0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]

Author : Flying Monk Read All Parts 54.4K

പുറത്തു കാണിക്കാതെ അവളെ വിഷ് ചെയ്തു കൊണ്ട് ഞാൻ അവളെ മറികടന്നു,അപ്പോളെല്ലാം അവളെന്നെ നോക്കി ചുട്ടെരിക്കുന്നുണ്ടായിരുന്നു എന്തിനാണെന്നാവോ.അങ്ങനെ അന്ന് കൂടുതൽ ക്ലാസ്സ് കട്ട് ചെയ്യാൻ നിൽക്കാണ്ട് ഞാൻ ക്ലാസ്സിൽ കയറി.

🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷

"അല്ല മിസ്സേ... ഒരു കാര്യം ചോദിച്ചോട്ടെ...?" കോളേജിന്റെ കോപ്പിലെ സ്ക്രീനിങ് തീർന്ന് കോളേജിന്റെ പാർക്കിങ്ങിനടുത്തുള്ള പിള്ളേർക്കിരിക്കാനായി പുതുതായി ഉണ്ടാക്കിയ ബെഞ്ചിലിരുന്ന് അപ്പ്രൂവ്ഡ് പ്രോഗ്രാമുകളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഞാൻ റോഷ്ന മിസ്സിനോടായി ചോദിച്ചു കൾച്ചറൽ കമ്മിറ്റിയിലുള്ള തേർഡ് ഇയറിലെ ഒരു ചേച്ചിയും ഫസ്റ്റ് ഇയറിലെ ഒരു പയ്യനും കൂടെയുണ്ട്.

"എന്താടാ...?" എന്തോ സീരിയസ് കാര്യമാണെന്ന് കരുതി അവരെന്റെ മുഖത്തേക്ക് നോക്കി.

"അല്ല ഈ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത ഈ കോളേജ് മാനേജ്മെന്റ് എങ്ങനെ ഇത്ര പൈസ പൊട്ടിച്ച് ഈ പരുപാടിക്ക് സമ്മതിച്ചു" ഞാൻ വലിയ രീതിയിൽ ശബ്ദമുയർത്താതെ മിസ്സിനോട് ചോദിച്ചു.ഇനി മാനേജ്മെന്റിലെ ആരേലും കേട്ടിട്ട് ഇവനെയങ്ങ് പുറത്താക്ക് എന്ന് വല്ലോം പറഞ്ഞാലോ,ഏത്...

"നിന്നോട് ആര് പറഞ്ഞു മാനേജ്മെന്റ് അറുത്ത കൈക്ക് ഉപ്പ് തീക്കാത്തവരാണെന്ന്...?" അതിഷ്ട്ടപ്പെടാത്ത പോലെ മിസ്സ് തിരിച്ചു ചോദിച്ചു.

"പിന്നെ അത്ര വിശാല മനസ്ക്കാരായ മാനേജ്മെന്റ് എന്തിയെ ഇത്രോം കാലം ഒരു പ്രോഗ്രാമും നടത്താഞ്ഞേ...ഇപ്പൊ അവർക്ക് വേണ്ടപ്പെട്ടവർ വന്നോണ്ട് അല്ലേ...അല്ലാതെ പിള്ളേരെ ഓർത്ത് ഒന്നുമല്ലല്ലോ...?"

ഞാൻ മാനേജ്മെന്റിനെതിരെ കത്തി കയറി,അണയാൻ പോകുന്ന തീ ആളി കത്തുമെന്നാണല്ലോ...

"അതിനു നീ എന്തിനാടാ മാനേജ്മെന്റിനെ പറയുന്നേ...? മിസ്സ് വീണ്ടും ചോദ്യമുയർത്തി.

"പിന്നെ കോളേജിൽ പരിപാടി നടത്താത്തേന് പിന്നെ മുഖ്യമന്ത്രിയെ പറയണോ...?" എന്ന് ചോദിച്ചു വിട്ടു കൊടുക്കാതെ ഞാനും,ഒപ്പം നിന്ന സീനിയർ ചേച്ചി അങ്ങനെ അങ്ങ് ചോദിക്കേടാ

💬 Comments

View all comments