Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ [Vyshak]
നേരിയൊരു കുസൃതി ഒളിഞ്ഞിരിപ്പുണ്ടോ? "ഇല്ല, ഉറങ്ങാൻ കുറച്ചുകൂടി സമയമെടുക്കും," ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ പറഞ്ഞു. "ഫോൺ നോക്കി കിടപ്പായിരിക്കും, അല്ലേ?" അവരുടെ ചോദ്യത്തിൽ ഒരു ചിരിയുടെ നിഴൽ. "അതെ, അങ്ങനെ കിടന്നാൽ പെട്ടെന്ന് ഉറങ്ങിപ്പോകും." ഞാൻ സ്വയം ന്യായീകരിച്ചു. "ഇവിടെ ഒരാളുണ്ട് (മോൻ ), കിടക്കുന്നതിന് മുൻപ് ഫോൺ നോക്കാതെ ഉറങ്ങാൻ പറ്റില്ല. എല്ലാ ദിവസവും ഞങ്ങൾ തമ്മിൽ വഴക്കാണ് അതിൻ്റെ പേരിൽ..." അവർ ചിരിച്ചു. "അല്ല, എന്താ വിളിച്ചത്?" ഞാൻ ആകാംഷയോടെ ചോദിച്ചു. "നീ ഇന്ന് എൻ്റെ നമ്പർ വാങ്ങാൻ വന്നിട്ട് വാങ്ങിയില്ലല്ലോ?" ശരിയാണല്ലോ, ഞാൻ എൻ്റെ നമ്പർ കൊടുക്കുകയല്ലാതെ അവരുടെ നമ്പർ വാങ്ങിയിരുന്നില്ല. "ഞാൻ രണ്ടാമത് വന്നതുകൊണ്ടായിരുന്നല്ലോ ചേച്ചിക്ക് ഇപ്പോൾ എന്നെ വിളിക്കാൻ പറ്റിയത്," ഞാൻ ഒരു ചിരിയോടെ പറഞ്ഞു. "ഇത്ര പെട്ടെന്ന് വിളിക്കേണ്ടി വരുമെന്ന് ഓർത്തില്ല." അവരുടെ വാക്കുകളിൽ ചെറിയൊരു നിസ്സഹായത. "എന്തുപറ്റി?" ഞാൻ അന്വേഷിച്ചു. "മോനേ, ഞാൻ പറഞ്ഞില്ലേ നിന്റെ ഓഫീസിനടുത്തുള്ള ഒരു പ്രായമായ അമ്മച്ചിയെ നോക്കുന്ന കാര്യം?" "അതെ, പറഞ്ഞു." "ആ അമ്മച്ചിയെ അടുത്ത മാസം കോട്ടയത്തേക്ക് കൊണ്ടുപോവുകയാണത്രേ, അവരുടെ ഇളയ മകൻ്റെ വീട്ടിലേക്ക്." "അയ്യോ, അപ്പോൾ ആ ജോലി പോകുമല്ലോ?" . "പാവം അമ്മയായിരുന്നു, നല്ല വീട്ടുകാരും. ശമ്പളം കൂടാതെ കണ്ടറിഞ്ഞ് സഹായിക്കുന്ന കൂട്ടത്തിലായിരുന്നു അവർ." "അപ്പോൾ ഇനി എന്തുചെയ്യും?" "മോൻ്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടാവുമോ, ഓഫീസിലൊക്കെ ക്ലീനിങ് ആളുകളെ വേണ്ടി വരുമോ?"
(ഞാൻ ഒരു കൗതുകത്തിൻ്റെ പുറത്താണ് 'ജോലിയുണ്ടെങ്കിൽ പറയാം' എന്ന് പറഞ്ഞത്. സത്യത്തിൽ അങ്ങനെയൊരു സാധ്യതയെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ലായിരുന്നു.)
"നോക്കാം ചേച്ചി, ഈ അടുത്ത മാസമാണല്ലോ
💬 Comments
View all comments