0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11 [SmiTHA]

Author : സ്മിത Read All Parts 259

നാലാമൻ ഉണ്ട്! ഒരുത്തൻ..അവനെവിടെ?"

"അറിയില്ല..പക്ഷെ..."

"പക്ഷെ?"

"അയാളെ ഞാൻ ഹാമിൽട്ടൺ തെരുവിൽ കണ്ടിട്ടുണ്ട്...അവിടെ ഒരു വീട്ടിൽ നിന്ന് ഇറങ്ങിവരുന്നതായിട്ട്..."

"പിന്നെ നീ എന്ത് കാണാനാ നോക്കി നിക്കുന്നെ? പോയി അവനെ വലിച്ച് കീറാൻ!"

പിന്നെ അയാൾ ജനറൽ ഖറാമത്തിനെ നോക്കി.

"ഈ മൂന്ന് പേരെയും എനിക്ക് ഇവിടെ കിട്ടണം..."

അയാൾ ജനറലിനെ ഭീഷണമായി നോക്കി.

"ജീവനോടെ വേണമെന്നില്ല... ശവമായിട്ടാണേലും മതി!"

**************************************************

ജിന്നാ ഇന്റർനാഷണൽ എയർപ്പോർട്ട്.

സമയം ഒൻപത് പത്ത് രാത്രി,

"പേടിക്കേണ്ട,"

മെഹ്‌നൂറിന്റെ ചോദ്യത്തിന് എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു.

"നിങ്ങൾക്ക് പത്തു മിനിറ്റിനുള്ളിൽ…..”

പെട്ടെന്ന് ഡിസ്‌പ്ലെ ബോഡിൽ കണ്ട വിവരം അയാളെ അദ്‌ഭുതപ്പെടുത്തി.

"ഓഹ്! നോ!"

അയാൾ സംഭ്രമത്തോടെ പറഞ്ഞു.

"എന്താ?"

മെഹ്‌നൂർ അയാളോട് ചോദിച്ചു. ആ നിമിഷം അവളുടെ കണ്ണുകളും ഡിസ്പ്ളേയിലേക്ക് നീണ്ടു.

അതിൽക്കണ്ട വിവരങ്ങൾ അവൾ വായിച്ചു:

എയർലൈൻ: ബ്രിട്ടീഷ് എയർവേയ്‌സ്.ഫ്‌ളൈറ്റ് നമ്പർ അൻപത്തി അഞ്ച് അറുപത്തി ആറ് .ഡെസ്റ്റിനേഷൻ ലണ്ടൻ ഹീത്രൂ എയർപോർട്ട്.ഷെഡ്യൂൾഡ്: കാൻസൽഡ്...ഗേറ്റ് നമ്പർ : നാല്..

"റബ്ബേ!"

അവൾ ചുറ്റും നോക്കി.

പെട്ടെന്ന് ടെലിവിഷനിൽ നിന്ന് കേട്ട ശബ്ദം അവളുടെ പരിഭ്രാന്തി കൂട്ടി.

"ഐസ്ലാൻഡിലെ മഞ്ഞുരുക്കം മൂലമുണ്ടായ പ്രതികൂല കാലാവസ്ഥ കാരണം യൂറോപ്പിലേക്ക് പോകേണ്ട എല്ലാ വിമാനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയിരിക്കുന്നു..."

ഒന്നോർത്തപ്പോൾ അവൾ ആശ്വസിച്ചു.

ക്യാൻസലായത് നന്നായി.

യൂസുഫിനോടൊപ്പം ഒരുമിച്ച് പോകാമല്ലോ.

"പടച്ചോനെ..! അപ്പോൾ മാത്രമേ മഞ്ഞുരുക്കം കുറയാൻ പാടുള്ളൂ കേട്ടോ.."

അവൾ സ്വയം പറഞ്ഞു.

യൂസിഫിനെ വിളിച്ച് കാര്യം പറയാം.

അവൾ ഫൈസലിനെ വിളിച്ചു.

സ്വിച്ച് ഓഫ് എന്ന അറിയിപ്പാണ് അവൾക്ക് കിട്ടിയത്.

ഒരു നിമിഷം ആലോചിച്ചതിന് ശേഷം അയൽവാസിയും സുഹൃത്തുമായ നഫീസയെ അവൾ വിളിച്ചു.

"ആ നഫീസാ...ഞാനാണ് മെഹ്‌നൂർ...ആഹ് അതെ ..എന്താ...റബ്ബേ! തീയോ? തീ പിടിച്ചെന്നോ!! എന്താ നീ പറഞ്ഞെ!!"

നിലവിളിയോടെ അവൾ ചാടിയെഴുന്നേറ്റു.

"അമ്മീ എന്താ?"

അവളുടെ ഭാവമാറ്റം കണ്ട് സുൾഫിക്കർ ചോദിച്ചു.

"ഒന്നുമില്ല മോനെ!"

അവൾ അവനെ എഴുന്നേൽപ്പിച്ചു.

"വാ! നമുക്ക് പോകാം!"

"എന്ത് പറ്റി അമ്മി? അബ്ബൂവിന് എന്തെങ്കിലും?"

"ഇല്ല ഒന്നുമില്ല..വാ..."

അവൾ അവനെയും കൂട്ടി പുറത്തേക്ക് നടന്നു.

💬 Comments

View all comments