0%

Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]

Author : kkstories Read All Parts 5.5K

അല്ലെങ്കിൽ മറ്റന്നാൾ റൂമിലേക്ക് മാറ്റുമെന്നാണ് പറഞ്ഞത്, പക്ഷേ ഡിസ്ചാർജ് ആകാൻ ഒരാഴ്ച എടുക്കും എന്ന് തോന്നുന്നു," ചേച്ചി പറഞ്ഞു.

"അപ്പോൾ ചേച്ചി ഇനി ഹോസ്പിറ്റലിൽ പോയി നിൽക്കണോ?" എൻ്റെ ഉള്ളിൽ നേരിയൊരു ഭയം നിറഞ്ഞു. ചേച്ചിയെ ഇനി എന്നായിരിക്കും കാണാൻ കഴിയുക എന്ന ചിന്ത.

"അറിയില്ല എങ്ങനെയെന്ന്... നാളെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്," ചേച്ചി പറഞ്ഞു.

"അല്ല ചേച്ചി, നഴ്സിംഗ് വല്ലതും പഠിച്ചതാണോ?" ഞാൻ സംശയത്തോടെ ചോദിച്ചു.

"അങ്ങനെയൊന്നുമില്ല... അമ്മയ്ക്ക് വേറെ ബുദ്ധിമുട്ടൊന്നുമില്ല. പിന്നെ കറക്റ്റ് സമയത്ത് ഭക്ഷണം എടുത്തുകൊടുക്കാനും മരുന്ന് കൊടുക്കാനും... പിന്നെ വീടൊക്കെ എപ്പോഴും നോക്കാനും ഒരാളെയാണ് അവർക്ക് വേണ്ടത്. പിന്നെ അമ്മയുടെ കൂടെ നിന്ന് ഞാൻ ആ വീട്ടിൽ ഒരാളെപ്പോലെയാണ്. അവരെന്നെ അങ്ങനെയാണ് കാണുന്നത്," ചേച്ചിയുടെ വാക്കുകളിൽ ആ അമ്മയോടുള്ള സ്നേഹം നിറഞ്ഞു നിന്നു.

"അല്ല ചേച്ചി, എന്തിനാണ് ഹോസ്പിറ്റലിൽ പോയി നിൽക്കുന്നത്? അവർക്ക് വേറെ മക്കളും ബന്ധുക്കാരും ഉള്ളതല്ലേ?" എൻ്റെ മനസ്സിൽ ചെറിയൊരു കുശുമ്പ് ഉണർന്നു. ചേച്ചി എനിക്കുള്ളതാണെന്ന ചിന്ത ഒരു നിമിഷം എന്നിൽ ശക്തമായി.

"അങ്ങനെ പറയാൻ മാത്രം ബന്ധുക്കാരൊന്നുമില്ല. ഞാൻ പറഞ്ഞില്ലേ കോട്ടയത്തുള്ള ആ മകൻ വന്നിട്ടുണ്ട്. അല്ലാതെ വേറെ ആരും ഞാൻ ഹോസ്പിറ്റലിൽ കണ്ടില്ല," ചേച്ചി നെടുവീർപ്പിട്ടു.

"ചേച്ചി ഹോസ്പിറ്റലിൽ പോയി നിൽക്കുന്നതിന് ചേച്ചിക്ക് എന്തെങ്കിലും പൈസ കൂടുതൽ തരുമോ?" ഞാൻ വീണ്ടും ചോദിച്ചു.

"ആ, അവരെല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന വീട്ടുകാരാ... പിന്നെ അമ്മയുടെ കാര്യത്തിൽ ഞാൻ അങ്ങനെ പൈസയ്ക്ക് വേണ്ടി മാത്രമല്ല ഇപ്പോൾ പോകുന്നത്. എൻ്റെ സങ്കടങ്ങളും സന്തോഷങ്ങളും സംസാരിക്കുന്ന ഒരാളാണ് അമ്മ. അതുകൊണ്ട് തന്നെ എനിക്ക്

💬 Comments

View all comments