Chapter Title : ശാരദ ടീച്ചർ 1 [Dr. Wanderlust]
നിൽക്കുന്നത്? നിന്നെ ഒന്ന് നന്നാക്കാൻ നോക്കുന്ന എന്റെ അഹങ്കാരമാണല്ലേ നിനക്ക് പ്രശ്നം?"
വിനുവിന്റെ ഉള്ളിൽ അജിത്ത് പറഞ്ഞ വാക്കുകൾ മുഴങ്ങി. 'അമ്മയ്ക്ക് ടീച്ചറാണെന്ന അഹങ്കാരമാണടാ.'
"ഞാൻ ഒന്ന് സംസാരിച്ചതിന് എന്തിനാ അമ്മേ ഇത്രക്ക് ദേഷ്യപ്പെടുന്നത്? എനിക്കും ഒരു ശ്വാസം വിടണ്ടേ?" വിനു ആദ്യമായി ശബ്ദമുയർത്തി.
ടീച്ചറുടെ കയ്യിലിരുന്ന സ്പൂൺ പാത്രത്തിൽ വീണു. അവർ എഴുന്നേറ്റു. "നീ എന്നോട് എതിർത്തു സംസാരിക്കാൻ തുടങ്ങിയോടാ? നിന്നെ ഇപ്പൊ ഇതൊക്കെ പഠിപ്പിച്ചു തന്നത് ആ അജിത്തും രാഹുലും ഒക്കെ ആയിരിക്കുമല്ലേ? എഴുന്നേൽക്കെടാ.."
ടീച്ചർ അവനെ പിടിച്ചു തള്ളി റൂമിലാക്കി പുറത്തു നിന്ന് പൂട്ടി.
"ഇനി നിന്നെ അവന്മാരുടെ കൂടെ കണ്ടാലുണ്ടല്ലോ??.." ടീച്ചറുടെ അലർച്ച വിനു റൂമിലിരുന്ന് കേട്ടു.
വിനു ആ രാത്രി കരഞ്ഞു തീർത്തു. ജനൽ കമ്പിയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഇരുട്ടിൽ അജിത്തിന്റെ ബൈക്കിന്റെ ഹെഡ്‌ലൈറ്റ് ദൂരെയെവിടെയോ മിന്നിമറയുന്നത് പോലെ അവന് തോന്നി. ഒരു തടവുകാരനെപ്പോലെ താൻ ഈ വീട്ടിൽ കഴിയുന്നതിലും നല്ലത് എന്തെങ്കിലും ഒരു വഴി കണ്ടെത്തുകയാണെന്ന് അവൻ ഉറപ്പിച്ചു.
അമ്മയോടുള്ള ഉള്ളിലെ അവസാന സ്നേഹവും അവന് നഷ്ടമായി.
-------------------------------------------------------------
പിറ്റേന്ന് സ്കൂളിൽ വിനുവിന്റെ മുഖം വീർത്തതും കണ്ണുകൾ കലങ്ങിയതും കൂട്ടുകാർ ശ്രദ്ധിച്ചു.
ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോൾ വിനുവിന്റെ അമ്മ പാഠം എടുക്കുകയാണ്. ബോർഡിൽ ചോക്ക് കൊണ്ട് അവർ എഴുതുന്ന ശബ്ദം വിനുവിന് ഒരു ആണി അടിക്കുന്നത് പോലെ തോന്നി. ടീച്ചർ ഇടയ്ക്ക് വിനുവിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
ഇന്റർവെൽ സമയത്ത് ബാത്റൂമിന് പുറകിലെ ആളൊഴിഞ്ഞ മൂലയിൽ അജിത്തും സച്ചിനും നിതിനും അവനെ വളഞ്ഞു.
"രാത്രി വീട്ടിൽ സീനായല്ലേടാ?" അജിത്ത് സിഗരറ്റ് പുക
💬 Comments
View all comments