0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11 [SmiTHA]

Author : സ്മിത Read All Parts 249

കൊണ്ടുപോകുന്നത്..ഡോണ്ട് ഡെയർ സ്റ്റോപ്പ് അസ്...!!"

അതിനിടെ സിദ്ധാർത്ഥിനെ തള്ളിമാറ്റി ദാവൂദ് നിലത്തേക്ക് വീണു.

ഇക്രാം എറിഞ്ഞുകൊടുത്ത തോക്കെടുക്കാൻ അയാൾ ശ്രമിച്ചു.

അത് കണ്ട് ഫൈസൽ ചോരവാർന്ന തോളിൽ അമർത്തിപ്പിടിച്ച് ആ തോക്ക് ചവിട്ടിക്കളയാൻ ശ്രമിച്ചു.

പെട്ടെന്ന് ലിഫ്റ്റിന്റെ ഭാഗത്ത് നിന്ന് കൂടുതൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥന്മാരെത്തി. അവർ തുരുതുരെ വെടിയുതിർക്കുകയും ജനറൽ ഖറാമത്തിനും ദാവൂദിന് ചുറ്റും വിന്യസിക്കുകയും ചെയ്തു.

"വാ! വാ! സമയം കളയാതെ വാ..."

ജാഗ്‌വാറിൽ നിന്ന് അർജ്ജുൻ റെഡ്ഢി വിളിച്ചു പറഞ്ഞു.

ഇക്‌റാമിന്റെയും ദാവൂദിന്റെയും കണ്ണുകൾ അയാളിൽ പതിഞ്ഞു.

അടുത്ത നിമിഷം ജാഗ്‌വാറിന് നേരെ വെടിയുണ്ടകളുടെ വർഷമുണ്ടായി.

എന്നാൽ അതിന് മുമ്പ് തന്നെ ഷഹാനയും സിദ്ധാർഥും ഫൈസലിനെയും കൊണ്ട് ജാഗ്വാറിൽ കയറിയിരുന്നു.

ജാഗ്വറിൽ ഇരുന്നു കൊണ്ട് ഷഹാനയുടെയും ഫൈസലിന്റെയും സിദ്ധാർത്ഥിന്റെയും തോക്കുകൾ പുറത്തേക്ക് തീതുപ്പി.

പ്രതിരോധിക്കാൻ വന്ന വാഹന വ്യൂഹത്തെ സമർത്ഥമായി വെട്ടിച്ച് അർജ്ജുൻ ജാഗ്വർ മുമ്പോട്ട് പായിച്ചു.

"ഇരുട്ടായത് കൊണ്ട് അവർക്ക് മനസ്സിലാവില്ല,"

അർജ്ജുൻ പറഞ്ഞു.

"എമ്പ്രസ്സ് സ്ട്രീറ്റിലേക്ക് തന്നെ വിടട്ടെ?"

അവിടെയുള്ള ഒരു ലോഡ്ജിലെ രണ്ടു മുറികൾ നേരത്തെ തന്നെ അവർ ബുക്ക് ചെയ്തിരുന്നു.

കൂട്ടുകാർ തിരിച്ചൊന്നും പറയാതിരുന്നത് കൊണ്ട്

"റബ്ബേ!! ഇങ്ങനെയും നിർഭാഗ്യമോ?"

ഷഹാന തലയ്ക്കടിച്ചു.

"നിർഭാഗ്യമോ?"

ദേഷ്യം കത്തുന്ന സ്വരത്തിൽ സിദ്ധാർത്ഥ് ഷഹാനയോട് ചോദിച്ചു. എന്റെ തോക്കിൻ മുമ്പിൽ കിട്ടിയതാ.നൂറിലൊരു സെക്കൻഡ് സമയം മതിയായിരുന്നു. ആ പന്നിയെ അങ്ങ് തീർക്കാൻ. പക്ഷെ നമ്മടെ ടീം ലീഡർ..."

ദേഷ്യം കത്തുന്ന കണ്ണുകളോടെ സിദ്ധാർത്ഥ് ഫൈസലിനെ നോക്കി.

"അയാൾ നിന്ന് കുറിക്കുകയായിരുന്നു. ആ പന്നിയെ കൊല്ലരുത് കൊല്ലരുത് എന്നും പറഞ്ഞോണ്ട്!"

അയാൾ ഫൈസലിനെ രൂക്ഷമായി നോക്കി.

"നീയെന്താ കരുതിയെ?"

തോളിൽ അപ്പോഴും തറഞ്ഞിരിക്കുന്ന തീഗോളം നൽകുന്ന വേദന കടിച്ചമർത്തി ഫൈസൽ മുരണ്ടു.

"ഇന്ത്യയും പാക്കിസ്ഥാനും ഇടയിലുള്ള എക്സ്ട്രാഡൈറ്റ് അടക്കമുള്ള ട്രീറ്റികളെ പറ്റി പഠിക്ക് ആദ്യം! എന്ത്കൊണ്ടാ പാവം ജാധവ് ഇപ്പോൾ ജയിലിൽ കിടക്കുന്നത്? അവനെ നീ അപ്പോൾ കൊന്നിരുന്നേൽ കാണാമായിരുന്നു യൂറോപ്പ്യൻ യൂണിയനും ഓസ്ലോ കവനന്റും ജനീവ കോൺഫറൻസും ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങൾ!"

സിദ്ധാർത്ഥ് ഫൈസലിന്റെ വാക്കുകൾക്ക് അത്ര ശ്രദ്ധ കൊടുക്കുന്നില്ലന്ന് തോന്നി.

💬 Comments

View all comments