Chapter Title : ശാരദ ടീച്ചർ 2 [Dr. Wanderlust]
ആ കൂട്ടുകാർ വന്നെന്നു തോന്നുന്നു," ശാരദ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
വിനു വേഗം ഓടി പുറത്തെത്തി. അവനാകെ വിയർക്കുന്നുണ്ടായിരുന്നു. അമ്മയുടെ മുഖത്തേക്ക് നോക്കാൻ അവന് വല്ലാത്തൊരു മടി.
അജിത്ത്, നിതിൻ, രാഹുൽ, സച്ചിൻ—നാലുപേരും ബൈക്ക് സ്റ്റാൻഡ് ഇട്ടിട്ട് ചിരിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു വന്നു.
"ടീച്ചറേ... ഗുഡ് മോണിംഗ്!" അജിത്താണ് ആദ്യം തുടങ്ങിയത്. വളരെ വിനീതനായ ഒരു കുട്ടിയെപ്പോലെ അവൻ കൈകൾ കൂപ്പി.
ശാരദ ഗൗരവം വിട്ടില്ല. "ഉം... വിനു പറഞ്ഞിരുന്നു. കയറി ഇരിക്ക്."
ഹാളിലെ സോഫയിൽ അവർ നാലുപേരും നിരന്നിരുന്നു. ശാരദ അവരെ ഒന്ന് നിരീക്ഷിച്ചു. മുടി സ്റ്റൈൽ ചെയ്തിട്ടുണ്ട്, നല്ല പെർഫ്യൂം മണക്കുന്നു. സ്കൂളിലെ ആ കുരുത്തംകെട്ട പയ്യന്മാരെയല്ല ഇപ്പോൾ അവിടെ കാണുന്നത്.
"ടീച്ചർക്ക് ഞങ്ങളെ ഇവിടെ കണ്ടപ്പോൾ അത്ര ഇഷ്ടമായില്ലെന്ന് തോന്നുന്നു," നിതിൻ വളരെ പതുക്കെ, ഒരു സങ്കട ഭാവത്തിൽ പറഞ്ഞു.
"ഞങ്ങൾ പഴയതുപോലെയല്ല ടീച്ചറേ. ഈ പ്ലസ് ടു എങ്ങനെയെങ്കിലും കടന്നുകൂടണം എന്നുണ്ട്."
"അത് നല്ല കാര്യമാണ്," ശാരദ ഒരു കസേര വലിച്ചിട്ടു അവർക്ക് എതിരെ ഇരുന്നു.
"വിനുവിനെ സഹായിക്കാൻ വന്നതാണോ അതോ തല്ലിപ്പൊളിക്കാനാണോ?" ടീച്ചർക്ക് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല.
"അയ്യോ ടീച്ചറേ... പഴയതൊക്കെ പോട്ടെ. ഞങ്ങൾക്ക് ഈ വർഷം എങ്ങനെയെങ്കിലും പാസ്സാകണം. വിനുവിന്റെ കൂടെ ഇരുന്ന് പഠിച്ചാൽ നന്നാകുമെന്ന് തോന്നി," സച്ചിൻ പറഞ്ഞു.
"പഠിക്കണം എന്നുണ്ടെങ്കിൽ ഞാൻ സഹായിക്കാം. പക്ഷേ അനാവശ്യമായ വർത്തമാനങ്ങൾ ഇവിടെ പാടില്ല. മനസ്സിലായല്ലോ?"
"അയ്യോ ടീച്ചറേ... അതൊക്കെ ഞങ്ങൾക്ക് അറിയാം," രാഹുൽ പറഞ്ഞു. "വിനു ഭാഗ്യവാനാണ്. വീട്ടിൽ ഇത്രയും നല്ലൊരു അന്തരീക്ഷം. ടീച്ചറുടെ ഈ വീട്
💬 Comments
View all comments