Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 13 [SmiTHA]
അയാളുടെ കൊലയാളികളെ വധിച്ചു...!"
കേട്ട് നിന്നവർക്ക് കാര്യം ബോധ്യമായി എന്ന് ജനറലിന് തോന്നി.
“നമ്മൾ ഒരു സ്ട്രാറ്റജി ഉപേക്ഷിക്കുകയാണ്..."
ജനറൽ വീണ്ടും പറഞ്ഞു.
"അതായത് ശത്രുവിന്റെ ശത്രു മിത്രമാണ് എന്ന സ്ട്രാറ്റജി...കാരണം ശത്രുവിന്റെ ശത്രു ഇപ്പോൾ നമുക്ക് മിത്രമല്ല ,ഏറ്റവും വിഷമുള്ള ശത്രുവായി തീർന്നിരിക്കുന്നു...ആ വിഷം തുടച്ചു കളയാൻ സമയമായി..." ******************************************
ഫൈസലും മറ്റുള്ളവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ വന്നത്.
"ഈ നമ്പർ..."
" സൈബർ വിങ് ഹാക്ക് ഹാക്ക് ചെയ്തിരിക്കാം!..."
രണ്ടും കൽപ്പിച്ച്, ലൌഡ് സ്പീക്കറിൽ വെച്ച ശേഷം ഫൈസൽ ഫോൺ അറ്റൻഡ് ചെയ്തു.
"നാളെ ഡോബ്രിയിൽ, ഫാം ഹൗസിൽ, ഷെഹ്‌സാദ് ഭായിയുടെ മകന്റെ മുടങ്ങിയ നിക്കാഹ് നടക്കുന്നു!"
അത് പറഞ്ഞതും ഫോൺ കട്ടായി.
അവർ അദ്‌ഭുത സ്തബ്ധരായി ഇരുന്നു.
ഫൈസൽ എന്തോ ഓർത്തു. പിന്നെ ഒരു നമ്പർ ഡയൽ ചെയ്തു.
"ഡാനിഷ്...അതെ ഫൈസൽ ആണ്...ഒരു ഇൻഫർമേഷൻ കിട്ടി..അത് ശരിയാണോ അല്ലയോ എന്നറിയണം..ദാവൂദിന്റെ മകന്റെ മുടങ്ങിയ നിക്കാഹ് അയാളുടെ ഫാം ഹൗസിൽ വെച്ച് നാളെ നടക്കുന്നുണ്ടോ...? ആണോ ...? സമയം? പത്തുമണി...ഓക്കേ ..ഓക്കേ ..."
ഫൈസൽ ഉറക്കെ ചിരിച്ചു. സംഭാഷണമത്രയും കേട്ട കൂട്ടുകാരും ആ ചിരിയിൽ ഒത്തുകൂടി.
"ആദ്യത്തെ സന്ദേശം അയച്ചത് ഒന്നുകിൽ ഐ എസ് ഐ ..അല്ലെങ്കിൽ ആർമി..."
ഫൈസൽ പറഞ്ഞു.
"അല്ലെങ്കിൽ രണ്ടു കൂട്ടരും ഒരുമിച്ച്,"
ഷഹാന അഭിപ്രായപ്പെട്ടു.
"അതെ,"
സിദ്ധാർത്ഥ് പെട്ടെന്ന് അവളോട് യോജിച്ചു.
"കാരണം അതിനാണ് കൂടുതൽ സാധ്യത,"
"അതിന്റെ ഉദ്ദേശം നമ്മളെ ട്രാപ്പ് ചെയ്യാനാണല്ലേ?"
അർജ്ജുൻ ചോദിച്ചു.
"അല്ല,"
ഫൈസൽ പെട്ടെന്ന് പറഞ്ഞു.
"ആയിരുന്നെകിൽ ഡാനിഷിൽ നിന്ന് ആ വിവരം നമുക്ക് കിട്ടുമായിരുന്നില്ല..."
"ആരാണ് ഈ ഡാനിഷ്?"
"ഹോട്ടൽ ഷെറാട്ടണിലെ ഡെക്യൂരിറ്റി..."
"അപ്പോൾ...?"
അർജ്ജുൻ സംശയത്തോടെ ഫൈസലിനെ നോക്കി.
"ഷഹാന,സിദ്ധു,അർജ്ജുൻ ..എലാവരും ശരിക്ക് ഒന്ന് ആലോചിച്ചേ...ആദ്യത്തെ ഇൻഫർമേഷന്റെ ഉദ്ദേശം എന്താണ്?"
"പാകിസ്ഥാൻ പട്ടാളവും ഐ എസ് ഐയും നമ്മൾ ദാവൂദിനെ പിടിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അത് എന്തിന് വേണ്ടിയാവണം?"
"ആ നിമിഷം നമ്മെളെയും കൊല്ലാൻ!"
അർജ്ജുൻ പറഞ്ഞു.
"പക്ഷെ നികാഹ് പോലെ ഒരു ചടങ്ങ് നടക്കുന്നിടത്തേക്ക് പട്ടാളവും ഐ എസ്
💬 Comments
View all comments