Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11 [SmiTHA]
കതക് വീണ്ടും ചേർത്തടച്ചു.
അർജ്ജുൻ അപ്പോഴേക്കും ടി വി ഓൺ ചെയ്തു.
"പി ടി വി ന്യൂസ് വെക്ക്,"
ഫൈസൽ പറഞ്ഞു.
അർജ്ജുൻ ചാനൽ മാറ്റി.
വാർത്താ സമ്മേളനമാണ്.
ആഭ്യന്തര മന്ത്രിയും ഹോം സെക്രട്ടറിയുമാണ് ഫുട്ടേജിൽ.
"ഷെറാട്ടൺ ഹോട്ടലിൽ നടന്ന സ്‌ഫോടനം ഇന്ത്യയുടേയോ റോയുടെയോ സൃഷ്ടിയല്ല.."
ആഭ്യന്തര മന്ത്രി ഷെഹ്‌റാർ അസീസ് ഖാൻ പറഞ്ഞു.
"അത് പ്ലംബർ ജോലിക്കാർക്ക് പറ്റിയ കയ്യബദ്ധമാണ്,"
ആ സമയത്ത് അവിടെ കവർച്ചാ സംഘമെത്തിയെന്നും അവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചിട്ടതെന്നും ആഭ്യന്തര മന്ത്രി വിശദീകരിച്ചു.
"ഇനി ആജ് തക് ചാനൽ,"
ഫൈസൽ പെട്ടെന്ന് പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ് ഫൂട്ടേജിൽ.
"കറാച്ചി ഷെറാട്ടൺ ഹോട്ടലിൽ നടന്ന വെടിവെയ്പ്പുമായി ഇന്ത്യക്ക് യാതൊരു ബന്ധവുമില്ല..."
"പക്ഷെ സാർ അവിടെ റോയുടെ ഏജൻസിന്റെ സാന്നിധ്യമുണ്ടായി എന്ന് റിപ്പോർട്ടുണ്ടല്ലോ..."
ഒരു പത്ര പ്രവർത്തകൻ ചോദിച്ചു.
"ഏത് റിപ്പോർട്ട്?"
"സോറി സാർ,"
റിപ്പോർട്ടർ ചിരിച്ചു.
"സോഴ്സ് വെളിപ്പെടുത്താൻ ഇപ്പോൾ നിർവ്വാഹമില്ല,"
"വെളിപ്പെടുത്താത്ത സോഴ്സിൽ നിന്നും വരുന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയലല്ല ആഭ്യന്തര മന്ത്രിയുടെ ജോലി,"
ആഭ്യന്തര മന്ത്രി കടുത്ത ഭാഷയിൽ പറഞ്ഞു.
"നാല് റോ ഏജൻസ് അവിടെ എത്തിയെന്ന് വിവരമുണ്ട് സാർ,"
മറ്റൊരു റിപ്പോർട്ടർ പറഞ്ഞു.
"ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയമോ രഹസ്യാന്വേഷണ വിഭാഗമോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.."
"അവിടെ ഏതെങ്കിലും ഇന്ത്യക്കാരെ പാക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്താൽ?"
മറ്റൊരു റിപ്പോർട്ടർ ചോദിച്ചു.
"അവർക്ക് ഇന്ത്യയുമായി ഒരു തരത്തിലും ബന്ധമുണ്ടാവില്ല."
ഷഹാനയും ലത്തീഫും അർജ്ജുനും സിദ്ധാർഥും മുഖാമുഖം നോക്കി.
"ഇതാണ് പ്രതിഫലം!"
സിദ്ധാർത്ഥ് അവജ്ഞയോടെ പറഞ്ഞു.
"മിഷൻ ജയിച്ചാലും അല്ലെങ്കിലും!"
"അത് ഇതിൽ മാത്രമല്ല സിദ്ധു.."
ഫൈസൽ പറഞ്ഞു.
"ഓരോ റോ ഏജന്റും അത് സമ്മതിച്ചിട്ടാണ് ഈ ഏജൻസിയിൽച്ചേരുന്നത്...പിടിക്കപ്പെട്ടാൽ രാജ്യം ഉത്തരവാദിത്തം ഒഴിയും..നാച്ചുറൽ ആണത്..അതിൽ രാജ്യത്തെ പുചിക്കാനൊന്നുമില്ല.."
"അല്ലങ്കിലും എനിക്ക് രാജ്യത്തെ പുച്ഛിക്കാൻ കരണമൊന്നുമില്ല..."
സിദ്ധാർത്ഥ് പറഞ്ഞു.
"റോയുടെ ഹെഡ്ക്വർട്ടേഴ്‌സിൽ ആർക്കും എന്നെ അറിയില്ല...ഗൗതം സാറൊഴികെ...വാടകയ്ക്ക് എടുക്കപ്പെട്ടയാളാണ് ഞാൻ...മെഴ്‌സിനറി...ഗവണ്മെന്റ്റിനറിയില്ല ...ഒരു രേഖയിലും ഞാനില്ല..ഹഹ..!"
പുച്ഛം കലർന്ന സ്വരം മുറിയിൽ മുഴങ്ങി.
"ഷെറാട്ടൺ ഹോട്ടൽ ആക്രമണത്തിൽ പാക്കിസ്ഥാൻ സർക്കാരിന് ഏത് തരത്തിലുള്ള സഹായവും സഹകരണവും ഇന്ത്യ
💬 Comments
View all comments