Chapter Title : ഷാഹിന ഒരു മധുകണം [ചാര്ളി]
അവർക്ക്.
അതുകൊണ്ട് വണ്ടി എവിടെ കിടന്നാലും ചിലപ്പോ ഒന്ന് നോക്കും സഹായിക്കാൻ വേണ്ടി അല്ലാതെ ചൊറിയാൻ ആരും നിൽക്കില്ല. നിന്നാൽ ചൊറിയുന്നവന് ചൊറിയും അതാണ് അത്. ഞാസ്ന പതിയെ അകത്തേക്ക് കയറി ഇരുന്നു ചെറിയ വണ്ടി ആയത് കൊണ്ട് ഞാനും ഇത്തയും തമ്മിൽ ചെറിയൊരു ഗ്യാപ്പ് മാത്രം. ഇത്തയുടെ ശരീരത്തിൽ നിന്നും ഫോറിൻ സ്പ്രേ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി. എനിക്ക് എന്തായാലും ചെറിയ വിയർപ്പിന്റെ ഗന്ധം ആണ്. ഞാൻ: ഞാൻ ചുറ്റി കറങ്ങി ചോദിക്കുന്നില്ല നേരെ ചോദിക്കുവാ....?... ഇത്ത ഇക്കയുടെ വീഡിയോ കണ്ടോ....?... മറുപടി ഒരു കരച്ചിൽ ആയിരുന്നു. എന്നിട്ട് ശമനം വരുത്തിക്കൊണ്ട്... ഇത്ത: എന്തിനാട എനിക്ക് അതിനൊന്നും ഉള്ള മനസ്സ് ഇല്ലെടാ സ്വന്തം ഭർത്താവ് മറ്റൊരുവളും ആയി ....... ഇത്ത മുഴുവിപ്പിക്കാതെ നിർത്തി എന്നിട്ട് വീണ്ടും തുടർന്നു... എന്റെ മുഖത്തു നോക്കാതെ താഴെ പ്ലാറ്ഫോമിലേക്ക് നോക്കി ആണ് ഇത്ത സംസാരിക്കുന്നത്....
ഇത്ത: ശരിക്കും എന്റെ വീട്ടുകാരും ബന്ധുക്കളും ഒക്കെ അറിഞ്ഞു ആകെ നാണം കെട്ടു. ഞാൻ ഇന്ന് വരെ വേറെ ഒരുത്തനെ തെറ്റായി ഒന്ന് നോക്കുക പോയിട്ട് വസ്ത്ര ധാരണം പോലും മാന്യമായി അല്ലാതെ ചെയ്തിട്ടില്ല. അങ്ങേര് മണലാരണ്യത്തിൽ കിടന്നു കഷ്ടപ്പെടുന്നത് എനിക്കും മോൾക്കും വേണ്ടി ആണല്ലോ എന്ന ചിന്ത.... ഇത്ത വീണ്ടും മൗനം പൂണ്ടു.. ശരിക്കും ഇങ്ങനെ ഒരു സ്വഭാവം ഒന്നും അല്ല ഇത്തയുടെ ഒരു നല്ല വീട്ടമ്മ തന്നെ ആണ്. ആരെയും അതികം അടുപ്പിക്കില്ല. എന്തിനു എന്നോട് പോലും ഇന്നിതു വരെ നേരെ ചൊവ്വേ സംസാരിച്ചിട്ടു കൂടി ഇല്ല....
ഞാൻ:
💬 Comments
View all comments