0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 12 [SmiTHA]

Author : സ്മിത Read All Parts 478

രണ്ടു വശത്തുമായി നിന്നു.

വസീം അപ്പോഴും ഫോണിൽ സംസാരിക്കുകയായിരുന്നു.

ഷഹാനയുടെയും ഫൈസലിന്റെയും കാതുകളിൽ വോയിസ് മാഗ്നിഫയറുള്ളത് ആർക്കും കാണാൻ കഴിയുമായിരുന്നില്ല.

ഫൈസലിന്റെ മുടി വളർന്ന് ചെവികൾ മൂടിയിരുന്നു.

ഷഹാന നിക്കാബ് ധരിച്ചിരുന്നു.

"അവർ നിങ്ങളുടെ അടുത്തെത്തിയോ?"

മറ്റനേകം ശബ്ദങ്ങളുടെക്കിടയിൽ സൊഹെയ്ൽ പട്ടൗഡിയുടെ സ്വരം അവർ ഇരുവരും കേട്ടു.

"എത്തി സാർ.."

വസീം പറഞ്ഞു.

"പോലീസുണ്ടോസമീപത്ത്?"

"ഉണ്ട് സാർ..."

"കാണുമോ...?"

അപ്പോഴേക്കും പോലീസ് തങ്ങളെ കണ്ടുകഴിഞ്ഞെന്ന് ഫൈസലും ഷഹാനയും മനസ്സിലാക്കി.

"ഹേ ..ഹേ ...."

അവരെ കണ്ട രണ്ട് പോലിസിസുകാർ പെട്ടെന്ന് വിളിച്ചുകൂവി.

"ഓടരുത്...! ഓടിയാൽ ഷൂട്ട് ചെയ്യും !"

അപ്പോഴേക്കും അവർ തോക്കെടുത്തിരുന്നു.

"വസീം അവരെ ഷൂട്ട്ചെയ്യ്.."

ഫോണിലൂടെ സൊഹെയ്ൽ പട്ടൗഡി വസീമിനോട് പറയുന്നത് ഷഹാനയും ഫൈസലും കേട്ടു.

"ആരെ സാർ?"

"ഫൈസലിനെയും കൂടെ ഉള്ളവരെയും..."

ഷാഹാനയുംഫൈസലും മുഖാമുഖം നോക്കി.

അപ്പോഴേക്കും വസീമിന്റെയും നഫീസിന്റെയും കൈകളിൽ തോക്ക് പ്രത്യക്ഷപ്പെട്ടു.

"ഷൂട്ട്...ഷൂട്ട് ദെം ..പോലീസ് വരുന്നതിന് മുമ്പ് ..അവരെ പാക്കിസ്ഥാൻ പൊലീസിന് കിട്ടരുത്...ഷൂട്ട്..."

വസീമും നഫീസും തോക്കുയർത്തി.

അതിന് മുമ്പ് ഷഹാന വസീമിന്റെ നേർക്കും ഫൈസൽ നഫീസിന്റെ നേർക്കും ചാടി വീണിരുന്നു.

വെടിയേറ്റത് തങ്ങളുടെ നേർക്ക് പാഞ്ഞടുത്തുകൊണ്ടിരുന്ന രണ്ടു പോലീസുകാർക്കായിരുന്നു. അവർ നിലത്തേക്ക് വീണു.

അത് കണ്ട് ജനക്കൂട്ടം ചിതറിയോടാൻ തുടങ്ങി.

തെരുവ് നിറയെ ബഹളവും നിലവിളിയുമായി.

വസീമിന്റെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു.

"വസീം ഷൂട്ട് ..ഷൂട്ട് ...ദെം ..."

ആ നിമിഷം ഫൈസലും ഷഹാനയും ഒരുമിച്ച് നിറയൊഴിച്ചു.

നഫീസും വസീമും നിലത്തേക്ക് പിടഞ്ഞുവീണു.

ഷഹാന നിലത്ത് വീണ വസീമിന്റെ ഫോണെടുത്തു.അത് കാതോട് ചേർത്ത് സാവധാനം

💬 Comments

View all comments