Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 11 [SmiTHA]
"പിന്നെ അമ്മിയെന്തിനാ കരയുന്നെ?"
എൻട്രൻസിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ അവരെ തടഞ്ഞു.
"ജനാബ്!”
കണ്ണുനീർ ഒഴുകിയിറങ്ങിയ കവിളുകളോടെ അവൾ അയാളോട് പറഞ്ഞു.
"എനിക്കുടനെ വീട്ടിൽ പോകണം.എനിക്ക്...!"
"എല്ലാവര്ക്കും പോകണം,"
അയാൾ ചിരിക്കാൻ ശ്രമിച്ചു.
"ഫ്‌ളൈറ്റുകളൊക്കെ ക്യാൻസൽ ആയത് കൊണ്ട് എല്ലാവരും ബുദ്ധിമുട്ടിലാണ്...നിങ്ങടെ ദാ അവിടെ ഇരിക്കൂ ..."
സമീപത്തെ ഇരിപ്പിടങ്ങൾ ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു.
"പ്ലീസ് സാർ!!"
അവളുടെ നിലവിളി ഉച്ചത്തിലായി..ഞാനിപ്പോൾ ഫോൺ ചെയ്തപ്പോൾ എന്റെ വീടിന് ...തീ പിടിച്ചു എന്ന് വിവരം കിട്ടി ..അതുകൊണ്ട് എനിക്ക് ..."
"ഏഹ് ?"
അയാൾ ദൈന്യതയോടെ അവളെ നോക്കി.
"വീടിന് തീപിടിച്ചോ? എവിടെയാ വീട്? ഇവിടെ കറാച്ചിയിൽ ആണോ,"
"അതെ..."
"..അഡ്രസ്സ് പറയൂ..."
അവൾ പറഞ്ഞു കൊടുത്തു.
"ഹലോ!"
അയാൾ ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി.
"നമ്പർ ഫോർട്ടി റ്റു പോലീസ് സെൻറെർ ...അവിടെ ഹൌസ് നമ്പർ നാനൂറ്റി പതിമൂന്ന് ..വാഡ് ഏഴില് യൂസുഫ് ഖാൻ ...ഏഹ് ...വീടിനുള്ളിൽ മൂന്ന് ശവങ്ങൾ കത്തികരിഞ്ഞ നിലയിൽ? എന്ത്? ഭാര്യയും ഭർത്താവും കുഞ്ഞുമോ?"
അപ്പോൾ ടിവിയിൽ മറ്റൊരു വാർത്ത കേട്ട് സുരക്ഷാ ഉദ്യോഗസ്ഥൻ അങ്ങോട്ട് നോക്കി.
"ഷെറാട്ടൺ ഹോട്ടലിൽ തീവ്രവാദികളുടെ ആക്രമണം. കറാച്ചിയിൽ യാത്രാ നിരോധനം.."
പശ്ചാത്തലത്തിൽ സ്‌ഫോടനത്തിൽ അമർന്ന ഷെറാട്ടൺ ഹോട്ടലിന്റെ ഫൂട്ടേജ്..
"ഹലോ..."
സുരക്ഷാ ഉദ്യോഗസ്ഥൻ മറ്റൊരു നമ്പർ ഡയൽ ചെയ്തു.
"കൺട്രോൾ റൂമല്ലേ?ഇത് പർവേസ് സംസാരിക്കുന്നു..അവിടെ ഐ എസ് ഐ ഡെസ്ക്കിൽ ആരാണ്?"
പിന്നെ അയാൾ മെഹ്‌നൂറിനെയും സുൾഫിക്കറേയും നോക്കി.
[തുടരും ]
💬 Comments
View all comments