Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]
മുകൾ നിലയിൽ പേയിങ് ഗസ്റ്റായി താമസം ശെരിയാക്കി.അപ്പോളൊന്നും അവൾ അറിഞ്ഞിരുന്നില്ല ഇതു അവളുടെ പ്രിയതമന്റെ അടുത്തോട്ടുള്ള അവളുടെ തിരിച്ചു വരവാണെന്ന്.കോളേജിലെ ആദ്യ ദിവസം പ്രിൻസിപ്പലിനൊപ്പം ക്ലാസിലേക്ക് കയറി എല്ലാവരുടെയും മുഖമൊന്നു ഓടിച്ചു നോക്കിയതും അവളാകെ ഞെട്ടി പണ്ടാരമടങ്ങി.അതേ മുഖം,അതേ കണ്ണുകൾ.അന്ന് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ
വെച്ച് അവളുടെ ഉള്ളിൽ കയറി കൂടിയ അവളുടെ പ്രിയതമൻ.ക്ലാസിൽ അവസാന ബെഞ്ചിലിരുന്ന് കൂട്ടുകാരികളുമായി ചിരിച്ചു കളിച്ചു കൊണ്ടിരുന്ന ആ മുഖം വീണ്ടും അവളുടെ മനസ്സിൽ തെളിഞ്ഞു.അവൻ ചിരിക്കുമ്പോൾ അവന്റെ കണ്ണുകളിൽ തെളിയുന്ന ആ നിഷ്കളങ്കത.അവൻ അവളുടെ സ്റ്റുഡന്റാണെന്ന തിരിച്ചറിവ് അവളെ ഒരേ സമയം സന്തോഷിപ്പിക്കുകയും അസ്വസ്ഥയാക്കുകയും
ചെയ്തു.പക്ഷെ അവനെ ഒട്ടിയിരിക്കുന്നവളെ കണ്ടതും അവളുടെയുള്ളിലാകെ ദേഷ്യം നുരഞ്ഞു പൊങ്ങി.അതിനിടയിൽ അവന്റെയും അവളുടെയും കളിയാക്കി ചിരി കൂടെ ആയതോടെ അവളുടെ പിടി വിട്ടു അതാണ് ആദ്യ ദിവസത്തെ കൊമ്പ് കോർക്കലിന് കാരണമായത്.അത് കഴിഞ്ഞ് അവൻ പറഞ്ഞ വാക്കുകൾ അവൾക്ക് വിശ്വാസിക്കാനാകാതെ അവനെ നോക്കി നിന്നെങ്കിലും അത്
അവന്റെ നാക്കു പിഴയാണെന്ന് അവൻ തിരുത്തിയതും അവളിലാകെ നിരാശ പടർന്നു.പിന്നെ ഇതൊരു പതിവായി അവനെ കാണാനും കാണിക്കാനും വേണ്ടി മാത്രം കോളേജിൽ വരും അവൻ ക്ലാസ്സിൽ ഇല്ലേന്ന് ഉറപ്പു വരുത്തും അവൻ തന്നെ വായിനോക്കിയിരിക്കുന്നത് കാണാറുണ്ടെങ്കിലും തന്റെ ചെക്കനല്ലേ നോക്കിക്കോട്ടേ അവനെ കാണിക്കാനല്ലേ ഈ ഒരുങ്ങിയുള്ള
വരവ് എന്നൊക്കെ ഓർത്ത് അവൾ അതിനു നേരെ കണ്ണടച്ചു,പക്ഷേ അവനെ ഒട്ടിയുള്ള വല്ലവളുമാരുടെയും ഇരിപ്പ് കണ്ടാൽ അവളുടെ കയ്യിൽ നിന്ന് പോകും.പിന്നെ ആരാ എന്താ എന്നൊന്നും നോക്കാതെയുള്ള പൊട്ടി തെറിയാണ് കൂടുതലും അവനോട് തന്നെയാണ് അത് തീർക്കാർ.അങ്ങനെയിരിക്കെയാണ് കോളേജ് ഫ്രഷേഴ്സ് ഡേ
💬 Comments
View all comments