോ  കാർ കൊണ്ട് പോയാൽ മതി. അളിയനും ഇന്ന് വീട്ടിൽ താങ്ങുവല്ലേ. ഞാൻ വൈകിട്ട് ബസിനു അങ്ങ് വന്നോളാം. 'അമ്മ ഗീതുവിന്റെ അടുത്ത് പോണം എന്നല്ലേ പറഞ്ഞത്. - ഗിരീഷ് ധൃതിയിൽ പറഞ്ഞു

എന്തോന്നാടെ ഇത്ര ധൃതി അവര് വന്നതല്ലേ ഉള്ളൂ ഒരു ചായ എങ്കിലും മേടിച്ചു കൊടുക്കേടെ - സേവിച്ചൻ കളിയാക്കി

അയ്യോ ഞാൻ അത് മറന്നു - ചമ്മിയ മുഖവുമായി ഗിരീഷ് പറഞ്ഞു

അല്ലേലും ഇവന് എല്ലാത്തിനും ഭയങ്കര ധൃതി ആണ് - ലീലാമ്മയും ഏറ്റു പിടിച്ചു

അതാണല്ലോ ഈ കാണുന്നത് -- ചെറു ചിരിയോടെ സേവിച്ചൻ കുഞ്ഞിനെ നോക്കി പറഞ്ഞപ്പോ സ്മിത ഒഴികെ എല്ലാരും ചിരിച്ചു പോയി.. സ്മിത ദേഷ്യ ഭാവത്തിൽ സേവിച്ചനെ നോക്കി

നോക്കിക്കേ അമ്മെ ഈ കുഞ്ഞേലിക്കു ഞാൻ ഒരു തമാശ പറഞ്ഞത് പോലും പിടിച്ചില്ല അവളുടെ ഒരു നോട്ടം നോക്കിക്കേ..

💬 Comments

View all comments