0%

Chapter Title : ശാലു ദി റിപ്പർ കില്ലർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.9K

എന്നോർത്തു. എന്തേലും ചെയ്യട്ടെ എന്ന് വിചാരിച്ചു. കടയിലൊക്കെ ഒന്ന് പോയി. പിള്ളേരുടെ മുന്നിൽ വലിക്കണ്ട എന്ന് വെച്ചു. കടയിലും സലൂൺ ഷോപ്പിലും അതെന്നെ സംസാരം, റിപ്പര്‍. 7 മണിക്ക് അവർ കടയക്കുമത്രേ.

നേരം ഏതാണ്ട് 6 അര ആവാറായി. ആൾക്കാരുടെ സംസാരവും അങ്കലാപ്പും എന്നെയും ചെറുതായി ബാധിച്ചു. എങ്ങാനും വരുമോ. കയ്യിൽ മസിലുരുട്ടി വന്നാൽ കാണാമെന്നു വിചാരിച്ചു ഞാൻ വീട്ടിലേക്ക് വണ്ടി വിട്ടു. രാത്രി ചെറിയമ്മയുടെ മുറിയിൽ തന്നെ കിടക്കാനാണ് ചെറിയച്ഛന്റെ ആജ്ഞ. അതായത് പായ വിരിച്ചു നിലത്തുതന്നെ. അതാണ് അതിലും മടുപ്പ്. വീട്ടിൽ ഒറ്റയ്ക്ക് ഒരു കട്ടിലിൽ തിരിഞ്ഞും മറിഞ്ഞു കിടന്നവനാണ്.

പക്ഷെ രണ്ടൂസമായിട്ടും ചെറിയമ്മ എന്നോടൊന്നും മിണ്ടിയില്ല. ഇവിടെ വന്നു കഴിയുമ്പോ ചെറിയമ്മയുമായുള്ള പിണക്കമൊക്കെ മാറുമെന്നായിരുന്നു എന്റെ ധാരണ. അവരായിട്ട് എന്നോട് കാര്യമായി ക്ഷമചോദിച്ചുകൊണ്ട് ഒരു അനുരഞ്ജനത്തിനു ഉള്ള സാധ്യത ഞാൻ കണ്ടു. പക്ഷെ അതൊന്നുമുണ്ടായില്ല. എനിക്ക് അടിമുടി ദേഷ്യം വന്നു പ്രാന്തായി. എന്നും വൈകീട്ട് 5 മണിക്ക് ചെറിയമ്മടെ വീടെത്തും, എന്നിട്ട് പിള്ളേർടെ കൂടെ കളിക്കും, അത്താഴം കഴിഞ്ഞിട്ട് കിടന്നുറങ്ങും രാവിലേ കുളിച്ചിട്ട് അവിടെ നിന്നും കോളേജിലും പോകും. ഇതായി ശീലം.

രണ്ടു മുറികൾ ഉള്ള ആ വീട്ടിൽ ഒരു എക്സ്ട്രാ ബെഡ് കൂടെ ഉണ്ടായിരുന്നു. പായയിൽ കിടന്നു ഉറക്കം വരാതെ ഞാൻ ആ മുറിയിൽ നിന്നും ബെഡ് എടുത്തു കൊണ്ടുവന്നു, മുൻപ് കിടന്നിടത്തിട്ടു കിടക്കാനും ആരംഭിച്ചു.

അങ്ങനെ ഒരാഴ്ച ആയതും, ചെറിയമ്മയുടെ തുണി തൈപ്പിക്കാൻ കൊടുക്കുന്ന ടൈലർ പരലോകം പൂകി. സാധാരണ മരണമല്ല! ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നിരിക്കുന്നു പോലും. വേണോ

💬 Comments

View all comments