Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11 [SmiTHA]
വാഗ്ദാനം ചെയ്യുന്നു..."
ആഭ്യന്തര മന്ത്രി തുടർന്നു.
"ഇനിയെന്താണ്?"
അർജ്ജുൻ എല്ലാവരെയും നോക്കി.
പെട്ടെന്ന് ഫൈസലിന്റെ ഫോൺ ശബ്ദിച്ചു.
"ശ് ശ്!!"
ഫൈസൽ ചുണ്ടിൽ വിരൽ ചേർത്ത് മറ്റുള്ളവരെ നിശബ്ദമാക്കി.
"മിണ്ടരുത്! ഗൗതം സാറാണ്!"
അയാൾ ഫോൺ കാതോട് ചേർത്തു.
"ഫൈസൽ!"
അസഹ്യമായ ദേഷ്യത്തിൽ ഗൗതം ഭാസ്‌ക്കർ ചോദിച്ചു.
"എന്താ ഞാൻ കേൾക്കുന്നതൊക്കെ?"
"സാർ!"
ഫൈസൽ വാക്കുകൾക്ക് വേണ്ടി പരതി.
"ഓപ്പറേഷൻ ..അതിനെ പറ്റി ന്യൂസ് ചോർന്നിരുന്നു...അത് മാത്രമേ ഇപ്പോൾ പറയാൻ പറ്റൂ ...പ്ലാൻ എല്ലാം പെർഫെക്റ്റായിരുന്നു..."
"ചോർന്നു എന്ന് നിങ്ങൾക്ക് എങ്ങനെ മനസിലായി?"
"സാർ...അയാളുടെ ആദ്യത്തെ സെക്യൂരിറ്റി ചുമതല ഒരു ബവേജയ്ക്കായിരുന്നു ..അതെ മുൻ ഐ എസ് ഐ ചീഫ്...പക്ഷെ ലാസ്റ്റ് മൊമെൻറ്റിൽ അത് റോഷൻ ദുറാനിയുടെ കൈകളിലായി..."
"മൈ ഗോഡ്!"
ഭീതിജനകമായ സ്വരത്തിൽ ഗൗതം ഭാസ്‌ക്കർ പറഞ്ഞു.
"ദുറാനിയോ? എന്നിട്ട് നിങ്ങളൊക്കെ ഇപ്പോഴും ജീവനോടെയുണ്ടോ?"
ഫൈസലിന് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.
"ഞാൻ പറയുന്നത് വരെ ഒന്നും ചെയ്യണ്ട..വെയിറ്റ് ഫോർ മൈ കോൾ,"
ഫോൺ കട്ടായി. ******************************************
ആഗാഖാൻ മെഡിക്കൽ യൂണിവേഴ്‌സിറ്റി.
അത്യാഹിത വിഭാഗത്തിൽ, ബെഡിൽ കിടക്കുകയായിരുന്ന ദാവൂദ് ഡോക്റ്ററെകണ്ടപ്പോൾ ചാടി എഴുന്നേറ്റു.
"ഇതൊക്കെ വലിച്ചു പറിച്ച് മാറ്റ് ഡോക്റ്റർ!"
മൂക്കിനോട് ഘടിപ്പിച്ചിരുന്ന എൻഡോട്രാക്കിയൽ ട്യൂബിൽ പിടിച്ചു കൊണ്ട് അയാൾ മുരണ്ടു.
"എന്നിട്ട് ആവശ്യമുള്ള മറ്റാളുകളുടെ ദേഹത്ത് പിടിപ്പിക്ക് ..ഇവിടെ ഇങ്ങനെ പട്ടിയെപ്പോലെ മലർന്ന് കിടക്കാൻ എനിക്ക് സമയമില്ല...!"
"നിന്നെ ഇന്ന് ഞാൻ!"
കലികയറിയ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.
സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടെ ജനറൽ ജഹാംഗീർ ഖറാമത്ത് അവിടേയ്ക്ക് കൊടുങ്കാറ്റിന്റെ വേഗത്തിൽ ദാവൂദിന്റെ നേരെ ചീറിയടുത്തു. അദ്ദേഹത്തിന്റെ തോളിൽ മുറിവ് കെട്ടി വെച്ചിരുന്നു.
"എത്ര തവണ ഞാൻ പറഞ്ഞതാ അങ്ങോട്ട് വരരുത്, ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട് ..ആക്രമണം ഉണ്ടാവും ..ഈ രാജ്യതിന്റെ സൈന്യാധിപനായ ഞാൻ പോലും നേരിട്ട് വന്ന് കെഞ്ചിയിട്ട്...എന്നിട്ടാണ്!!"
അദ്ദേഹത്തിന്റെ ക്രോധം കലർന്ന വാക്കുകൾ കേട്ട് നിന്നവരെ ഭയപ്പെടുത്തി.
"രാജ്യത്തിന്റെ സൈന്യാധിപൻ പോയി കാർഗിലോ പത്താൻകോട്ടോ പോയി ഇന്ത്യൻ പട്ടാളക്കാരുടെ കാലു നക്ക്!എന്റെ മുമ്പിൽ നിന്ന് കുരയ്ക്കാതെ! തോന്നുമ്പോൾ തോന്നുമ്പോൾ ഹൈദരാബാദിലും കോയമ്പത്തൂരും ദില്ലിയിലും
💬 Comments
View all comments