0%

Chapter Title : ശാലു ദി റിപ്പർ കില്ലർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1598

ഒഴുകാൻ തുടങ്ങി. അയാൾ കുഴഞ്ഞു വീണു പിടയാൻ തുടങ്ങി, കഴുത്തു ചരിച്ചു ഞാൻ നോക്കുമ്പോ ഇയാളെ എവിടെയെന്നോ കണ്ടപോലെ തോന്നി. ഇത് കവലയിലെ കടയുടെ മുന്നിലുള്ള പിച്ചക്കാരൻ ആണല്ലോ. ഇയാള് ഒരു കാൽ ഇല്ലാതെ ഞൊണ്ടുന്നവനല്ലേ.

“ചെറിയമ്മേ” ഞാൻ വിളിച്ചതും ചെറിയമ്മ പേടിച്ചുകൊണ്ട് വാതിൽ തുറന്നു. കിളവൻ അപ്പോഴേക്കും നിലത്തു പിടഞ്ഞു ചത്ത് കഴിഞ്ഞിരുന്നു. അമ്മാരി അടി അല്ലെ നെറുകം തലയ്ക്ക് കിട്ടിയത്. ചെറിയമ്മ ഒരുനിമിഷം വാ പൊത്തി ഞെട്ടലോടെ നോക്കി.

“പോലീസിനെ വിളിക്കാം” ഞാൻ ചെറിയമ്മയുടെ തോളിൽ പിടിച്ചു പറഞ്ഞതും അവർ യാന്ത്രികമായി മൂളി. ഞാൻ ഉലക്ക ചുവരിൽ ചാരിവെച്ചുകൊണ്ട് അടുക്കളവഴി മുറിയിലേക്ക് ഫോൺ എടുക്കാനോടി. പക്ഷെ വീടിനു മുന്നിലൂടെയും പിന്നിലൂടെയും ആളുകൾ ഓടി വരുന്നത് ഞാൻ ഫോൺ ചാർജിൽ നിന്നും ഊരിയെടുക്കുമ്പോ കണ്ടു.

നൈറ്റി ധരിച്ച പെണ്ണുങ്ങളും ഓടിവന്നെത്തി. എന്താ ശാലിനി അലറുന്നത് കേട്ടല്ലോ എന്ന് ചോദിക്കുമ്പോ ചെറിയമ്മയുടെ കാലിന്റെ അടുത്തായി ചുറ്റികയുമായി നിലത്തുകിടക്കുന്ന കിളവനെ ഓടിക്കൂടിയവർ എല്ലാരും കണ്ടതും.

“റിപ്പറിനെ ശാലിനി ചേച്ചി കൊന്നേ!” കൂട്ടത്തിലെ ഒരു ചെറുക്കൻ വിളിച്ചു കൂകി. ചുറ്റുമുള്ള പുരുഷ കേസരികൾ വിശ്വസിക്കാനാവാതെ ചെറിയമ്മയെ നോക്കുമ്പോ “ആ അതെ” എന്ന് പറയുകയും ചെയ്തുകാണും.

ഞാനിവിടെ മുറിയിൽ ഫോണും കയ്യിലെടുത്തു പോലീസിനെ വിളിക്കാൻ വേണ്ടി ഡയൽ ചെയ്യുമ്പോഴാണ് ഞാനിതു കേൾക്കുന്നത്. ആളുകളുടെ കൂട്ട ആരവം കേട്ടതും ഫോണുമായി അടുക്കളയിലേക്ക് ചെന്നു. പത്തു മുപ്പതു പേര് ആണും പെണ്ണുമായി ശവത്തിനു ചുറ്റും കൂടിക്കഴിഞ്ഞിരുന്നു. അവരെല്ലാം ചെറിയമ്മയുടെ ധൈര്യത്തെ പറ്റി വാചാലരാവുന്നത് ഞാൻ നോക്കി നിന്നു. പന്തവും കത്തിച്ചാണ് നിൽപ്പ്. അവർക്കും റിപ്പർ ആളാരാണെന്ന് മനസിലായി കഴിഞ്ഞിരുന്നു.

റോസ് നൈറ്റിയും ഇട്ടു മുൻപിലേക്ക് മുടി വകഞ്ഞെടുക്കുന്ന ചെറിയമ്മയുടെ വലം കയ്യിൽ ഞാൻ ചാരിവെച്ച ഉലക്കയുണ്ടായിരുന്നു. അതിലെ ചോര ഒരല്പം കൈകളിലും കണ്ടു. ഇനിയിപ്പോ ഞാനാണ് എന്ന് പറഞ്ഞിട്ടും കാര്യമില്ലെന്നു എനിക്ക് വ്യക്തമായി. അന്തം വിട്ടു രംഗം നോക്കുന്ന നേരം പന്തം കയ്യിൽ പിടിച്ച നാട്ടുകാരിൽ ഒരുവൻ എന്നോട് ഫോണും വാങ്ങി 100 ഡയൽ ചെയ്തു.

“സാറെ ഞങ്ങൾ എല്ലാരും കൂടെ റിപ്പറിനെ പിടിച്ചു വേണേൽ

💬 Comments

View all comments