0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 10 [SmiTHA]

Author : സ്മിത Read All Parts 559

റെസ്റ്റോറന്റ്റ് കവാടത്തിൽ വിളക്ക് കാലിന്റെയടുത്ത് റിപ്പയർ ചെയ്തു കൊണ്ടിരുന്ന ഇലക്ട്രീഷ്യന്റെ ടൂൾ ബോക്സിൽ നിന്ന് സിദ്ധാർത്ഥ് ഒരു നീണ്ട സ്ക്രൂ ഡ്രൈവർ എടുത്തു.

ഭയന്നിരുന്ന പർവീണ അത് പക്ഷെ കണ്ടിരുന്നില്ല.

തടിയൻ റെസ്റ്റോറൻറ്റിനു മുകളിലത്തെ നിലയിലേക്കാണ് പോകുന്നത്.

അവിടെ മുഴുവൻ വാടകക്കാർ പാർക്കുന്ന മുറികളായിരുന്നു.

പർവീണയയുടെ കയ്യിൽ പിടിച്ചുകൊണ്ട് അയാൾ പടികൾ കയറി.

ആ ഫ്ലോറിലെ നാലാമത്തെ മുറിയുടെ വാതിൽക്കലെത്തി അയാൾ നിന്നു. പോക്കറ്റിൽ നിന്ന് ചാവിയെടുത്ത് കതക് തുറന്നു.

അപ്പോൾ സിദ്ധാർത്ഥ് അയാളുടെ പിമ്പിലെത്തി.

മുറിയ്ക്കകത്ത് കയറിയ തടിയൻ കതക് ചാരുന്നതിനു മുമ്പ് അത് തള്ളിത്തുറന്ന് പർവീണെയും കൊണ്ട് അകത്ത് കയറി.

തന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറിയ ആളെക്കണ്ട് ആദ്യമൊന്ന് സംഭ്രമിച്ചെങ്കിലും ക്രുദ്ധനായി അയാൾ ചോദിച്ചു.

"ആരാടാ നീ?"

സിദ്ധാർത്ഥ് തന്റെ പിമ്പിൽ നിന്ന പർവീണയെ മുമ്പിലേക്ക് നിർത്തി.

അയാളുടെ കണ്ണുകൾ തിളങ്ങി . മഞ്ഞപ്പല്ലുകൾ കാണിച്ച് അയാൾ ചിരിച്ചു.

ആ നിമിഷം കയ്യിലിരുന്ന നീണ്ട സ്ക്രൂ ഡ്രൈവർ അയാളുടെ വായിലേക്ക്‌ സിദ്ധാർത്ഥ് കുത്തിയിറക്കി. പർവീണ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. അതിന് മുമ്പ് സിദ്ധാർത്ഥ് അവളുടെ വായ് പൊത്തി.

വായ് കടന്ന് കഴുത്ത് തുളച്ച് അതിന്റെ മുന പുറത്തേക്ക് വന്നു.

മുനയിൽ നിന്ന് ചോരതുള്ളികൾ താഴേക്ക് വീണു.

സ്ക്രൂ ഡ്രൈവറടക്കം രുദ്രമായി പിടഞ്ഞുകൊണ്ട് അയാളുടെ ശരീരം നിലത്തേക്ക്‌ വീണു.

അൽപ്പ സമായത്തിനുള്ളിൽ അയാളുടെ ചലനം നിലച്ചു.

"വാ.."

അവളുടെ കൈ പിടിച്ചുകൊണ്ട് അയാൾ മുറിക്ക് പുറത്ത് കടന്നു.

"നിന്റെ നിസ്‌കാര മുറിയിലേക്ക് കയറി വന്ന ഒരു ഹറാം പന്നിയെ നമ്മൾ കൊന്നു..."

താഴേക്ക് പടികളിറങ്ങവേ അപ്പോഴും

💬 Comments

View all comments