Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]
പറഞ്ഞു.അങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും ഈ പേരും പറഞ്ഞു
ഞാൻ ക്ലാസും കട്ടാക്കി നടന്നു വിത്ത് ഫ്രീ അറ്റൻഡൻസ്...ആണ്ടവാ ഇതൊക്കെയാണ് ലൈഫ് ഇനിയും 10 20 പരിപാടി കൂടി കിട്ടിയിരുന്നെങ്കിലെന്നു ഞാൻ മനസിലാചിച്ചു.ശാലിനി മിസ്സിന്റെ ക്ലാസ്സ് കട്ട് ചെയ്യുമ്പോളുള്ളിൽ ഒരു നീറ്റൽ വന്നെങ്കിലും അതിന്റെ കയ്യിലിരിപ്പ് ആലോചിച്ചപ്പോൾ വന്ന നീറ്റൽ തന്തക്കും വിളിച്ച് തിരിച്ചു പോയി.
"മിസ്സേ...ഈ റോഷ്ന മിസ്സ്..." ഫസ്റ്റും സെക്കന്റും തേർഡും ഇയർ ക്ലാസ് മുഴുവൻ കയറി ഇറങ്ങി കൾച്ചറൽ പ്രോഗ്രാംസിന്റെ ലിസ്റ്റും കൊണ്ട് സ്റ്റാഫ് കോർഡിനേറ്ററിനെ കാണാൻ സൈക്കോളജി ഡിപ്പാർട്മെന്റിലേക്ക് വന്നതാണ് ഞാൻ.ഈ റോഷ്ന മിസ്സ് ഏതാണെന്ന് അറിയാത്തത് കൊണ്ട് സ്റ്റാഫ് റൂമിലിരുന്ന് ഫോണിൽ കളിച്ചോണ്ടിരുന്ന ഒരു മിസ്സിനോട് ഞാൻ ചോദിച്ചു.
"റോഷ്ന മിസ്സേ...ദേ ഒരു കൊച്ച് മിസ്സിനെ തിരക്കുന്നു..." ആ മിസ്സ് ഫോണിൽ നിന്നും കണ്ണു മാറ്റി എന്നെയൊന്നു നോക്കി,എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു കൂവി.ഇതൊക്കെ ടീച്ചർ തന്നെയാണോ...?ഇങ്ങനെ വിളിച്ചു കൂവുന്ന ടീംസാണ് പിള്ളേര് ക്ലാസിൽ വല്ല സൗണ്ടുമുണ്ടാക്കിയാൽ ഇതെന്താ ചന്തയാണോ എന്ന ക്ലീഷേ ഡയലോഗ് അടിക്കുന്നെ.ഇതെല്ലാം
മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് കണ്ണു നട്ടു.
അകത്തെ ഷെൽഫിൽ ഏറ്റവും മുകളിലെ റോയിലെ ഏതോ ബുക്ക് ഏന്തി വലിഞ്ഞെടുക്കാൻ നോക്കുവാണ് കക്ഷി,കുറച്ചതികം കഷ്ട്ടപ്പെടുന്നുണ്ട്.

ഈ മിസ്സിന്റെ കൂവി വിളി കേട്ടതും മിസ്സ് ആ ശ്രമം ഉപേക്ഷിച്ച് തിരിഞ്ഞു നോക്കി.എന്നിട്ടെന്നെ ഒരു ചിരിയോടെ നോക്കിയതും ഞാൻ മിസ്സിന്റെ അടുത്തോട്ട് ചെന്നു.മിസ്സിനെ അത്ര പരിചയം ഒന്നുമില്ല,അവിടേം ഇവിടേമൊക്കെ വച്ചു കണ്ടിട്ടുണ്ട് എന്നല്ലാതെ ഇതാണ് റോഷ്ന മിസ്സ് എന്ന് ഞാൻ ഇപ്പോളാണ് അറിയുന്നത്.വേറെ ഡിപ്പാർട്മെന്റ് ആയത്
💬 Comments
View all comments