Chapter Title : ശാന്തി മേനോൻ 2 [ഡോ.കിരാതൻ]
ആ കൊച്ചു മെലിഞ്ഞ നീളൻ പെൺകുട്ടിയിലായിരുന്നു.
".... എന്താ പേര് ...". ഞാൻ എൻെറ മൊതലിനോട് ചോദിച്ചു.
"....ആലീസ് ....".
അവൾ എന്നോട് പേര് പറഞ്ഞതും അവളുടെ അടുത്ത് ഇരുന്നവർ അവളുടെ കൈത്തണ്ടയിൽ പിച്ചി. അവൾ എന്തോ പാതകം ചെയ്തു പോയല്ലോ എന്ന മട്ടിൽ തല താഴ്ത്തി.
അന്നേരമാണ് ഓർഡർ എടുക്കാൻ സപ്ളയർ വന്നത്.
"..... നിങ്ങൾക്ക് വേണ്ടി ഞാൻ ഓർഡർ ചെയ്യട്ടെ ....".
എല്ലാവരുടെയും മുഖത്ത് സംശയ ദൃഷ്ടി തെളിഞ്ഞു. ഞാനത് കാര്യമാക്കാതെ വിശാലമായ വിഭവങ്ങൾ ഓർഡർ ചെയ്തു. സപ്ലൈയർ പോയതിന് ശേഷം എല്ലാവരെയും നോക്കിക്കൊണ്ട് ഞാൻ മുരടനക്കി.
"..... കഴിക്കുന്ന സമയം വിശാലമായി തന്നെ കഴിക്കണം ... എന്താ ശരിയല്ലേ ...".
എല്ലാവരുടെയും മുഖത്തെ സംശയഭാവം അൽപ്പം അയഞ്ഞു.
"... എൻെറ പേര് ദേവദത്തൻ .... ഒരു പക്ഷെ കേട്ട് കാണും ... ഞാനൊരു തിരക്കഥാകൃത്താണ് ....അടുത്ത് ഞാനെഴുതിയ പടം ' ഒരു ഒഴിവ് കാലത്ത് ..പക്ഷെ എൻെറ പേരല്ല സിനിമയിൽ വന്നത്.... സീനിയറായ എഴുത്തുക്കാരൻ എൻെറ സ്ക്രിപ്റ്റ് കോപ്പിയടിക്കുകയായിരുന്നു ...കേസ്സൊക്കെയുണ്ട് ...പാത്രത്തിൽ വായിച്ച് കാണും .".
ഞാൻ സിനിമാക്കാരനാണ് എന്നറിഞ്ഞപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു. ആ പെണ്ണുങ്ങൾ ചറപറാന്ന് ഓരോന്നും ചോദിച്ചുകൊണ്ടിരുന്നു. അവരിൽ ഉള്ള അപരിചിതൻ എന്ന വിടവ് തീർത്തും മാറിരുന്നു.
പക്ഷെ ഒരാൾക്ക് മാത്രം അത് പിടിച്ചില്ല. അത് എൻെറ ആലീസിനായിരുന്നു. ത്രിശങ്കു സ്വർഗ്ഗത്തിലെന്നോണം ഞാൻ വലഞ്ഞു. ആ നേഴ്സ്സ് പിള്ളേർ സിനിമയെ കുറിച്ച് കുറെ കാര്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരുന്നു. ഒന്ന് മുഴുവിപ്പിക്കൊമ്പോഴേക്കും അടുത്ത ചോദ്യം. ഇതൊന്നും ആലീസിന് പിടിക്കുന്നുണ്ടായിരുന്നില്ല.
എൻെറ
💬 Comments
View all comments