Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ [Vyshak]
ആള് പോകുന്നത്?" "അങ്ങനെയാണ് അവര് പറഞ്ഞത്." "അതിനു മുന്നേ വേറെ ജോലി സെറ്റ് ആക്കാൻ പറ്റുമോ എന്ന് നോക്കാം." "നാളെ ജോലിക്ക് പോവണ്ടേ?" "പോണം... ചേച്ചി എപ്പോഴാ പോണെ?" "പത്ത് മണിയാകുമ്പോൾ എത്തുന്ന പോലെ." "എനിക്ക് ഒമ്പതരയോടെ എത്തണം, അല്ലെങ്കിൽ ഒരു ലിഫ്റ്റ് തരാമായിരുന്നു." "ഇത് തന്നെയാണോ പണി മോനേ?" അവർ ചിരിച്ചു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "ഒരു സഹായം ചെയ്യാമെന്ന് ഓർത്തപ്പോൾ അതിനു കുറ്റമോ?" "ആയോ, ഞാൻ അങ്ങനെ പറഞ്ഞതല്ല." അവർ ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. "ഇനി ചോദിക്കില്ല..." ഞാൻ കള്ള ഗൗരവത്തിൽ പറഞ്ഞു. "അയ്യേ, വഴക്കിട്ടോ?" അവർ കൊഞ്ചിക്കൊണ്ട് ചോദിച്ചു. "ഭർത്താവില്ലേ?" എൻ്റെ ചോദ്യം അവരുടെ ചിരിക്ക് മങ്ങലേൽപ്പിച്ചു. "എട്ട് മണിയായപ്പോൾ വണ്ടി ഓട്ടമുണ്ടെന്ന് പറഞ്ഞ് ആരോ വിളിച്ചു, ഇനി നാളെ രാത്രി നോക്കിയാൽ മതി." അവരുടെ ശബ്ദത്തിൽ ഒരു നിരാശ കലർന്നിരുന്നു. "ഡ്രൈവറാണോ? അങ്ങനെ ഒന്നുമില്ല, ഏതേലും വന്നാൽ പോകും... കിട്ടുന്ന കാശൊന്നും കുടുംബത്തിലേക്ക് വരില്ല."
അങ്ങനെ ഞങ്ങൾ 15-20 മിനിറ്റ് സംസാരിച്ചു. കുറെ ചിരിച്ചു, കുറച്ച് സങ്കടങ്ങൾ പങ്കുവെച്ചു. "എന്തോ, കുറെ വർഷം പരിചയമുള്ള ഒരാളോട് സംസാരിക്കുന്നത് പോലെ," ഞാൻ പറഞ്ഞു. "എനിക്കും അങ്ങനെ ഒരു തോന്നൽ. ഒരു പരിചയമില്ലാത്ത ആളെപ്പോലെ തോന്നുന്നില്ല. ഞാൻ ഇങ്ങനെ ആരോടും പെട്ടെന്ന് അടുക്കാറില്ല. എൻ്റെ മോനേക്കാളും ഒന്നോ രണ്ടോ വയസ്സ് മൂത്തതാവുമല്ലോ?"
ആ ചോദ്യം എൻ്റെ ഉള്ളിൽ ഒരു നേരിയ അസ്വസ്ഥതയുണ്ടാക്കി. 'അങ്ങനെയാണോ എന്നെ കാണുന്നത്?' എന്നൊരു ചിന്ത മനസ്സിലൂടെ കടന്നുപോയി.
"മോന് എത്ര വയസ്സായി?" ഞാൻ ചോദിച്ചു. "ഈ ഡിസംബർ വരുമ്പോൾ 23." "എനിക്ക്
💬 Comments
View all comments