0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11 [SmiTHA]

Author : സ്മിത Read All Parts 342

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11

SHAHANA IPS 11 ORU SERVICE STORY | AUTHOR : SMITHA

Previous Parts

ഒരു നിമിഷം ദാവൂദ് ആസന്നമായ മരണം കണ്ടിട്ടെന്നത് പോലെ നടുങ്ങി.

"ഡി കമ്പനി ബോസിന് പേടിക്കാനും അറിയാമല്ലേ?"

ഷഹാന കാൽമുട്ടുകൊണ്ട് അയാളുടേ അടിവയറിന് ചവിട്ടിക്കൊണ്ട് ചോദിച്ചു.

അയാൾ വേച്ച് സിദ്ധാർത്ഥിന്റെ ബലിഷ്ഠമായ കൈകളിലേക്ക് വീണു.

"നടക്കടാ!"

സിദ്ധാർത്ഥ് ആക്രോശിച്ചു. അയാൾ ദാവൂദിനെ അവരുടെയടുത്തേക്ക് വേഗത്തിൽ വന്ന ജാഗ്വാറിന് നേരെ നടത്തി.ഷഹാന ചുറ്റും കണ്ണുകളോടിച്ച് സിദ്ധാർത്ഥിന്റെ പിമ്പിലേക്ക് വന്നു.

അപ്പോൾ ലിഫ്റ്റ് തുറക്കപ്പെട്ടു.

റോഷൻ ദുറാനിയും അയാളോടൊപ്പം രണ്ടു സുരക്ഷാഭടന്മാരും അവിടേക്ക് വന്നു.

പക്ഷെ ഫൈസലിന്റെ ഇരു തോക്കുകളും ഒരേപോലെ തീ തുപ്പിയപ്പോൾ അവർ മൂവരും വീണു.

പെട്ടെന്ന് പുകമറയ്ക്കുള്ളിലൂടെ അവർ ജനറൽ ജഹാംഗീർ ഖറാമത്ത് അങ്ങോട്ട് വരുന്നത് കണ്ടു.

ആ നിമിഷം ഫൈസലിന്റെ തോളിനെ തുളച്ചുകൊണ്ട് വെടിയൊച്ച മുഴങ്ങി.

"ജനറൽ ഖറാമത്ത്!"

ഫൈസലിന് വെടിയേറ്റത് കണ്ടപ്പോൾ ഷഹാന ഗർജ്ജിച്ചു.

"ഡോണ്ട് ഡെയർ ഈവൻ ഫോർ എ സിംഗിൾ സ്റ്റെപ്പ്!"

അവൾ അയാൾക്ക് നേരെ നിറയൊഴിച്ചു.

ചടുല വേഗതയിൽ ജനറൽ ഒഴിഞ്ഞു മാറി. എങ്കിലും അയാളുടെ കയ്യിൽ നിന്ന് ഗൺ തെറിച്ച് പോയി.

"നിങ്ങടെ ഷെഹ്‌സാദ് ഭായിയുടെ ഇറച്ചിയിൽ പറ്റും കളിമണ്ണ്!"

"ഐ ഡോണ്ട് കെയർ!"

ജനറൽ അലറി.

"ഇക്രാം...ഷൂട്ട് ദിസ് ബിച്ച്! "

ഇക്രാം ഇരുകൈകളിലും തോക്കുകളുമായി ഇരുളിൽ നിന്നും പുകപടലങ്ങളിൽ നിന്നും പ്രത്യക്ഷനായി. അയാൾ സിദ്ധാർത്ഥിന്റെ നേരെ നിറയൊഴിച്ചു.

സിദ്ധാർത്ഥ് ദാവൂദിനെയും കൊണ്ട് ഉരുണ്ടുമാറി.

കലി കയറിയ സിദ്ധാർത്ഥ്

💬 Comments

View all comments