Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ [Vyshak]
ഒളിഞ്ഞുകിടക്കുന്നൊരു തീവ്രമായ മോഹവും ഞാൻ കണ്ടു.
ഞാൻ ബൈക്ക് നേരെ ചേച്ചിയുടെ അടുത്ത് കൊണ്ടുപോയി നിർത്തി.
ഒരു തമാശ എന്നപോലെ ഞാൻ ചോദിച്ചു: "ഏതേലും വണ്ടിക്ക് വട്ടം ചാടാൻ നിൽക്കുകയാണോ?"
ചേച്ചി ആദ്യം പെട്ടെന്ന് ഞെട്ടി. പിന്നീട് ഞാൻ ആണെന്ന് മനസ്സിലായപ്പോൾ ഒരു ചെറുചിരിയോടെ പറഞ്ഞു: "മോനായിരുന്നു അല്ലേ? ഞാൻ പേടിച്ചുപോയി."
ഞാൻ: "ഓട്ടോറിക്ഷ കാത്തുനിൽക്കുകയാണോ?"
ചേച്ചി: "അതെ മോനേ... ഇന്നലെ നിന്നിടത്തുനിന്ന് ഒരു ഓട്ടോ പോലും കിട്ടിയില്ല, അതാ ഇപ്പുറത്തേക്ക് ക്രോസ് ചെയ്ത് നിന്നത്."
ഞാൻ: "എങ്ങോട്ടാ പോകേണ്ടത്?"
ചേച്ചി: "പാലാരിവട്ടം."
ഞാൻ: "വീട്ടിലേക്കാണോ?"
ചേച്ചി: "അല്ല, അവിടെ ഒരു ഫ്ലാറ്റിൽ ചെറിയ പണിയുണ്ട്, ആറരയാകുമ്പോൾ അവിടെ എത്തണം. അതാ മോനേ ഓട്ടോ നോക്കി പോകുന്നത്."
ഞാൻ: "വീട് ഇവിടെ അടുത്താണോ?"
ചേച്ചി: "അല്ല, വീട് കാക്കനാടാണ്. ഇവിടെ ഒരു വീട്ടിൽ പ്രായമുള്ള ഒരമ്മച്ചിയുണ്ട്, വീട്ടിലുള്ളവർ അഞ്ചര ആറു മണിയാകുമ്പോൾ എത്തും."
ഞാൻ: "അപ്പോ ഓട്ടപ്പാച്ചിലാണല്ലേ?"
ചേച്ചി: "ജീവിക്കണ്ടേ?" എന്ന് പറഞ്ഞ് ആ ചേച്ചി ഒരു ചിരിച്ചു. ആ ചിരിയിൽ ഒരുപാട് വേദനകളും ഒറ്റപ്പെടലും മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. ഒരു നെടുവീർപ്പിൽ അവരുടെ ജീവിതഭാരം എനിക്കനുഭവപ്പെട്ടു. "മോൻ ജോലി കഴിഞ്ഞ് വരുകയാണോ?"
ഞാൻ: "അതെ, ഞാൻ തൊട്ടപ്പുറത്ത് വർക്ക് ചെയ്യുന്നത്... അല്ല ചേച്ചി, സമയം ആറു കഴിഞ്ഞല്ലോ, ഇനി എപ്പോഴാണ് നിങ്ങൾ അവിടെ എത്തുന്നത്?"
ചേച്ചി: "അതാണ് പത്ത്-പതിനഞ്ചു മിനിറ്റായി ഞാൻ ഇവിടെ നിൽക്കുന്നത്. വരുന്ന വണ്ടിയിലൊക്കെ ആളുകളുണ്ട്."
ഞാൻ: "ചേച്ചിക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ അവിടെ ആക്കിത്തരട്ടെ? എന്തായാലും ഞാൻ ആ വഴിയാണ് പോകുന്നത്."
ചേച്ചി:
💬 Comments
View all comments