0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11 [SmiTHA]

Author : സ്മിത Read All Parts 258

മുംബൈയിലും ബ്ളാസ്റ്റ് വേണം അതിൽ ഇത്രയിത്ര പേര് ചാകണം എന്നൊക്കെ നേരിട്ടും അല്ലാതെയും എന്റെ കാൽച്ചുവട്ടിൽ വന്ന് കരഞ്ഞ് വിളിച്ച് കെഞ്ചിയപ്പം എവിടെപ്പോയി തന്റെ ഈ ദേഷ്യം സൈന്യാധിപാ? നിങ്ങളേൽപ്പിച്ച, ഹിന്ദുസ്ഥാൻ മണ്ണിൽ നിങ്ങലേൽപ്പിച്ച, ഓരോ ഓപ്പറേഷന്റെയും ഡോസിയർ ഭദ്രമായി എന്റെ കയ്യിലുണ്ട് ..നിന്ന് കുരയ്ക്കുന്നതിന് മുമ്പ് അതൊന്നുകൂടി ഓർത്തോണം!"

"ഭായി..."

ദേഹത്ത് നിറയെ മുറിവും വെച്ചുകെട്ടലോടെയും ഇക്രാം അങ്ങോട്ട് ഓടിവന്നു.

"വിവരം കിട്ടി..."

"ങേ?"

ദാവൂദ് അവന്റെ നേരെ അദ്‌ഭുതത്തോടെ നോക്കി.

ഇക്രാം ഒന്ന് രണ്ടു ഫലയുകൾ അയാളെ ഏൽപ്പിച്ചു.

ദാവൂദ് ഫയലിന്റെ പേജുകൾ മറിച്ചു.

"ഫൈസൽ ഗുർഫാൻ ഖുറേഷി ഏലിയാസ് യൂസുഫ് പഠാൻ...റോ...ഏജന്റ്റ് "

അയാൾ അടുത്ത പേജ് മറിച്ചു.

ഷഹാനയുടെ മുഖം അയാൾ അതിൽക്കണ്ടു.

"ഷഹാന സാദിഖ് ഏലിയാസ് ഇൻസിയാ പഠാൻ...റോ ഏജന്റ്റ്..."

അയാളുടെ കണ്ണുകളിൽ കോപം കത്തി.

"ഈ പെണ്ണ്!"

ഷഹാനയുടെ ചിത്രത്തിലേക്കുനോക്കി അയാൾ മുരണ്ടു.

"ഈ കൊടിച്ചിപ്പട്ടി! ഇവളാണ് എന്നെ ഗൺപോയിന്റ്റിൽ നിർത്തി എന്റെ നെറ്റിയിൽ ആദ്യം തോക്ക് മുട്ടിച്ചത്! എന്റെ വയറിനിട്ട് കാലു മടക്കി ഇടിച്ചത്! ഇവളെ എനിക്ക് പച്ചക്ക് വേണം!"

പിന്നെ അയാൾ അർജ്ജുൻ റെഡ്ഢിയുടെ ചിത്രത്തിലേക്ക് നോക്കി.

"അർജ്ജുൻ റെഡ്ഢി ഏലിയാസ് അസ്‌ലം മൻസൂരി റോ ഏജന്റ്റ്..."

അയാൾ മന്ത്രിച്ചു.

"എടാ ഇവനല്ലേ നിന്നെ എങ്ങാണ്ടുന്നോ രക്ഷപ്പെടുത്തി എന്ന് പറഞ്ഞത്?"

അർജുന്റെ ചിത്രത്തിലേക്കും ഇക്രമിന്റെ മുഖത്തേക്കും മാറി മാറി നോക്കി ദാവൂദ് ചോദിച്ചു.

"ഭായി അത്!!"

"നിന്നെയും എന്നെയും ഒക്കെ പൊട്ടനാക്കി റോ ഉണ്ടാക്കിയ ഒരു ഡ്രാമ ആയിരുന്നു ആ ആക്സിഡന്റ് ഒക്കെ ! നിന്നോട് ചങ്ങാത്തം കൂടാൻ! നമ്മുടെ സർക്കിളിൽ കയറാൻ!"

ദാവൂദ് ചിരിച്ചു. എന്നിട്ട് ജനറൽ ഖറാമത്തിനെ നോക്കി.

"എങ്ങനെയുണ്ട് എന്റെ ടീം? നിങ്ങൾക്ക് ഈ വിവരം കിട്ടാൻ കുറഞ്ഞത് ഒരാഴ്ച്ചയെടുക്കും ..ഞാനിത് സംഘടിപ്പിച്ചത് നിമിഷങ്ങൾ കൊണ്ടാണ്..അതാണ് ഡി കമ്പനി! ഒരു സൈന്യാധിപൻ! ഫൂ!!"

ജനറൽ ഖറാമത്ത് ദേഷ്യം കടിച്ചമർത്തി.

"പക്ഷെ ഇക്രാം!"

ഭയപ്പെട്ടു കൊണ്ട് അയാൾ ഇക്രമിനെ നോക്കി.

"ഭായി..."

അയാളുടെ മനസിലുള്ളത് എന്താണ് എന്നറിയാതെ ഇക്രം കുഴങ്ങി.

"എന്നെ പിടിച്ചത് ഇവരാരുമല്ല..ഒരു

💬 Comments

View all comments