Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]
ഒന്ന് ആഞ്ഞു ചാടി കൊണ്ട് ആ ബുക്കിനെ കയ്യിലാക്കി.പക്ഷെ കണക്കു കൂട്ടലുകൾ ചെറുതായിട്ടൊന്ന് പാളി ആ ബുക്കിനൊപ്പം 'എന്റെ വാവേനെ കൊണ്ട് പോണോടാ' എന്നും ചോദിച്ചു കൊണ്ട് അതിനെ ഒട്ടിയിരുന്ന ബുക്കും കൂടെ പോന്നു.
"അയ്യോ..." ഞാൻ സേഫായി ലാന്റ് ചെയ്തതും മിസ്സിന്റെ വിളിയും ഒരു കണ്ണിൽ ഇരുട്ട് കയറിയതും ഒരുമിച്ചായിരുന്നു.പണ്ടാരം പിടിച്ച ബുക്ക് കറക്റ്റ് കണ്ണിനു താഴെ തന്നെ വന്ന് കൊണ്ട്.ഞാൻ അപ്പോൾ തന്നെ ആ കണ്ണൊന്നു പൊത്തി,എന്തോ ഭാഗ്യത്തിനു കണ്ണിനു പുറത്താണ് കൊണ്ടത്.
"ഹാ കണ്ണ് തിരുമ്മാതെടാ..." എന്നും പറഞ്ഞു മിസ്സന്റെ കൈ പിടിച്ചു മാറ്റി.അപ്പോളേക്കും മറ്റേ മിസ്സും ഒരു കുപ്പിയിൽ വെള്ളവും കൊണ്ട് അങ്ങോട്ട് വന്നിരുന്നു.
"ടാ...കുഴപ്പം ഒന്നുമില്ലല്ലോ...ന്നാ ഈ വെള്ളം കൊണ്ട് കണ്ണൊന്നു കഴുകിക്കോ..." അവർ ഒരു ആവലാതിയോടെ ചോദിച്ചു കൊണ്ട് എനിക്ക് നേരെ വെള്ളം കുപ്പി നീട്ടി.
"ഏയ്...കുഴപ്പം ഒന്നുമില്ല മിസ്സെ...ഓക്കെയാണ്" എന്നും പറഞ്ഞു കൊണ്ട് ഞാൻ അത് നിരസിച്ചു.കണ്ണിനു താഴെ ആ ബുക്ക് കൊണ്ടതിന്റെ വേദന ചെറുതായിയുണ്ടെങ്കിലും ഞാൻ അത് കാര്യമാകാതെ ബുക്ക് മിസ്സിന് കൊടുത്ത് കൊണ്ട്
"കുഴപ്പം ഒന്നുമില്ല മിസ്സേ...പേടിക്കണ്ട..." ഞാൻ പറഞ്ഞു.പക്ഷെ ആ മുഖത്ത് അപ്പോളും താൻ കാരണമല്ലേ എന്ന ഒരു കുറ്റബോധമുണ്ടായിരുന്നു.അവർ ഒന്ന് ഏന്തി വലിഞ്ഞു കൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പു വരുത്തി.അവർ മാറിയതും എന്നാൽ ശെരി എന്നും പറഞ്ഞു തിരിഞ്ഞതും എന്റെയുള്ളിലൊരു വെള്ളിടി വെട്ടി.സ്റ്റാഫ് റൂമിനു വാതിൽക്കൽ എന്നെ നോക്കി
ദഹിപ്പിക്കുന്ന ശാലിനി മിസ്സ്.ഇതിനി എന്തിനാണെന്നാവോ എന്നും മനസ്സിലാലോചിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു.
"ഗുഡ് ആഫ്റ്റർ നൂൺ മിസ്സ്..." അവളുടെ മുന്നിലെത്തിയതും പതർച്ച
💬 Comments
View all comments