0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 13 [SmiTHA]

Author : സ്മിത Read All Parts 219

പോകാനാണെന്? എയർപോർട്ടിലേക്കോ? അവിടെ എവിടെയുണ്ടാകും സുൾഫി? ഇത്രയും നാൾ ഏജൻസിയിൽ ഉണ്ടായിരുന്നിട്ടും നിങ്ങൾക്ക് പ്രതിയോഗിയുടെ സാമർഥ്യം മനസ്സിലാക്കാൻ പറ്റുന്നില്ല എന്ന് പറയുന്നത് കഷ്ടമാണ്...!" ഫൈസൽ സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി.

"സിദ്ധു പറയുന്നതിൽ കാര്യമുണ്ട്, സാർ,"

അർജ്ജുൻ പറഞ്ഞു.

"സാറിനെ അവരുടെ അടുത്തെത്തിക്കാൻ ഐ എസ് ഐ ഒരുക്കുന്ന കെണിയാണിത്. സാറിനെ അവിടേക്ക് കൊണ്ടുവരാൻ!"

"കുഞ്ഞ് തനിച്ചാണ് എന്നറിയുമ്പോൾ ഫൈസൽ അങ്ങോട്ട് വരുമെന്ന് അവർക്കറിയാം,"

"എന്ന് വെച്ചാൽ മെഹ്‌നൂർ മരിച്ചെന്ന് പറയുന്ന ഈ ന്യൂസ് വ്യാജമാണ് എന്നാണോ?"

മൂവരും പരസ്പ്പരം നോക്കി.

"നിങ്ങൾക്ക് ഒരു പ്രതീക്ഷ തരാൻ എനിക്കിഷ്ടമല്ല..വാർത്ത ശരിയായിരിക്കാം. പക്ഷെ അത് കേട്ട് ഇപ്പോൾ സുൽഫിയെ കാണാൻ പോയാൽ നിങ്ങളെ അവർ ബാക്കി വെച്ചേക്കില്ല..."

സിദ്ധാർത്ഥ് ഒന്ന് നിർത്തി ഫൈസലിനെ നോക്കി.

"മെഹ്‌നൂറിനെ കൊന്നു എന്ന് എന്ന് പറയുന്നവർക്ക് എന്തും ചെയ്യാൻ കഴിയും...."

സിദ്ധാർത്ഥ് ഉറച്ച സ്വരത്തിൽ പറഞ്ഞു.

"സുൾഫി ജീവനോടെ ഇരിക്കുന്നു എന്ന കള്ളം പറയുന്നതടക്കം!"

ഫൈസൽ സിദ്ധാർത്ഥിന്റെ കണ്ണുകളിലേക്ക് നോക്കി.

"ഫൈസൽ ഗുർഫാൻ ഖുറേഷി..."

ശബ്ദത്തിൽ വീണ്ടും ദൃഢത വരുത്തി സിദ്ധാർത്ഥ് അയാളെ വിളിച്ചു.

"ഈ മിഷൻ തുടങ്ങി വെച്ചത് നിങ്ങളാണ്...ഇപ്പോൾ ഇത് അവസാനിപ്പിക്കേണ്ടതും നിങ്ങളുടെ നേതൃത്വത്തിൽ ആയിരിക്കണം..."

അയാളുടെ സ്വരത്തിന്റെ ആവേശച്ചൂടിൽ ഷഹാനയും അർജ്ജുനും ഉത്സാഹത്തോടെ തലകുലുക്കി.

"കാരണം നമ്മൾ ഇപ്പോൾ എല്ലാം നഷ്ട്ടപ്പെട്ടവരാണ്..."

സിദ്ധാർത്ഥ് തുടർന്നു.

"നമുക്ക് രാജ്യം നഷ്ട്ടപ്പെട്ടു...അവർക്ക് വേണ്ടാത്തവരായി തീർന്നു നമ്മൾ...ഇവിടെ നമ്മൾ ഏത് നിമിഷവും കൊല്ലപ്പെടും...എനിക്കും നിങ്ങൾക്കും ഇനി എന്താണ്,ആരാണ് അവശേഷിക്കുന്നത്, സ്വന്തമായി?"

ഫൈസലിന്റെ കണ്ണുകളിൽ അഗ്നി എരിയുന്നത് അവർ കണ്ടു.

ക്രമേണ അവരുടെ കണ്ണുകളും അതേറ്റു വാങ്ങി.

********************************************** കറാച്ചി ആർമി കൺറ്റോൺമെൻറ്‌.

"ഷെഹ്സാദിന്റെ കയ്യിലെ ഡോസിയർ നമുക്ക് ഒരു തലവേദനയാകും,"

ജനറൽ ജഹാംഗീർ ഖറാമത്ത് തന്റെ മുമ്പിലിരിക്കുന്നവരെ നോക്കി പറഞ്ഞു.

റോഷൻ ദുറാനിയും ആർമിയിലെയും ഐ എസ് ഐയിലേയും മുതിർന്ന ഉദ്യോഗസ്ഥരും അപ്പോൾ അവിടെ സന്നിഹിതരായിരുന്നു.

"ഇന്ത്യയിൽ നടന്ന ഏകദേശം നാൽപ്പതോളം ബ്ളാസ്റ്റുകളെ കുറിച്ചുള്ള സകല ഡീറ്റയിൽസും അതിൽ കാണണം. ഓഡിയോ വിഷ്വൽ ക്ലിപ്പുകളടക്കം...അത് പുറത്തായാൽ ഞാനോ റോഷനോ ഇവിടെയുള്ളവരോ ആർമിയോ ഐ എസ് ഐയ്യോ

💬 Comments

View all comments