0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 13 [SmiTHA]

Author : സ്മിത Read All Parts 220

മാത്രമല്ല അപകടത്തിലാവുന്നത്...ഗവണ്മെന്റ് മുഴുവൻ വിഷമിക്കും ..രാജ്യാന്തര തലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടും...."

മാറുള്ളവർ പരിഭ്രമത്തോടെ പരസ്പ്പരം നോക്കി.

"ഇന്റലിജൻസ് വെളിപ്പെടുത്തിയതനുസരിച്ച് ആ ഡോസിയർ ഇക്രമിന്റെ കയ്യിലാണ്,"

ജനറൽ ഖറാമത്ത് തുടർന്നു.

"അവനെ അറിയൂ അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന്...നമുക്ക് അത് എങ്ങനെയും കണ്ടെത്തണം ...അല്ലെങ്കിൽ ..."

മുമ്പിലിരിക്കുന്നവർ അത്യാകാംക്ഷയോടെ ജനറലിനെ നോക്കി.

"അല്ലെങ്കിൽ?"

റോഷൻ ദുറാനി ചോദിച്ചു. "അല്ലെങ്കിൽ ഷെഹ്സാദിനെ വക വരുത്തുക...!"

ജനറൽ ശബ്ദം താഴ്ത്തി പറഞ്ഞു.

"ഇക്രമിനെയും...!"

മറ്റുള്ളവർ വീണ്ടും അദ്‌ഭുതത്തോടെ, അവിശ്വാസത്തോടെ പരസ്പ്പരം നോക്കി.

"അയാൾ രാജ്യത്തിന് ഒരു ബാധ്യതയായിരിക്കുകയാണ്...അയാൾ കാരണം എന്ത് മാത്രം ഇന്റർനാഷണൽ പ്രഷർ നമുക്ക് ഉണ്ടായിട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയില്ലേ?"

"പക്ഷെ സാർ..!"

റോഷൻ ചോദിച്ചു.

"രണ്ടു കാരണങ്ങളാൽ പ്രശ്നമുണ്ടാക്കും അത്..."

എല്ലാവരും അയാളെ നോക്കി.

"ഒന്ന് അയാൾ രാജ്യത്തെ ഏറ്റവും വലിയ ചാരിറ്റി ഫണ്ട് സോഴ്സ് ആണ്...പിന്നെ ..."

"പിന്നെ ..അത് ഞാൻ പറയാം..."

ജനറൽ ഇടയിൽ കയറി.

"അയാളുടെ സിൻഡിക്കേറ്റ്...ലോകത്ത് .പ്രത്യേകിച്ചും പാക്കിസ്ഥാനിലും ഇന്ത്യയിലും അമേരിക്കയിലും അയാൾക്കുള്ളത്ര സ്പൈ നെറ്റ് വർക്ക് മറ്റാർക്കുമില്ല...എല്ലായിടത്തും അയാൾക്ക് ഇൻ റോഡ്‌സ് ഉണ്ട്. ഇൻഫോർമേഴ്‌സ് ഉണ്ട്...അതുകൊണ്ട് ഇത് സാധ്യമോ എന്നായിരിക്കാം; അല്ലേ?"

"എക്‌സാറ്റ്‌ലി!"

റോഷൻ പറഞ്ഞു.

"അതിന് ഒരു വഴിയുണ്ട്..."

ജനറൽ ജഹാംഗീർ ഖറാമത്ത് നെറ്റിയിൽ വിരലോടിച്ചു.

"നാളെ ഡോബ്രിയിലെ അയാളുടെ ഫാം ഹൗസിൽ വെച്ചാണ് മുടങ്ങിയ നിക്കാഹ് നടക്കുന്നത്..."

"അതെ അവിടെവെച്ചാണ്..."

റോഷൻ പറഞ്ഞു.

"ഷെറാട്ടണിൽ വെച്ച് അയാളെ പിടിക്കാൻ ശ്രമിച്ച റോ ഏജന്റ്റ്സിനെ ഇതുവരെയും പിടികിട്ടിയിട്ടില്ല..."

ജനറൽ ജഹാംഗീർ ഖറാമത്ത് തുടർന്നു.

"അതിനർത്ഥം വളരെ രഹസ്യമായ ഒരിടത്ത് അവർ രണ്ടാമതൊരു അവസരത്തിന് കാക്കുന്നുണ്ട് എന്നല്ലേ? അതേ..അവർക്ക് നമ്മൾ തന്നെ രഹസ്യവിവരം നൽകുന്നു...അവർക്ക് നമ്മൾ തന്നെ അയാളുടെ ഫാം ഹൗസിനെക്കുറിച്ചുള്ള വിവരം കൈമാറുന്നു...റോ ഏജന്റ്റ്സ് അവിടെയെത്തുന്നു...അവർ ഷെഹ്സാദിനെയും ഇക്രമിനെയും ഷൂട്ട് ചെയ്യുന്നു ..അപ്പോൾ നമ്മൾ ഇന്റെർഫിയർ ചെയ്യുന്നു...അവരെ ഷൂട്ട് ചെയ്യുന്നു ...നമ്മുടെ തലവേദനയെന്താ? ഏത് വിധത്തിലും ഇക്രമിനെയും ഷെഹ്സാദിനെയും ഇല്ലാതാക്കുക! അതവർ ചെയ്യും...പക്ഷെ ന്യൂസ് വരുന്നത് ചാരിറ്റി ഫണ്ട്‌ റൈസർ ഷെഹ്‌സാദ് അലിയാസ് ദാവൂദ് ഇബ്രാഹിം റോയുടെ വെടിയേറ്റ് മരിച്ചു..പക്ഷെ പാക്കിസ്ഥാൻ പട്ടാളം

💬 Comments

View all comments