Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11 [SmiTHA]
കിടക്കയിലേക്ക് ചായ്ച്ച് ഇരുത്തി.
പെട്ടെന്ന് കപ് ബോഡ് തുറന്ന് ഷഹാന മെഡിക്കൽ കിറ്റ് എടുത്തു.
അനസ്തേഷ്യ ഡോസ് സിറിഞ്ചിലേക്കെടുത്തു.
"വെയിൻസ് പ്രസ് ചെയ്ത് പിടിക്ക്!"
സിദ്ധാർഥ് അർജ്ജുനോട് പറഞ്ഞു.
"ഷോൾഡർ ബോൺ ടച്ച് ചെയ്തെങ്കിൽ പ്രശ്നമാകും..."
സിദ്ധാർത്ഥ് ഷഹാനയുടെ കയ്യിൽ നിന്ന് സിറിഞ്ച് വാങ്ങിക്കൊണ്ട് പറഞ്ഞു.
തോളിന്റെയും നെഞ്ചിന്റെയും ഇടയിൽ തിണിർത്ത ഞരമ്പിൽ അയാൾ അനസ്‌തെറ്റിക് ഇൻജെക്ഷൻ എടുത്തു.
അപ്പോഴേക്കും അർജ്ജുൻ മൂർച്ചയുള്ള ക്ലിനിക്കൽ മെറ്റൽ ഹാക്കിങ് ബ്ലേഡ് കിറ്റിൽ നിന്നെടുത്ത് സിദ്ധാർത്ഥിന്റെ കയ്യിലേക്ക് കൊടുത്തു.
"ഈ കിറ്റ് ആരും കയ്യിൽ കരുതിയില്ല.."
ഷഹാന പറഞ്ഞു.
"ഞാൻ എപ്പോഴും കയ്യിൽ സൂക്ഷിക്കുന്നതാണ് ഏത് ഓപ്പറേഷനിലും..ഇന്ന് പക്ഷെ..."
"ഇതുപോലെ ഒരു ആക്ഷൻ ആദ്യമായല്ലേ?"
സിദ്ധാർഥും കുറ്റബോധത്തോടെ പറഞ്ഞു.
"അതുകൊണ്ട് ഞാനും ...ആ വെപ്രാളത്തിൽ..."
സിദ്ധാർത്ഥിന്റെ കൈയ്യിലിരുന്ന ബ്ലേഡ് ഫൈസലിന്റെ മാംസത്തിലേക്ക് തുളഞ്ഞു കയറി.
അടുത്ത നിമിഷം അതീവ വൈദഗ്ധ്യത്തോടെ അയാൾ ടി - പതിനാറ് കനമുള്ള ഒരു വെടിയുണ്ട പുറത്തെടുത്തു.
അതോടൊപ്പം രക്തം പുറത്തേക്ക് കുതിച്ചു.
പെട്ടെന്ന് തന്നെ ഷഹാന സലൈൻ വെള്ളവും ല്യൂക്കോ സൈറ്റ്സ് സൊല്യൂഷനും ഡെറ്റോളും കൊണ്ട് മുറിവ് വൃത്തിയായിക്കി ആംഗ്‌സിയോലിറ്റിക്‌സും ആന്റിബയോട്ടിക്‌സും കൊണ്ട് വൃത്തിയായി മുറിവ് കെട്ടി.
പെട്ടെന്ന് കതകിൽ ആരോ ശക്തിയായി മുട്ടി.
സിദ്ധാർത്ഥ് പെട്ടെന്ന് റിവോൾവർ എടുത്ത് പിമ്പിൽ പിടിച്ചു.
"ഷാഹീ,"
അയാൾ ഷഹാനയെ വിളിച്ചു.
ഷഹാന ഉദ്വെഗത്തോടെ അയാളെ നോക്കി.
അയാൾ അവളോട് കതക് തുറക്കാൻ ആംഗ്യം കാണിച്ചു.
അർജ്ജുൻ തന്റെ തോക്കെടുത്ത് പോക്കറ്റിൽ തെരുപ്പിടിച്ചു.
അപ്പോഴേക്കും കതകിൽ മുട്ടുന്നതിന്റെ ശബ്ദവും വേഗവുമേറി.
ഷഹാന പെട്ടെന്ന് കതക് വലിച്ചു തുറന്നു.
അകത്ത് സിദ്ധാർഥും അർജ്ജുനും ഫൈസലും ശ്വാസമടക്കിപ്പിടിച്ചിരുന്നു. “ 'ഓ!"
പുറത്തത് നിൽക്കുന്നയാളെ കണ്ട് ഷഹാന ആശ്വസിച്ചു.
റൂം ബോയിയാണ്.
"എന്താ?"
അവൾ ചോദിച്ചു.
"അല്ല! നിങ്ങൾ പുറത്ത് പോയപ്പോൾ ഫാൻ ഓഫ് ചെയ്തിരുന്നില്ല..."
അയാൾ പറഞ്ഞു.
"അതിന്?"
അവൾ മുഖം ചുളിച്ചു.
"അവസാനം എക്സ്ട്രാ ചാർജ് ചെയ്യുമ്പോൾ എന്തിനെന്ന് ചോദിക്കരുത്!"
അയാൾ പറഞ്ഞു.
"ഞങ്ങള് പേ ചെയ്തോളാം,"
അവൾ അനിഷ്ടത്തോടെ പറഞ്ഞു.
അകത്തേക്കൊന്ന് എത്തിനോക്കാൻ ശ്രമിച്ച് അയാൾ പോയി.
ഷഹാന
💬 Comments
View all comments