0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]

Author : Flying Monk Read All Parts 61.6K

ആരും

കണ്ടില്ല അല്ലേലിപ്പോ ഞാൻ മിസ്സിനെ കേറി പിടിച്ചു ന്ന് വരെ പറഞ്ഞു പരത്തിയേനെ...എന്നാലും അവളെന്തിനാ തല്ലിയെ എന്നാലോചിച്ചു കൊണ്ട് ക്ലാസിലേക്ക് നടന്നു.അപ്പൊ അവൾക്ക് ശെരിക്കും എന്നെ ഇഷ്ട്ടമാണോ...?ഏയ് ഇങ്ങനെ കളിച്ചു നടക്കണേ കണ്ട് ഉപദേശിച്ചതാവും മിസ്സല്ലേ...അല്ല അതിനു എന്തിനാ എന്നെ അടിക്കണേ...അങ്ങനെ ഓരോന്ന് ആലോചിച്ചു തല പുകച്ചു കൊണ്ട് ഞാൻ ക്ലാസിലേക്ക് കയറി.

🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷

ശാലിനി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ എത്തിയതും ഡ്രസ്സ് പോലും മാറാതെയവൾ ബെഡിലേക്ക് വീണ് തലയണയിൽ മുഖം പൂഴ്ത്തി.

കിടക്കയിൽ കമിഴ്ന്നു കിടന്ന അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി.എന്തിനാണ് താൻ കരയുന്നത് എന്ന ചോദ്യത്തിനു അവൾക്കാകെ ഒരു ഉത്തരമേയുണ്ടായിരുന്നൊള്ളു,ആ ഉത്തരമായിരുന്നു "സിദ്ധാർഥ്".ശാലിനി കണ്ണുകൾ ഇറുക്കെയടച്ചു.

വളരെ ചെറുപ്പത്തിൽ തന്നെ അവളെ വീട്ടുകാർ കെട്ടിച്ചയച്ചു.സ്വന്തമായി ഒരു ജോലി,സ്വന്തം കാലിൽ നിൽക്കണമെന്ന സ്വപ്നം എല്ലാം അവിടെ തീരുകായായിരുന്നു,പക്ഷേ അച്ഛനെയും അമ്മയെയും എതിർക്കാനുള്ള മടി കാരണം അവൾ എല്ലാത്തിനും സമ്മതം മൂളി.

“നല്ല കുടുംബമാണ്” “നല്ല ജോലി”“നിന്നെ നന്നായി നോക്കും” എന്ന വാക്കുകൾ എല്ലാം അവൾ കണ്ണുമടച്ചു വിശ്വസിച്ചു.

കല്ല്യാണം കഴിഞ്ഞ് ഇതൊരു പുതിയ നല്ല തുടക്കമാണെന്ന് കരുതിയ അവളുടെ തോന്നലുകൾ അധിക നാൾ നീണ്ടില്ല.ആ വീട്ടിലെത്തിയ ശേഷമാണ് താൻ വിവാഹം കഴിച്ചയാളുടെ യഥാർത്ഥ സ്വഭാവം അവൾ മനസ്സിലാക്കിയത്.ആദ്യം നല്ല പോലെ പെരുമാറിയിരുന്നയാളുടെ പെരുമാറ്റത്തിൽ പതിയെ മാറ്റങ്ങൾ വന്നു തുടങ്ങി.

ആദ്യം ചെറിയ സംശയങ്ങളായിരുന്നു.

“ആരോടാണ് സംസാരിച്ചത്?”

“എന്താണ് ഇത്ര നേരം ഫോണിൽ?”

“എവിടെയായിരുന്നു?”

പിന്നെ അത് നിയന്ത്രണങ്ങളായി.താൻ ധരിക്കുന്ന ഡ്രസ്സുകൾ മുതൽ കൂട്ടുക്കാരെ വരെ ചോദ്യം ചെയ്യാനും എതിർക്കാനും തുടങ്ങി.ആദ്യം

💬 Comments

View all comments