Chapter Title : ഷഹാന IPS : ഒരു സര്വീസ് സ്റ്റോറി 11 [SmiTHA]
..ഞാനിത് സംഘടിപ്പിച്ചത് നിമിഷങ്ങൾ കൊണ്ടാണ്..അതാണ് ഡി കമ്പനി! ഒരു സൈന്യാധിപൻ! ഫൂ!!"
ജനറൽ ഖറാമത്ത് ദേഷ്യം കടിച്ചമർത്തി.
"പക്ഷെ ഇക്രാം!"
ഭയപ്പെട്ടു കൊണ്ട് അയാൾ ഇക്രമിനെ നോക്കി.
"ഭായി..."
അയാളുടെ മനസിലുള്ളത് എന്താണ് എന്നറിയാതെ ഇക്രം കുഴങ്ങി.
"എന്നെ പിടിച്ചത് ഇവരാരുമല്ല..ഒരു നാലാമൻ ഉണ്ട്! ഒരുത്തൻ..അവനെവിടെ?"
"അറിയില്ല..പക്ഷെ..."
"പക്ഷെ?"
"അയാളെ ഞാൻ ഹാമിൽട്ടൺ തെരുവിൽ കണ്ടിട്ടുണ്ട്...അവിടെ ഒരു വീട്ടിൽ നിന്ന് ഇറങ്ങിവരുന്നതായിട്ട്..."
"പിന്നെ നീ എന്ത് കാണാനാ നോക്കി നിക്കുന്നെ? പോയി അവനെ വലിച്ച് കീറാൻ!"
പിന്നെ അയാൾ ജനറൽ ഖറാമത്തിനെ നോക്കി.
"ഈ മൂന്ന് പേരെയും എനിക്ക് ഇവിടെ കിട്ടണം..."
അയാൾ ജനറലിനെ ഭീഷണമായി നോക്കി.
"ജീവനോടെ വേണമെന്നില്ല... ശവമായിട്ടാണേലും മതി!"
**************************************************
ജിന്നാ ഇന്റർനാഷണൽ എയർപ്പോർട്ട്.
സമയം ഒൻപത് പത്ത് രാത്രി,
"പേടിക്കേണ്ട,"
മെഹ്നൂറിന്റെ ചോദ്യത്തിന് എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു.
"നിങ്ങൾക്ക് പത്തു മിനിറ്റിനുള്ളിൽ…..”
പെട്ടെന്ന് ഡിസ്പ്ലെ ബോഡിൽ കണ്ട വിവരം അയാളെ അദ്ഭുതപ്പെടുത്തി.
"ഓഹ്! നോ!"
അയാൾ സംഭ്രമത്തോടെ പറഞ്ഞു.
"എന്താ?"
മെഹ്നൂർ അയാളോട് ചോദിച്ചു. ആ നിമിഷം അവളുടെ കണ്ണുകളും ഡിസ്പ്ളേയിലേക്ക് നീണ്ടു.
അതിൽക്കണ്ട വിവരങ്ങൾ അവൾ വായിച്ചു:
എയർലൈൻ: ബ്രിട്ടീഷ് എയർവേയ്സ്.ഫ്ളൈറ്റ് നമ്പർ അൻപത്തി അഞ്ച് അറുപത്തി ആറ് .ഡെസ്റ്റിനേഷൻ ലണ്ടൻ ഹീത്രൂ എയർപോർട്ട്.ഷെഡ്യൂൾഡ്: കാൻസൽഡ്...ഗേറ്റ് നമ്പർ : നാല്..
"റബ്ബേ!"
അവൾ ചുറ്റും നോക്കി.
പെട്ടെന്ന് ടെലിവിഷനിൽ നിന്ന് കേട്ട ശബ്ദം അവളുടെ പരിഭ്രാന്തി കൂട്ടി.
"ഐസ്ലാൻഡിലെ മഞ്ഞുരുക്കം മൂലമുണ്ടായ പ്രതികൂല കാലാവസ്ഥ കാരണം യൂറോപ്പിലേക്ക് പോകേണ്ട എല്ലാ വിമാനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയിരിക്കുന്നു..."
ഒന്നോർത്തപ്പോൾ
💬 Comments
View all comments