Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]
എൻ്റെ സ്വന്തം അമ്മയെപ്പോലെ തന്നെയാണ് അവര്," ചേച്ചിയുടെ വാക്കുകളിൽ ഒരുതരം ആഴത്തിലുള്ള സ്നേഹം ഞാൻ തിരിച്ചറിഞ്ഞു. ആ നിമിഷം, എൻ്റെയുള്ളിലെ ചെറിയ കുശുമ്പ് അലിഞ്ഞില്ലാതായി.
"എന്നിട്ട് നാളെ എപ്പോഴാ ഹോസ്പിറ്റലിലേക്ക് പോകുന്നത്?" ഞാൻ ചോദിച്ചു.
"ആ കോട്ടയത്തുള്ള മകനും മകൻ്റെ ഭാര്യയും ഹോസ്പിറ്റലിൽ ഉണ്ടാകുമെന്നാണ് പറഞ്ഞത്. അവര് നാളെ ഒരു 10 മണിയാകുമ്പോൾ തിരിച്ച് പോകും. അപ്പോഴേക്കും ഞാൻ ഹോസ്പിറ്റലിൽ എത്താമെന്നാണ് പറഞ്ഞിരിക്കുന്നത്."
"ഹോസ്പിറ്റലിലേക്ക് എങ്ങനെ പോകും?" എൻ്റെ ഹൃദയം വേഗത്തിൽ മിടിച്ചു. ഒരുപക്ഷേ, എൻ്റെ സഹായം ചേച്ചിക്ക് ആവശ്യമായി വരുമോ?
"അറിയില്ല... മാഡം ഇറങ്ങുകയാണെങ്കിൽ ഈ വഴി വന്ന് എന്നെ കൊണ്ടുപോകാം എന്നാണ് പറഞ്ഞത്," ചേച്ചി പറഞ്ഞു.
ആ വാക്കുകൾ എൻ്റെ ഉള്ളിലെ ചെറിയ പ്രതീക്ഷയുടെ തിരി അണച്ചുകളഞ്ഞു. ഒരു നിമിഷം ഞാൻ നിശ്ശബ്ദനായി.
"അല്ല, നമ്മൾ എപ്പോഴാ ഇനി കാണുക...?" എൻ്റെ ഉള്ളിൽ വീർപ്പുമുട്ടിയിരുന്ന ചോദ്യം ഒരു ദീർഘനിശ്വാസത്തോടെ പുറത്തേക്ക് വന്നു. ആ ചോദ്യത്തിൽ എൻ്റെ എല്ലാ ആഗ്രഹങ്ങളും കാത്തിരിപ്പുകളും നിറഞ്ഞിരുന്നു.
"അറിയില്ല... നാളെ റൂമിലേക്ക് മാറ്റുകയാണെങ്കിൽ കുറച്ച് ആശ്വാസമാകും... പ്രധാന പ്രശ്നം മാറിനിൽക്കാൻ ആളില്ലാത്തതാണ്... ആ കോട്ടയത്തെ മകന് അവിടെ ബിസിനസ്സൊക്കെയാണ്. അയാൾക്ക് എപ്പോഴും നിൽക്കാൻ പറ്റില്ല... അയാളുടെ ഭാര്യയാണെങ്കിൽ ഒരു പ്രത്യേക സ്വഭാവമാണ്. നമുക്കാർക്കും ഇഷ്ടപ്പെടില്ല," ചേച്ചിയുടെ ശബ്ദത്തിൽ ഒരുതരം നിസ്സഹായത നിറഞ്ഞു.
"എല്ലാവർക്കും അവരവരുടെ കാര്യമാണല്ലോ വലുത്..." ഞാൻ പതിയെ പറഞ്ഞു.
"എന്തൊക്കെയാണെങ്കിലും സ്വന്തം അമ്മയെ നോക്കണ്ടേ? പക്ഷേ മാഡത്തിന് വലിയ കാര്യമാണ് കേട്ടോ... പൊന്നുപോലെയാണ് അമ്മയെ നോക്കുന്നത്."
ചേച്ചിയുടെ ശബ്ദത്തിൽ നിറഞ്ഞ ആ സ്നേഹം എന്നെ വീണ്ടും ആകർഷിച്ചു. ഈ ലോകത്ത് അവൾക്ക് ആരും ഇല്ലെന്നും, എൻ്റെ സാന്നിധ്യം അവൾക്ക് ഒരുപക്ഷേ ആശ്വാസമായേക്കാമെന്നും എൻ്റെ ഉള്ളിൽ ഒരു നേർത്ത ചിന്ത ഉണർന്നു.
ഞാൻ: "അത് പോട്ടെ... നാളെ സാരി ഉടുക്കാൻ പറ്റില്ലല്ലോ..."
ചേച്ചി: "നീയത് വിട്ടില്ല...?"
ഞാൻ: "അതുകൊള്ളാം... അങ്ങനെ വിടാൻ പറ്റുമോ... ആഗ്രഹിച്ചു പോയി എന്ത് ചെയ്യാനാ?"
ചേച്ചി: "സാരമില്ല സമയമുണ്ടല്ലോ..."
ഞാൻ : ഈയടുത്ത് എങ്ങാനും ഉണ്ടാകുമോ സമയം
ചേച്ചി : നമുക്ക് നോക്കാം.. എന്തായാലും ഇവിടൊക്കെ തന്നെ ഉണ്ടാകുമല്ലോ...
ഞാൻ : എന്നാ നമ്മൾ ഇനി കാണുക?
ചേച്ചി : അല്ല എന്താ മോന്റെ ഉദ്ദേശം?
ഒരു കുസൃതി രീതിയിൽ ചേച്ചി എന്നോട് ചോദിച്ചു
ആ ചോദ്യം എനിക്ക് ചെറിയൊരു നാണവും ഒക്കെ വന്നു
ഞാൻ : അങ്ങനെ
💬 Comments
View all comments