0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 2 [Flying Monk]

Author : Flying Monk Read All Parts 42111

DC മൂവിയിലെ The Rose എന്ന പാട്ട് മുഴങ്ങി കൊണ്ടിരുന്നു,ആ ഒറ്റ നോട്ടം കൊണ്ട് അത് നിന്നു.

"എന്താ ഇത്ര ചിരിക്കാൻ...?"ഞങ്ങളെ രണ്ടിനേം നോക്കി മിസ്സ് ചോദിച്ചതും ഞങ്ങൾ നിഷ്കളങ്കത വാരി വിതറി കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു.എന്നിട്ടും എന്നെ ഒട്ടിയുള്ള മറ്റവളുടെ ഇരിപ്പ് ഇഷ്ട്ടപ്പെടാതെ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട് കക്ഷി,അത് എന്തിനാണെന്ന് ഞാൻ അപ്പോൾ കുറേ ആലോചിച്ചെങ്കിലും കുറച്ചു കാലങ്ങൾക്ക് ശേഷമാണ് എനിക്ക് അത് മനസ്സിലായത്.

"നിങ്ങൾ എന്താ സയാമീസ് ഇരട്ടകളാണോ ഇത്രക്ക് അങ്ങ് ഒട്ടിയിരിക്കാൻ..." ആ ഇരുത്തം ഇഷ്ടപ്പെട്ടില്ല എന്നവൾ വിളിച്ചു പറഞ്ഞു.അത് കേട്ടതും ദേവിക കുറച്ചു നീങ്ങിയിരുന്നു.അതിന്റെ ആവശ്യമെന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല.ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമല്ലേ ഇവിടെ രണ്ടാൾക്ക് ഒന്ന് അടുത്തിരുന്നൂടെ ശാലിനി മിസ്സ് ഇത്രക്ക് സദാചാരവാദിയായിരുന്നോ എന്ന

ചിന്തകൾ മനസ്സിലൂടെ ഓടിയെങ്കിലും എന്തോ ഭാഗ്യത്തിന് ഒന്നും പുറത്തോട്ട് വന്നില്ല.അവൾ മാറിയിരുന്നത് കണ്ടതും മിസ്സിന്റെ മുഖത്തിന്റെ മുറുക്കം ഒന്നയഞ്ഞു.

"എന്താ തന്റെ പേര്...?"അവളെ നോക്കി കൂർപ്പിച്ചു കൊണ്ട് മിസ്സ് ചോദിച്ചു.

"ദേവിക..." അവൾ മറുപടി കൊടുത്തതും

"തന്റെയോ...?" എന്നെ നോക്കി ചോദിച്ചതും

"സിദ്ധാർഥ്" ഞാൻ പറയും മുമ്പേ ദേവിക ചാടി കേറി പറഞ്ഞു

"ഞാൻ അവനോട് അല്ലെ ചോദിച്ചേ...എന്തെ തനിക്ക് സംസാരിക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ...?" ആദ്യം അവളോട് ഒന്നു ചാടി പിന്നെ എന്റെ നേരെയായി.ഇല്ലെന്ന് ഞാൻ തലയാട്ടിയതും

"എന്നാ വാ തുറന്ന് പറയെടോ..."എന്നായി മിസ്സ്.

"അവള് പറഞ്ഞത് തന്നെയാ എന്റെ പേര്..." എന്തിനാ ഇത്രക്ക് കിടന്ന് ഭരിക്കണേ എന്ന ചിന്തയിൽ ഞാൻ പറഞ്ഞു.അത് കേട്ടതും ക്ലാസിൽ ചിരി പടർന്നു.അതൂടെ ആയതോടെ മിസ്സിന്റെ ക്ഷമ

💬 Comments

View all comments