Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14 [SmiTHA]
"ഒന്നാമത് ഷഹാനയുടെ ഫേസ് ആർക്കും പരിചിതമായിരിക്കില്ല അവിടെ...ഫൈസലിന്റെ മുഖം പക്ഷെ എല്ലാവരും തന്നെ തിരിച്ചറിഞ്ഞു എന്ന് വരാം..ഐ എസ് ഐ വിതരണം ചെയ്ത നോട്ടീസിൽ ഷഹാനയുടെ പഴയ ഒരു ഫോട്ടോയാണ്...അതുകൊണ്ട് ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്മാർ നമ്മുടെ കാറിന് പെട്ടെന്ന് അപ്പ്രോച്ച് ചെയ്യുന്നത് ഒഴിവാക്കാം..."
സിദ്ധാർത്ഥ് എല്ലാവരെയും നോക്കി.
"രണ്ടാമത്..."
സിദ്ധാർത്ഥ് തുടർന്നു.
"രണ്ടാമത്തെ അഡ്വാൻറ്റേജ് ....ഡ്രൈവ് ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് അത്ര എളുപ്പമല്ല...ഡ്രൈവിങ്ങിലെ പിഴവ് ഇതുപോലെ ഒരു ഓപ്പറേഷനിൽ പ്രശ്നമുണ്ടാക്കും...ഫൈസൽ പിൻസീറ്റിൽ കലാഷ്നിക്കോവ്മായി ഷഹാനയ്ക്ക്ക് ഇൻസ്ട്രക്ഷൻസ് കൊടുത്ത് ഇരുന്നാൽ വാഹനത്തെ ശരിക്ക് നിയന്ത്രിക്കാനും സ്ഥലത്തിന്റെ വീക്ക് പോയിൻറ്റ്സ് മുതലെടുക്കാനും പറ്റും..."
അത് ശരിയാണ് എന്ന് ഫൈസലിന് തോന്നി.
"ശരി ..അപ്പോൾ ഷഹാന ഡ്രൈവിംഗ് സീറ്റിൽ...ഷഹാനയുടെ കാറിന് അൻപത് മീറ്റർ അകലത്തിൽ എക്സ്പ്ലോസീവ്സ് നിറച്ച അർജ്ജുന്റെ കാർ..."
ഫൈസൽ അർജ്ജുനെ നോക്കി. “"അർജ്ജുൻ..."
ഷഹാന അർജ്ജുനെ നോക്കി.
"സ്‌പേസ് ഡിസ്റ്റൻസ് എപ്പോഴും സേഫായിരിക്കണം..ജി പി എസ് സിഗ്നലുകൾ നമ്മുടെ രണ്ടുകാറുകൾക്ക് വിളിയിലേക്ക് പോകാതെ ഞാൻ റെഗുലേറ്റ് ചെയ്തിട്ടുണ്ട്...എന്റെ കാറിൽ റൂഫിലായിരിക്കും എക്സ്പ്ലോസീവ്സ് പ്ലേസ് ചെയ്തിരിക്കുക...അർജ്ജുന്റെ കാറിൽ ഗ്യാസ് സിലിണ്ടറുമായി ആയിരിക്കും കണക്റ്റഡ്...ഡിസ്റ്റൻസ് സേഫ് ആയി മെയിന്റൈൻ ചെയ്തില്ലെങ്കിൽ പ്രശ്നമാകും..."
"അതേറ്റു മാഡം.."
അവൻ പെരുവിരലുയർത്തി അവളെ കാണിച്ചു.
"ഫിഫ്റ്റി മീറ്റർ ഡിസ്റ്റൻസ് ഇപ്പോഴും മെയിന്റൈൻ ചെയ്തിരിക്കും.."
"ഞാൻ ബൊക്കെയുമായി വെളിയിലിറങ്ങും..."
ഫൈസൽ തുടർന്നു.
"കലാഷ്നിക്കോവിന്റെ ബട്ട് സൈഡ് എന്റെ കോട്ടിനകത്ത് ആയിരിക്കും. പോയിന്റ് ബൊക്കെയുടെ അകത്തും. വെളിയിലിറങ്ങി ഞാൻ ഗേറ്റിനു നേരെ നടക്കും..ഇവിടെ നിൽക്കുന്ന ഗാർഡ്സിനെ ഞാൻ വെടിവെക്കും..."
തീപ്പെട്ടികൾക്ക് അടുത്ത് വെച്ചിരുന്ന പെപ്സി അടപ്പുകളിൽ തൊട്ട് ഫൈസൽ പറഞ്ഞു.
"അതേ സമയം വെളിയിലുള്ള സിദ്ധാർത്ഥ് ഇതാ ഇവിടെ നിൽക്കുന്ന ഗാഡ്‌സിനെ ആക്രമിക്കും..."
വലത് സൈഡിലെ പെപ്സി അടപ്പുകളിൽ തൊട്ട് ഫൈസൽ പറഞ്ഞു.
"അപ്പോൾ ചുറ്റുപാടുകൾ മൊത്തത്തിൽ കൺഫ്യൂഷൻ ആകും..ആകെ ബഹളം ഓട്ടം ഒക്കെ...ആ അവസരത്തിൽ ഷഹാന ഗേറ്റിനുള്ളിലൂടെ അകത്തേക്ക് കടക്കണം..."
ഫൈസൽ ഷഹാനയെ നോക്കി.
"പക്ഷേ..."
ഷഹാന ഫൈസലിനെയും സിദ്ധാർഥിനെയും മാറി മാറി നോക്കി.
"ഞാൻ കാറകത്തേക്കെടുക്കുന്ന സമയം അവിടെയുള്ള ഗാഡ്‌സ് ...കാരണം ഇത് ഫസ്റ്റ് ഗാർഡൻ
💬 Comments
View all comments