Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]
ഇറങ്ങാൻ?"
ചേച്ചി: "ഇവിടുത്തെ കാര്യമറിയില്ലല്ലോ. എങ്ങനെയാ ഓടി വീട്ടിലേക്ക് പോകാൻ പറ്റുക? വീട്ടിൽ പോയാലും സമാധാനം കിട്ടില്ല."
ചേച്ചിയുടെ ആവലാതി കേട്ടപ്പോൾ, വൈകുന്നേരം കാണുന്നതിനെക്കുറിച്ചൊന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല.
വൈകുന്നേരം ജോലി കഴിഞ്ഞ് 6 മണിവരെ ഓഫീസിൽ കാത്തിരുന്നു. ഞാൻ ഒന്നുകൂടി വിളിച്ച് നോക്കി, പക്ഷേ അപ്പോഴും ചേച്ചി ഹോസ്പിറ്റലിൽ തന്നെയായിരുന്നു. പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങില്ലെന്ന് ചേച്ചിയുടെ സംസാരത്തിൽ നിന്ന് എനിക്ക് വ്യക്തമായി മനസ്സിലായി. അങ്ങനെ നിറഞ്ഞ മനസ്സോടെ ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി. എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു അത്, ഒരുപാട് ആഗ്രഹിച്ച ഒരു ദിവസം. ഞാൻ നേരെ താഴെ ചെന്ന് വണ്ടിയെടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു.
പോകുന്ന വഴി ഉടനീളം ബാഗിനുള്ളിലിരിക്കുന്ന സാരിയും, ചേച്ചിയെ കാണാൻ പറ്റാത്തതിൻ്റെ ചെറിയ ദേഷ്യവും മനസ്സിലുണ്ടായിരുന്നു. ഹോസ്പിറ്റലിൽ പോയി കണ്ടാലോ എന്നോർത്തു, പിന്നെ വിചാരിച്ചു അതൊക്കെ ഓവർ അല്ലേ എന്ന്.
അങ്ങനെ വീട്ടിലെത്തി, കുളി കഴിഞ്ഞ് വെറുതെ ഹാളിലെ സോഫയിൽ ഞാൻ കിടന്നു. മനസ്സിൽ ചേച്ചിയെ കാണാൻ പറ്റാത്തതിൻ്റെ നീറ്റൽ. അപ്പോഴാണ് അമ്മ എൻ്റെ റൂമിലേക്ക് പോയത്, ചോറ് കൊണ്ടുപോയ പാത്രം എടുക്കാൻ. പക്ഷെ അമ്മ എൻ്റെ ബാഗെടുക്കുന്നത് ഞാൻ കണ്ടിരുന്നില്ല.
പെട്ടെന്ന് മുറിയിൽ നിന്ന് അമ്മയുടെ ശബ്ദം: "എടാ, ഇങ്ങോട്ട് വന്നേ!"
ആ വിളിയിൽ ദേഷ്യത്തിൻ്റെയും സംശയത്തിൻ്റെയും കനൽ എനിക്ക് വ്യക്തമായി മനസ്സിലായി. . മടിച്ചു മടിച്ച് ഞാൻ റൂമിലേക്ക് ചെന്നു. എൻ്റെ നെഞ്ചൊന്ന് പിടഞ്ഞു.
അമ്മയുടെ കണ്ണുകൾ എൻ്റെ ബാഗിൽ നിന്ന് പുറത്തെടുത്ത സാരിയിൽ ഉറച്ചു നിന്നു. അവരുടെ മുഖത്ത് ചോദ്യചിഹ്നം തെളിഞ്ഞു.
"ആരുടെയാണ് ഈ സാരി?" അമ്മയുടെ ശബ്ദം കനത്തു.
എൻ്റെ മനസ്സിൽ നൂറു ചോദ്യങ്ങൾ മിന്നിമറഞ്ഞു. സത്യം പറയാൻ പറ്റില്ല, കള്ളം പറഞ്ഞാൽ പിടിവീഴും. ഒരു നിമിഷം ആലോചിക്കാൻ പോലും സമയം കിട്ടിയില്ല. വായിൽ വന്നത് ഞാൻ അപ്പോൾ പറഞ്ഞു: "അമ്മാ, അത് എൻ്റെ ഓഫീസിലെ ഒരു കൊച്ചിൻ്റെയാ..."
അമ്മയുടെ കണ്ണുകൾ എന്നെ തുളച്ചുകയറുന്ന പോലെ തോന്നി. "ആയിക്കോട്ടെ. പക്ഷേ, അതെങ്ങനെ നിൻ്റെ ബാഗിൽ വന്നു എന്നാണ് ഞാൻ ചോദിച്ചത്?!" അമ്മയുടെ ശബ്ദത്തിൽ ഒരുതരം ഭീഷണി മുഴങ്ങി.
അമ്മയുടെ ഓരോ ചോദ്യത്തിനും മറുപടി പറയുമ്പോഴും, എൻ്റെ മനസ്സിൽ അടുത്ത ചോദ്യം എന്തായിരിക്കുമെന്ന ഭയം നിറഞ്ഞു. ഞാൻ വിയർക്കാൻ തുടങ്ങി. "അമ്മേ, അത് നാളെ കേരളപ്പിറവിയല്ലേ... അപ്പോ ഓഫീസിലെ ഒരു കൊച്ച് ഓഫീസിൽ സാരി മറന്നുപോയി. ഓഫീസിലെ
💬 Comments
View all comments