Chapter Title : ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി പാർട്ട് 2
ചിലപ്പോൾ എനിക്ക് തോന്നുന്നതാകാം എന്ന് കരുതി ഞാൻ സമാധാനിച്ചു.. അതൊന്നും ചിന്തിച്ച് കളയാൻ ഇപ്പൊ സമയമില്ല. നല്ല വിശപ്പ്, ഞാൻ വേഗം മുന്നിൽ കണ്ടതൊക്കെ വെട്ടി വിഴുങ്ങി. ദോഷം പറയരുതല്ലോ.. നല്ല സ്വാദ്, ഇത് വരെ ഇത്ര സ്വാദുള്ള ഒരു ബിരിയാണി ഞാൻ കഴിച്ചിട്ടേ ഇല്ല.. എന്റെ വയർ മതി എന്ന് പറയുന്നത് വരെ ഞാൻ കഴിച്ചു. അതല്ലെങ്കിലും അങ്ങനെയാ, ഫുഡ് കണ്ടാൽ പിന്നെ എനിക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല. കഴിച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് ശാനൂന്റെ കാര്യം ഓര്മവന്നത്. ഇവൾ ഇതിവിടെ പോയി. ചുറ്റും നോക്കി എവിടെയും കാണുന്നില്ല. ആ എവിടെയെങ്കിലും പോട്ടെ. 'എന്നാലും അന്റെ ആമീ, ഇത്രേം കാലമായിട്ടും നീ എനിക്കിത് പോലെ ഒരു ഫുഡ് ഇണ്ടാക്കിത്തന്നിട്ടില്ലല്ലോ' കപട പരിഭവം നടിച്ചു കൊണ്ട് ഇക്ക ചോദിച്ചു.. ' ഇങ്ങക്ക് അയ്ന് ഇതൊന്നും തിന്നാൻ പറ്റൂല്ലല്ലോ..ഷുഗറും കൊളസ്ട്രോളും എല്ലാം ഇള്ളതല്ലേ.. ഇന്ന് പിന്നെ ഓനും കൂടി ഇള്ളത്കൊണ്ട് ഞാൻ മിണ്ടാണ്ട്ന്നതാ' ഇത്തയും അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു..
ഇത്തയ്ക്ക് ഇക്കയോട് സ്നേഹം ഒക്കെയുണ്ടെന്ന് ആ ഒരൊറ്റ ഡയലോഗിലൂടെ എനിക്ക് മനസ്സിലായി..
' മോനേ, മോനിത് സൊന്തം വീട് പോലെ കരുതിക്കോളൂ ട്ടോ.. എന്താവിശ്യം ഇണ്ടെങ്കിലും മോൻ എന്നോട് ചോതിച്ചോളൂ' വാത്സല്യത്തോടെ ഇക്ക അത് പറഞ്ഞപ്പോൾ ഇക്കയോട് എന്തോ വല്ലാത്തൊരു സ്നേഹം തോന്നി... കുറച്ച് നേരം വീട്ടിനുള്ളിൽ കറങ്ങി നടന്ന് വീടിന്റെ ഭൂമിശാസ്ത്രം മുഴുവൻ മനസ്സിലാക്കി ശേഷം വീടിന്റെ മുൻവശത്ത് പോയി ഇരുന്നു. അപ്പോഴാണ് ചുറ്റുപാടും ഒന്ന് നോക്കിക്കളയാം എന്ന് തോന്നിയത്. എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടേ എന്ന് കരുതി വേഗം മുറ്റത്തിറങ്ങി പറമ്പ് ലക്ഷ്യമാക്കി നടന്നു. മാസത്തിൽ നല്ലൊരു വരുമാനം ഈ പറമ്പിൽ നിന്ന് തന്നെ കിട്ടുന്നുണ്ടാകും എന്ന് എനിക്ക് തോന്നി. കുറെ സമയം അവിടെ വെറുതെ തിരിഞ്ഞ് കളിച്ചതിന് ശേഷം ഞാൻ വീട്ടിലേക്ക് തന്നെ മടങ്ങി. മടങ്ങുന്ന വഴിയാണ് സൈഡ്ബാഗും തൂക്കി കോളേജുകുമാരി എന്ന് തോന്നിക്കുന്ന ഒരുവൾ വീട്ടിലേക്ക് കയറുന്നത് കണ്ടത്. എന്റെ കാൽപെരുമാറ്റം കേട്ടിട്ടാകണം അവൾ പെട്ടന്ന് തന്നെ തിരിഞ്ഞു നോക്കി.
അപ്പൊ
💬 Comments
View all comments