0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14 [SmiTHA]

Author : സ്മിത Read All Parts 496

ഫാക്റ്ററിയുടെ തകർന്ന് ജനലിനപ്പുറം കലാഷ്നിക്കോവ് ചലിപ്പിക്കുന്ന ഫൈസൽ ഗുർഫാന് ഖുറേഷി!

നടരാജ ശിവതാണ്ഡവത്തിലെന്നപോലെ അയാളുടെ കൈകൾ ചലിക്കുകയാണ്!

ഫാക്റ്ററിയുടെ പിമ്പിൽ നിന്ന് കലാഷ്നിക്കോവ്മായി സിദ്ധാർത്ഥ് വായുവിലുയർന്നു പൊങ്ങുന്നു.

അയാളുടെ കണ്ണുകൾ ഉന്മാദിയെപ്പോലെ വെടിയുതിർക്കുന്ന ഇക്രമിലാണ്.

ഇക്രം പക്ഷെ അയാളെ കാണുകയുണ്ടായില്ല.

ഇക്രത്തിന്റെ പിമ്പിൽ നൃത്തമുദ്രകളോടെ നിൽക്കുന്ന പർവീണിനെ സിദ്ധാർത്ഥ് കണ്ടു... പർവീൺ....!

ഞാൻ പ്രണയിച്ചതും കാമിച്ചതും ഒരുവളെ മാത്രമാണ്...

ഒരുവളുടെ ദേഹത്തിന്റെ പ്രണയച്ചൂട് മാത്രമേ എന്റെ ആത്മാവിനെ തപിപ്പിച്ചിട്ടുള്ളൂ....

ഒരുവളുടെ കണ്ണുകളിൽ മാത്രമേ ഞാൻ എന്റെ തന്നെ ജീവന്റെ പവിഴമുത്തുകൾ കണ്ടിട്ടുള്ളൂ...

അയാളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ഉയർത്തിയ കൈകളിൽ തോക്കുമായി അയാൾ വീണ്ടും ചാടിയുയർന്നു.

വായുവിൽ ഉയർന്നു നിൽക്കുമ്പോൾ അയാൾ ഇടത് കൈകൊണ്ട് പോക്കറ്റിൽ നിന്ന് കത്തിയെടുത്തു.

സൂര്യവെളിച്ചം തട്ടി അതിന്റെ മൂർച്ച തിളങ്ങി.

ഊരിപ്പിടിച്ച കത്തിയോടെ അയാൾ വിക്രമിന്റെ തലയുടെ മുകളിൽ ഉയർന്നു.

ഒന്ന് കറങ്ങി തിരിഞ്ഞ ഇക്രം തന്റെ കഴുത്തിന് നേരെ താഴ്ന്ന് വരുന്ന കത്തിയുടെ വെള്ളിത്തിളക്കം കണ്ടു.

അടുത്ത നിമിഷം അയാളുടെ കഴുത്ത് വരഞ്ഞ് മുറിച്ചു കൊണ്ട് സിദ്ധാർത്ഥ് നിലത്ത് നിന്നു.

കഴുത്തിലെ അർദ്ധവൃത്താകൃതിയിൽ, ആഴത്തിലുള്ള മുറിവിൽ നിന്ന് ഇരുണ്ട ചോരയുടെ പ്രവാഹം അയാൾ വിവാഹച്ചടങ്ങിൽ അണിഞ്ഞ വെള്ള കുർത്തയെ നനച്ചു.

പ്രാണൻ വേർപെടും മുമ്പ്, തുറന്ന വായോടെ, തന്റെ നെറ്റിക്ക് നേരെ ചൂണ്ടിയ തോക്കുമായി നിൽക്കുന്ന സിദ്ധാർത്ഥത്തിന്റെ മുഖത്തേക്ക് ഇക്രം നോക്കി.

"പർവീൺ ഖുർഷിദയ്ക്ക് വേണ്ടി..."

കേൾവിയുടെ അവസാന തന്മാത്രയും കാതുകളിൽ നിന്ന് നിഷ്ക്രമിക്കുന്നതിന് മുമ്പ് ഇക്രം അത് കേട്ടു.

പിന്നെ തുറന്ന വായിലൂടെ ഒരു വെടിയുണ്ട അയാളുടെ തലതുളച്ചു

💬 Comments

View all comments