0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 13 [SmiTHA]

Author : സ്മിത Read All Parts 215

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 13

SHAHANA IPS 13 ORU SERVICE STORY | AUTHOR : SMITHA

Previous Parts

ഹാമിൽട്ടൺ തെരുവിൽ എത്തുമ്പോൾ ഒരു ജനസമുദ്രത്തെയാണ് സിദ്ധാർഥ് കാണുന്നത്.

അയാൾ ക്ളീൻ ഷേവ് ചെയ്ത് തലമുടിയുടെ സ്റ്റൈൽ മാറ്റിയിരുന്നു.

ആളുകളുടെ സംസാരത്തിൽ നിന്ന് സിന്ധിൽ നിന്നുള്ളവരുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും അടിച്ചു തകർക്കപ്പെട്ടു എന്ന് മനസ്സിലായി.

സിന്ധിൽ നിന്നുള്ളവർക്ക് ഇന്ത്യയോടാണ് അടുപ്പമെന്ന് പൊതുവെ ആളുകൾക്ക് ഒരു വിശ്വാസമുണ്ട്.

അങ്ങനെയല്ല എന്ന് സിന്ധികൾ പരമാവധി പ്രകടിപ്പിക്കാൻ ശ്രമിച്ചാലും.

അൽ അമീൻ റെസ്റ്റോറൻറ്റിന്റെ മുമ്പിലാണ് ഏറ്റവും കൂടുതൽ ആൾക്കൂട്ടം. ആളുകളുടെ മദ്ധ്യത്തിലേക്ക് നോക്കിയ സിദ്ധാർത്ഥ് ഒരു നിമിഷം പകച്ചു നിന്നു. ഇക്രം!

ഇവനെന്താണ് ഇവിടെ?

ആരോടോ വെല്ലുവിളി നടത്തുകയാണ്,അവൻ.

അവന്റെ വെളുത്ത കുർത്ത നിറയെ ചോര!

"ഷെഹ്‌സാദ് ഭായിയെ തൊട്ടിട്ട് അങ്ങനെ വലിയ ആളാകാമെന്ന് ഒരു ഹുന്ദുസ്ഥാനി പട്ടീം വിചാരിക്കണ്ട! തുണ്ടം ! തുണ്ടമായി ,അരിയും ഞാൻ,"

തന്നെ നോക്കി നിൽക്കുന്ന ജനക്കൂട്ടത്തോട് അവൻ പ്രഖ്യാപിച്ചു.

"പാക്കിസ്ഥാനിൽ എന്ത് നടക്കണം എന്ത് നടക്കരുത് എന്ന് ഷെഹ്‌സാദ് ഭായി തീരുമാനിക്കും. പോലീസിനോട് പറയും. അനുസരിക്കും. പട്ടാളത്തോട് പറയും അനുസരിക്കും.സർക്കാരിനോട് പറയും അനുസരിക്കും. എന്നിട്ടാണ് കുറെ ഹിന്ദുസ്ഥാൻ പട്ടികൾ ഒണ്ടാക്കാൻ നടക്കുന്നെ! ഫൂ!"

പെട്ടെന്ന് സിദ്ധാർത്ഥ് അത് കണ്ടു.

ഇക്രമിന്റെ തോളിൽ പർവീണിന്റെ ചുനരി!

താൻ വാങ്ങിക്കൊടുത്ത പച്ചയും ചുവപ്പും ഇടകലർന്ന ഡിസൈനുള്ള ലാഹോർ ചുനരി!

ഈശ്വരാ...!

അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി.

അവൻ മുമ്പോട്ട് നടന്നു. ഇക്രമിന്റെ അടുത്തെത്തി. അതെ!

അവന്റെ തോളിലേക്ക് സൂക്ഷിച്ച് നോക്കി സിദ്ധാർഥ് ഉറപ്പിച്ചു.

"എന്താടാ നോക്കുന്നെ? ചോര കണ്ടിട്ടില്ലേ?"

തന്റെ മുമ്പിൽ നിൽക്കുന്ന സിദ്ധാർഥിനോട് അവൻ ചോദിച്ചു.

അത് പറഞ്ഞിട്ട് അവൻ സിദ്ധാർത്ഥിന്റെ നെഞ്ചിൽ ചോരപ്പാട് പറ്റിയ കൈത്തലം അമർത്തി.

സിദ്ധാർത്ഥിന്റെ ഷർട്ട് ചോരയിൽ കുതിർന്നു.

അതേ മണം.

ആംബുലൻസിൽ ,ചോരയിൽ കുളിച്ച് പർവീണിനെ ആദ്യമായി കാണുമ്പോൾ തനിക്ക് അനുഭവപ്പെട്ട ഗന്ധം!

അവൻ പെട്ടെന്ന് പർവീണിന്റെ വീടിന്റെ ഭാഗത്തേക്ക് തിരിഞ്ഞു.

ധൃതഗതിയിൽ പടികൾ ഓടിക്കയറി.

വാതിൽ തുറന്നു കിടന്നിരുന്നു.

"പർവീൺ! പർവീൺ!!"

💬 Comments

View all comments