Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11 [SmiTHA]
"ഒൻപത് വർഷമായി ഞാൻ കാത്തിരിക്കുകയായിരുന്നു. അവനെ ജീവനോടെ പിടിക്കാൻ. കറാച്ചിയിൽ നിന്ന് പൊക്കാൻ...റോയ്ക്ക് കൈമാറാൻ. നാലായിരത്തി ആളുകളാണ് മരിച്ചത് അവൻ കാരണം ഒഫീഷ്യൽ റിക്കോഡിൽ. ആ കള്ളപ്പന്നിയെ ഇവുടുത്തെ മണ്ണിൽ വെടിവെച്ചിട്ടിട്ട് അവനെ രക്തസാക്ഷിയാക്കണം എന്നാണോ നീ പറഞ്ഞത്?"
"എന്നിട്ടിപ്പോൾ എന്തുണ്ടായി?"
സിദ്ധാർത്ഥ് വീണ്ടും കലിപ്പോടെ ചോദിച്ചു.
"ഇനി എങ്ങനെ ഇവിടുന്ന് പുറത്ത് കിടക്കും?"
ഡ്രൈവ് ചെയ്യുന്നതിനിടയിൽ അർജ്ജുൻ ചോദിച്ചു.
"ഇതിനോടകം ഐ എസ് ഐ നമ്മുടെ എല്ലാ ഡീറ്റയിൽസും കളക്റ്റ് ചെയ്തു കാണണം...നമ്മുടെ ഫോട്ടോ ഒക്കെ ടി വിയിൽ പത്രതിൽ നോട്ടീസുകളായി ഇവിടുത്തെ ഓരോ ചുവരിലും പതിയും...”
അർജ്ജുൻ ജാഗ്വർ അതിവേഗതയിൽ ഇമ്പ്രസ്സ് സ്ട്രീറ്റിലേക്ക് പായിച്ചു.
അവിടെ താരതമ്യേന തിരക്ക് കുറഞ്ഞ ഒരിടത്തായിരുന്നു അവരുടെ അൽ ഫത്താവി ലോഡ്ജ്. നഗരത്തിലെ പ്രധാനപ്പെട്ടയിടമായിരുന്നിട്ടും അവിടെ അധികം ആളുകൾ അപ്പോഴില്ലായിരുന്നു. ലോഡ്ജിന്റെ പരിസരം രാത്രിയുടെ ആ സമയം ഏതാണ്ട് നിശബ്ദമായി കിടന്നു.
"എന്നിട്ടിപ്പോൾ എന്തുണ്ടായി?"
എന്ത് പറ്റി? ഇവിടെ ഇപ്പോൾ ഒച്ചയും അനക്കവും ഒന്നുമില്ലാതെ?"
സിദ്ധാർത്ഥ് റിവോൾവർ എടുത്ത് ജാഗരൂകനായി.
"നമ്മുടെ ലോഡ്ജെ ചിലപ്പോൾ ട്രേസ് ചെയ്യപ്പെട്ടിരിക്കാം..."
അയാൾ മന്ത്രിച്ചു.
"അങ്ങനെയെങ്കിൽ , ഇരുളിന്റെ മറവിൽ ഐ എസ് ഐ ഏജന്റ്‌സോ പൊലീസോ കാണണം.."
ഫൈസൽ അയാളുടെ നേരെ നോക്കി പുഞ്ചിരിച്ചു.
"അതൊന്നുമല്ല,"
ഫൈസൽ പറഞ്ഞു.
"റിഗോണിയിൽ ഒരു ചടങ്ങ് നടക്കുന്നു...ടോപ്പ് സിനിമാ താരങ്ങളൊക്കെ പങ്കെടുക്കുന്ന ചടങ്ങ് ..ആളുകളൊക്കെ അവിടെയാണ്..അതാണ്..."
രണ്ടു തെരുവുകൾക്കപ്പുറമാണ് റിഗോണി ജങ്ക്ഷൻ.
“"അത് നന്നായി,"
ലോഡ്ജ് ബിൽഡിങ്ങിന് മുമ്പിലെ അശോകമരത്തിന് കീഴെ വാഹനം പാർക്ക് ചെയ്ത് അർജ്ജുൻ പറഞ്ഞു.
"നിങ്ങൾ ഇപ്പോൾ ഇറങ്ങേണ്ട,"
ഡോർ തുറന്നുകൊണ്ട് അയാൾ പറഞ്ഞു.
"ഞാനാദ്യം നമ്മുടെ ഫ്ലോറിൽ കയറി നോക്കട്ടെ...അവിടെ സേഫ് ആണെങ്കിൽ ഞാൻ വിളിച്ചു പറയാം. അപ്പോൾ വന്നാൽ മതി!"
അയാൾ പടികൾ കയറി മുകളിലേക്ക് പോയി.
ഫൈസലും സിദ്ധാർഥും ഷഹാനയും ആകാംക്ഷയോടെ മുകളിലേക്ക് നോക്കി.
"വാ! വാ !!"
അർജ്ജുൻ ചുറ്റുപാടും സംഭ്രമത്തോടെ നോക്കി വിളിച്ചു.
ഷഹാനയും സിദ്ധാർഥും മുറിവേറ്റ ഫൈസലിനെ താങ്ങിപ്പിടിച്ച് പടികൾ കയറ്റി.
അപ്പോഴേക്കും മുറികൾ രണ്ടും തുറന്ന് വെച്ചിരുന്നു അർജ്ജുൻ.
ഫൈസലിനെ അവർ
💬 Comments
View all comments