Chapter Title : ശാലു ദി റിപ്പർ കില്ലർ [കൊമ്പൻ]
ഞാൻ ജനാലരികിൽ നിന്നും മാറി, വാതിലിന്റെ മുന്നിലേക്ക് നിന്നു. എന്നിട്ട് ചിരിയടക്കാൻ വാ പൊത്തിപിടിച്ചുകൊണ്ട് കുളിമുറിയുടെ വാതിലിൽ മൂന്നടി അടിച്ചതും ചെറിയമ്മ “അയ്യോ!!!” എന്ന് പേടിച്ചു ഒറ്റ അലർച്ച! ഞാൻ കുനിഞ്ഞുകൊണ്ട് രക്ഷെയില്ലാത്ത ചിരി.
“ആരാത്…!!!” ചെറിയമ്മ ഭീതിയോടെ വീണ്ടും
പട്ടി മുരളുന്നപോലെ ഞാനൊരു ശബ്ദമങ്ങുണ്ടാക്കി, ചെറിയമ്മ അത് കേട്ട് അയ്യോ!!! എന്ന് വീണ്ടും അലറി, ചുറ്റുമുള്ള വീട്ടുകാർ ഇനി കേട്ടാലോ എന്ന് പേടിച്ചു വേഗം അടുക്കയുടെ മറവിൽ കയറി നിന്നിട്ട് പാത്രം ഒരെണ്ണം താഴെയിട്ടു. ചെറിയമ്മ എന്നെ റിപ്പർ ആണെന്ന് കരുതികാണുമെന്നു ഞാൻ ഓർത്തു ചിരിച്ചുകൊണ്ടിരുന്നു. അപ്പോഴാണ്, ഞാൻ ദൂരെ ഇരുട്ടിൽ നിന്നും ഒരു രൂപം അടുക്കളയുടെ ഭാഗത്തേക്ക് വരുന്നത് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു കിളവനെപോലെ തോന്നിച്ചു. കറുത്ത മെലിഞ്ഞ രൂപം കയ്യില് ഒരു ചുറ്റികയുണ്ട്! ദേവിയെ! റിപ്പർ, ഒരുനിമിഷം ഞാനാകെ പേടിച്ചു പോയി. ഹൃദയം ദ്രുത ഗതിയിൽ മിടിച്ചുകൊണ്ടിരുന്നു. പക്ഷെ സ്വയം നിയന്ത്രിച്ചുകൊണ്ട് സാഹചര്യം മനസിലാക്കാൻ ഞാന് ശ്രമിച്ചു.
കിളവന്റെ കണ്ണുകളിൽ ചോര തിളപ്പ് കണ്ടാൽ ഒരു നിമിഷം ആരും പേടിച്ചുപോകും, കയ്യിലെ ചുറ്റിക ബലമായി പിടിച്ചിട്ടുണ്ട്. അയാളെ കൊല്ലാനുള്ള ദേഷ്യമെനിക്കുണ്ടായി. കിളവൻ ബാത്റൂമിലെ ലൈറ്റ് കണ്ടതും അതിനകത്തു ഇരയുണ്ടെന്നു മനസിലാക്കി നേരെ അങ്ങോട്ടേക്ക് നടന്നു. വാതിലിൽ കൈമുട്ടുകൊണ്ട് തട്ടിയതും ഞാൻ വേഗം ചുറ്റുമൊന്നു നോക്കി. എന്തെങ്കിലും ചെയ്തേ പറ്റു, ഇല്ലെങ്കിൽ!!!!!
അടുപ്പ് കത്തിക്കാൻ വെച്ചിരിക്കുന്ന പുളിയുടെ വിറക് ഇടതുവശത്തു കൂട്ടിയിട്ടുണ്ട്. വലതു വശത്തു മൂലയിൽ ഉലക്കയും ഉണ്ട് ഏതെടുക്കണം എന്ന് ഞാനോർത്തു. ഉലക്കയാണ് ബെസ്റ്റ്.
കിളവൻ വാതിലിൽ മൂന്നാലു വട്ടം കൂടെ
💬 Comments
View all comments