Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 13 [SmiTHA]
ഐയും നമ്മളെ പറഞ്ഞു വിടണമെങ്കിൽ?"
ഷഹാന ചോദിച്ചു.
"അതിനർത്ഥം ചടങ്ങ് നമ്മൾ മുടക്കുക എന്ന് അവർ ആഗ്രഹിക്കുന്നുണ്ട്..ഷെറാട്ടണിൽ മുടങ്ങിയത് പോലെ!"
സിദ്ധാർത്ഥ് അതിനുള്ള ഉത്തരം പറഞ്ഞു.
"എന്താ അങ്ങനെ ആഗ്രഹിക്കുന്നതിന്റെ അർഥം?"
ഷഹാന വീണ്ടും ചോദിച്ചു.
"അതിന് ഒരർത്ഥമേയുള്ളൂ!"
ഫൈസൽ പറഞ്ഞു.
"അത്..."
"അതിനർത്ഥം ദാവൂദിനെ എന്നെന്നേക്കുമായി ഒഴിവാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുണ്ട് എന്ന്..അല്ലെ?"
ഷഹാന ചോദിച്ചു.
"യെസ്!"
സിദ്ധാർഥും അർജ്ജുനും ഫൈസലും ഒരുമിച്ച് ഉത്തരം പറഞ്ഞു.
"അതിന് ഒരർത്ഥം കൂടിയുണ്ട് ഷഹാന!"
ഫൈസൽ പെട്ടെന്ന് പറഞ്ഞു.
"നമ്മുടെ മരണവും. അല്ലേ?"
സിദ്ധാർത്ഥ് പെട്ടെന്ന് ചോദിച്ചു.
"അതേ..."
ഫൈസൽ പറഞ്ഞു.
"നമ്മൾ ദാവൂദിനെ കൊല്ലുന്ന നിമിഷം ആർമി ഐ എസ് ഐ ആളുകൾ നമ്മളെ കൊല്ലും ...മിക്കവാറും ഇത് ജഹാംഗീർ ഖറാമത്തിന്റെ ബുദ്ധിയാകണം...കാർഗിൽ പരീക്ഷിച്ച് പരാജയപ്പെട്ട ബുദ്ധി!
[തുടരും]
💬 Comments
View all comments