0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]

Author : Flying Monk Read All Parts 56.4K

മോനെ എന്ന എക്സ്പ്രഷനുമിട്ട് എനിക്ക് ധൈര്യം തന്നു.

"നിനക്കൊക്കെ പരിപാടി വേണേൽ അതൊക്കെ മാനേജ്മെന്റിനെ കൂടി അറിയിക്കണം അല്ലാണ്ട് ഇങ്ങനെയിരുന്നു കുറ്റം പറയുവല്ല വേണ്ടേ...നീയൊക്കെ എന്താ കരുതിയെ നീയൊക്കെ കൊടുത്ത റിക്വസ്റ്റ് ലെറ്റേഴ്സ് മാനേജ്മെന്റ് എതിർത്തൂന്നോ...?"മിസ്സ് അത്രോം പറഞ്ഞു ചോദ്യ രൂപേണ നോക്കിയതും ഞാൻ അറിയാതെ അതേയെന്ന് തലയാട്ടി.

"എടാ പൊട്ടാ അതും പറഞ്ഞാ കിഴങ്ങൻ പ്രിൻസിപ്പൽ നിങ്ങളെയൊക്കെ പറ്റിക്കുവായിരുന്നു.ഇതുവരെ നീയൊന്നും കൊടുത്ത ഒരു റിക്വസ്റ്റ് ലെറ്റർ പോലും മാനേജ്മെന്റിനു കിട്ടിയിട്ടില്ല,ഇപ്പൊ അവൻ വന്നപ്പോ അവൻ നേരെ ചെന്നു വീട്ടിൽ പറഞ്ഞു അത്ര തന്നെ..."

മിസ്സ് വിശദീകരിച്ചു കൊണ്ട് നിർത്തി.അപ്പോളാണ് എനിക്ക് ബോധം വന്നത്

"ഓഹ്...അപ്പൊ മിസ്സ് ശമ്പളം തരുന്ന മാനേജ്മെന്റിനോട് കൂറും പ്രിൻസിപ്പലിനോട് പ്രഫഷണൽ ജെലസീം കാണിക്കാണല്ലേ...?" വലിയ എന്തോ കാര്യം പോലെ ഞാൻ ചോദിച്ചതും,ഇവനോട് തന്നെയല്ലേ ഞാൻ ഇത്രോം നേരം വായിട്ടലച്ചേ എന്ന മട്ടിൽ മിസ്സെന്നെ നോക്കി എന്നിട്ട്

"നിനക്ക് ഈ കോളേജിന്റെ പേരിലുള്ള RN ആരാന്ന് അറിയുവോ...?" എന്നോടായി ചോദിച്ചു,ഞാൻ അപ്പോൾ തന്നെ ഇല്ലെന്ന് ചുമൽ കൂച്ചി.അത് കണ്ടതും ആ ചുണ്ടിൽ ഒരു ചിരി വിടർന്നു.

"എന്നാലേ എനിക്കറിയാം...അതെന്റെ അമ്മായിയപ്പനായി വരും..." മിസ്സൊന്ന് നിർത്തിയതും ഞാൻ ചെറുതായിട്ട് ഒന്ന് ഞെട്ടി,

"പിന്നെ ഈ മാനേജ്മെന്റിന്റെ ട്രസ്റ്റി എന്റെ അമ്മായിയമ്മയും...പിന്നെ നീ പറഞ്ഞ ആ ചെറുക്കനില്ലേ അതെന്റെ അനിയനും...ഇനി പറ ഇതെന്റെ പ്രഫഷണൽ ജെലസിയാണോ...?"

മിസ്സെന്നെ നോക്കി ആക്കി കൊണ്ട് ചോദിച്ചതും ഇത്രോം നേരം ഞാൻ കടുന്നൽ കൂട്ടിലാണോ കോലിട്ടിളക്കിയെ എന്നായി എന്റെ ചിന്ത.ഞാൻ ഇരുന്നിടത്ത് നിന്ന് എണീറ്റ് പതിയെ വലിയാൻ നോക്കിയതും മിസ്സ്

💬 Comments

View all comments