Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14 [SmiTHA]
കടന്നു. ഐ എസ് ഐ ചിഹ്നമായ മഖോറിന്റെ ചിത്രം പതിപ്പിച്ച വാഹനം അവിടെ നിന്ന് അകന്നുപോയി.
"ജനറൽപോയത് നന്നായി,"
ഫൈസൽ സ്വയം പറഞ്ഞു.
"അല്ലായിരുന്നെങ്കിൽ സിദ്ധു അയാളെ വെടിവെച്ചട്ടേനെ...അങ്ങനെ സംഭവച്ചാൽ!"
നിലത്തു വീണ ദാവൂദ് ഇബ്രാഹിം പിടഞ്ഞെഴുന്നേറ്റു.
അയാൾക്ക് ഒന്നും മനസിലായില്ല.
വിഷമിച്ച് കണ്ണുകൾ തുറന്ന് അയാൾ ചുറ്റും നോക്കി.
ചിതറിയ കരിയിലകൾ പോലെ പലയിടത്തും വീണു കിടക്കുന്ന പട്ടാളക്കാർ.
വെടിയുണ്ടകളേറ്റ് തുളഞ്ഞ വാഹനങ്ങൾ.
പക്ഷെ ഒരു കാഴ്‌ച്ച അയാളുടെ ചോരയെ അക്ഷരാർത്ഥത്തിൽ മരവിപ്പിച്ചു.
കഴുത്ത് പിളർന്നു കിടക്കുന്ന ഇക്രമിന്റെ ശരീരം.
തനിക്ക് ചുറ്റും നിൽക്കുന്നവരെ കാണാൻ അയാൾ കണ്ണുകൾ തിരുമ്മി നോക്കി.
ചൂണ്ടിയ തോക്കുകൾക്ക് പിമ്പിൽ ഫൈസൽ ഗുർഫാൻ ഖുറേഷി, ഷഹാന സാദിഖ്, സിദ്ധാർത്ഥ് സൂര്യവൻഷി , അർജ്ജുൻ റെഡ്ഢി.
"യൂ ആർ അണ്ടർ കസ്റ്റഡി ഓഫ് റോ...!"
ഫൈസൽ പറഞ്ഞു.
"റോ ഓഫ് ഇന്ത്യ!"
💬 Comments
View all comments