Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]
കയറിയതും ഞാൻ എന്നെ നോക്കി കയ്യും കെട്ടി നിൽക്കുന്ന ശാലിനിയുടെ മുന്നിലേക്കാണ് ഞാൻ ചെന്നു കയറിയത്.പെട്ടല്ലോ എന്നോർത്ത് ഒരു ചിരിയും കൊടുത്ത് മെല്ലെ അവളെ കടന്നു പോകാൻ നിന്നതും
"സിദ്ധാർഥ് ഒന്ന് നിന്നെ..."അവളുടെ കടുപ്പമുള്ള ശബ്ദമെന്റെ കാതുകളിലെത്തി.പിടിച്ചു കെട്ടിയ പോലെ ഞാൻ അവിടെ നിന്ന് അവൾക്കു നേരെ തിരിഞ്ഞു.
"നീ എന്താ ഇപ്പൊ എന്റെ ക്ലാസിൽ കയറാത്തത്...?" കൂർപ്പിച്ചു കൊണ്ടുള്ള ചോദ്യം
"അത്...പിന്നെ...ആഹ്...പരിപാടിയുടെ ലിസ്റ്റ്...തിരക്ക്..." ഞാൻ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.ഞാൻ എന്തിനാ ഈ കിടന്നു പേടിക്കണേന്ന് എനിക്ക് അറിയില്ല,ഇവളെ കാണുമ്പോ മുതൽ എന്റെ മുട്ടിടിക്കാൻ തുടങ്ങും എന്താണോ എന്തോ...എത്രയും പെട്ടെന്ന് ഒരു ഡോക്ടറിനെ കാണിക്കണം.എന്റെ ചിന്തകൾ കാട് കയറാൻ തുടങ്ങി.
"എന്നിട്ട് ബാക്കിയുള്ളവർക്ക് ഈ തിരക്കൊന്നും കാണാനില്ലല്ലോ...പിന്നെ ബാക്കി ക്ലാസിൽ നീ കയറുന്നുണ്ട് എന്നും ഞാൻ അറിഞ്ഞല്ലോ..." വീണ്ടും ആ കനത്ത ശബ്ദമെന്റെ കാതുകളിലെത്തി.ഞാൻ അതിനു എന്ത് പറയണമെന്നറിയാതെ ഞാൻ നിന്നു തപ്പി കളിച്ചു.
"എന്തെ...ഒന്നും പറയാനില്ലേ...അല്ല ഇപ്പൊ എന്നിട്ട് എന്തായിരുന്നു പരിപാടി...?" അവൾ വിടാൻ ഒരു ഉദ്ദേശവുമില്ലാതെ ചോദിച്ചു
"അത് പിന്നെ കൾച്ചറൽ പ്രോഗ്രാംസിന്റെ ഫൈനൽ ലിസ്റ്റുണ്ടാക്കുകയായിരുന്നു" ഞാനുള്ള കാര്യം പറഞ്ഞു.
"എന്നിട്ട് അതൊന്നും കണ്ടില്ലല്ലോ...?" അവൾക്ക് അത് അത്ര വിശ്വാസമില്ലാത്ത പോലെ.ഞാൻ ഇതെന്ത് കിണ്ടി എന്ന പോലെ അവളെ നോക്കിയതും
"ക്ലാസിലുള്ളത് ഒന്നും പോരാഞ്ഞിട്ടാണോ ഇപ്പോ ടീച്ചേഴ്സിന്റെ കൂടേം തുടങ്ങിയേക്കണേ...എന്താന്ന് വെച്ചാൽ കാണിക്ക്..." എന്നും പറഞ്ഞു എന്റെ കൈക്കിട്ട് ഒരെണ്ണം പൊട്ടിച്ച് കൊണ്ടവൾ വെട്ടി തിരിഞ്ഞൊറ്റ പോക്ക്.ഞാൻ ഇവിടിപ്പോ എന്താ ഉണ്ടായേ എന്ന മട്ടിൽ അവൾ പോയതും നോക്കി അന്തം വിട്ടു നിന്നു.എല്ലാം കഴിക്കുന്ന തിരക്കിലായതിനാൽ
💬 Comments
View all comments